ഞാൻ : എനിക്കൊരു കാര്യം
അച്ഛൻ ഒന്ന് മൂളി
ഞാൻ : അച്ഛാ ടൂറിസ്റ്റ് വണ്ടിക്ക് കൊറച്ച് വൃത്തിക്ക് സ്റ്റിക്കർ ഓക്കേ അടിക്കണം പിന്നെ നല്ല വെറൈറ്റി പേരും….
അച്ഛൻ : ഭാഗ്യ ഭാഗ്യ …
അമ്മ : എന്താ
അച്ഛൻ : ഇപ്പൊ കണ്ടോ ഇതിനാ ഞാൻ ഇവനെ അങ്ങോട്ട് വിട്ടത് …
അച്ഛൻ തന്നെ ഇത്…ഞാൻ മനസ്സിൽ കരുതി
അച്ഛൻ : എന്താ വച്ചാ ചെയ്തോ പക്ഷേ അറിയാലോ നമ്മടെ നിയമം അനുസരിച്ച് വേണം ഫൈൻ എങ്ങാനും വന്നാ 😡
ഇപ്പൊ പഴയ പീസായി 🙂
ഞാൻ : ഇല്ല പേര് മാത്രം ..
ഏറെ നേരത്തെ ആലോചനകൾക്ക് ശേഷം ഞാൻ താഴേക്ക് പോയി…
ഞാൻ : TORO ഞാൻ അച്ഛന് പേര് പറഞ്ഞ് കൊടുത്തു…
അച്ഛൻ : എന്ത്
ഞാൻ : TORO
അച്ഛൻ : എന്താ അത്
ഞാൻ : അച്ഛാ അത് ഒരു കാർട്ടൂൺ ആണ് ഇപ്പൊ ഇങ്ങനെ ഉള്ള പേരുകൾ ആണ് ട്ട്രെൻ്റ്…
അച്ഛൻ : ശെരി … ആയ്ക്കൊട്ടെ…പിന്നെ പുതിയ വണ്ടി ആണ് നശിപ്പിക്കരുത് …
ഞാൻ : ഇല്ല…
അച്ഛൻ : അപ്പോ എന്നാ തിരിച്ച് പോണത്
ഞാൻ : ഇന്ന് വൈകീട്ട്
അച്ഛൻ : ശെരി….
അങ്ങനെ എൻ്റെ പ്ളാൻ പോലെ തന്നെ എല്ലാം ചെയ്തു…
Toro , രാജഹംസം , വർമ്മ മൂന്നിനും പേരിടൽ ചടങ്ങ് നടത്തി…
എങ്ങനെയും ഇത് വിജേയ്പ്പിച്ച് അച്ഛൻ്റെ ഈ പട്ടി പുച്ഛം മാറ്റി എടുക്കണം … പിന്നെ ഇൻസ്റ്റാഗ്രാമിൽ കൂടെ അവന്മാരെ കേറ്റി വിട്ടപ്പോ സിങ്കങ്ങൾ കത്തി കേറി… പ്രത്യേകിച്ച് toro…. വലിയ സീൻ ഒന്നും ഇല്ലെങ്കിലും അത്യാവശ്യം ഒക്കെ ഫേമസ് ആയി…
അങ്ങനെ ഞാൻ അവടെ ഒരാളായി.. എടക്ക് ചെറിയ ട്രിപ്പ് ഒക്കെ ഞാനും കൂടെ പോവും …. കോളേജ് ട്രിപ്പ് മാത്രം 😌
രണ്ടാഴ്ച കൊണ്ട് തന്നെ ഞാൻ ഓണർ + ഡ്രൈവർ ആയി …