ഞാൻ : അതെ ചെട്ടാ ഉള്ളത് മതി ബാക്കി നിങ്ങള് ഇത് തന്നെ മിറർ ഇട്ട് കേറ്റിക്കോ….
ഞാൻ മൂക്ക് വലിച്ചൊണ്ട് പറഞ്ഞു…
ഫോട്ടോഗ്രാഫർ : ബ്രോ അഞ്ചാറ് സീൻ കൂടെ …ചേട്ടൻ കൈ ഒന്ന് തോളിൽ ഇട്ട് നിക്ക്
ഞാൻ : എടോ എനിക്ക് വൈയ്യ മതി
ഫോട്ടോഗ്രാഫർ : കളർ ആവൻ ….
ഞാൻ : ഉംച്ച്….
അവളെ നോക്കുമ്പോ നാവ് കവിളിൽ ഇടിച്ച് ചിരിച്ച് എന്നെ നോക്കി നിക്കുന്നു …
ഞാൻ മടിച്ച്.മടിച്ച് കൈ അവളുടെ തോളിൽ ഇട്ടു
ഒന്ന് ചിരിക്ക് ബ്രോ
എനിക്ക് അവൻ്റെ മോന്ത അടിച്ച് പൊട്ടിക്കാൻ ആണ് തോന്നിയത് പക്ഷേ അവൻ അവൻ്റെ പണി ചെയ്യുന്നു അത്ര മാത്രം …
ഞാൻ മനസ്സിൽ വെറും ഒരു ഫോട്ടോ ഷൂട്ട് മാത്രം ആണ് ഇത് എന്ന് ഉറപ്പ് വരുത്തി അങ്ങ് പോസ് ചെയ്തു…
അവസാനം പരസ്പരം നോക്കി നിക്കുന്ന പോസ് അത് വെറും വിരക്തി ആണ് എനിക്ക് തോന്നിയത് അവളോട്…. അവൾടെ മൊന്തക്ക് ഒടുക്കത്തെ പുച്ഛം….
ഈശ്വരാ ഇതിൻ്റെ കൂടെ ജീവിക്കാൻ മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തത് ….
ഭക്ഷണം കഴിക്കുന്ന നേരം രണ്ട് കണ്ണുകളെന്നെ നോക്കി…
ഫോട്ടോഗ്രാഫർ ആയിരുന്നു അത്
ഞാൻ : എന്താ… വാരി കൊടുക്കാൻ ആണോ…
അവൻ എന്നെ നോക്കി തല ആട്ടി
⏩ ശിവാനി അമ്മായി ഞങ്ങളെ ആരതി ഉഴിഞ്ഞ് അകത്ത് കേറ്റുമ്പോ ഇനി എന്ത് എന്നൊരു ചോദ്യം മാത്രം ….
വീടിനകത്ത് കെറിയിട്ടും പരീക്ഷണം കഴിഞ്ഞില്ല പാലും വെള്ളം കുടിപ്പിക്കൽ….
നാട്ട്ക്കാര് മൊത്തം കോരി കോരി തന്നു….
കഴിഞ്ഞു….അമ്മയുടെ വാക്കുകൾ പരസ്യത്തിൽ നൈസിൽ പൗഡർ ഇട്ട കുട്ടിയെ പോലെ ആയിരുന്നു എന്റെ അവസ്ഥ…. 🥶 🥶 🥶 🥶
അത് ആ ദുഃഖത്തിലും സന്തോഷം തരുന്ന വാക്കുകൾ
ഞാൻ എണീറ്റ് മാല ഊരി ചെയറിൽ ഇട്ട് നേരെ കേറി പോയി…
ഒന്ന് പൊട്ടി കരയാൻ തോന്നി കഴിയുന്നില്ല അച്ഛനെ ഞാൻ വേണ്ട രീതിയിൽ സ്മരിച്ചു…