കാന്താരി 1 [Doli]

Posted by

ഞാൻ അയാൾടെ നമ്പർ എടുത്ത് നേരെ വെളിയിലേക്ക് നടന്നു

അച്ഛൻ : എങ്ങോട്ടാ

ഞാൻ : ഇല്ല ഒരു ചൊമ പോലെ മരുന്ന് വാങ്ങാൻ …

അച്ഛൻ : അമ്മ ചുക്ക് കാപ്പി തരും

ഞാൻ – ഇല്ല മരുന്ന്

അച്ഛൻ : എന്തൊ

ഞാൻ : അല്ല ചായ മതി

അച്ഛൻ : പോ…

അടിക്കാൻ പോവാ കള്ളൻ അച്ഛൻ ചെറിയോട് പറഞ്ഞു

ചെറി : ഏയ് അവൻ അടിക്കോ

അച്ഛൻ : പിന്നില്ല വല്ലപോഴും

⏩ അടുത്ത ദിവസം ഉച്ചക്ക്

ഭാഗ്യ ഭാഗ്യ അച്ഛൻ അലറി കൊണ്ട് കേറി വന്നു

അമ്മ : എന്താ

അച്ഛൻ : താൻ അറിഞ്ഞോ

അമ്മ : അറിഞ്ഞു…

അച്ഛൻ : അറിഞ്ഞോ

അമ്മ ; എങ്കി അറിഞ്ഞില്ല

ഞാൻ സ്റ്റെപ്പിൽ നിന്ന് കെട്ടൊണ്ട് നിന്നു…

അച്ഛൻ : തൻ്റെ മോന് ചെന്നൈയില് ഒരു ഭാര്യ പിന്നെ രണ്ട് വയസ്സുള്ള കൊച്ചും ഉള്ള കാര്യം തനിക്ക് അറിയോ…

അമ്മ : ദേ അനാവശ്യം പറയല്ലേ നിങ്ങള്

അച്ഛൻ : എന്നാ കൃഷ്ണകുമാറിനെ വിളിച്ച് ആരോ ഇങ്ങനെ പറഞ്ഞ് കൊടുത്തിരിക്കുന്നു …. അറിയോ

അമ്മ : ആര് 😱

പവി എന്നെ ഒന്ന് നോക്കി….

അച്ഛൻ : അറിയില്ല കിട്ടിയ പിടിച്ച് രണ്ടെണ്ണം പൊട്ടിക്കണം…അയാള് എന്നെ വിളിച്ച് പറഞ്ഞു അവര് ഇതൊന്നും വിശ്വസിച്ചിട്ടില്ല …എന്നാലും ഈ കാലത്ത്

ചെറി : അതെന്ന് ചെന്നൈയില് ഇങ്ങനെ ഒന്നും ഇല്ല

അച്ഛൻ : പൊക്കോണം ഒരു ചെന്നൈ…

ചെറി : ഏട്ടൻ ആ നമ്പർ വിളിച്ച് നോക്കായിരുന്നു

അച്ഛൻ : അത് ബൂത്താ….

അച്ഛന് തിരിഞ്ഞ് എന്നെ കണ്ടു

അച്ഛൻ : നീ പേടിക്കണ്ട ഇതൊക്കെ സംഭവിക്കും …

അച്ഛൻ അതും പറഞ്ഞ് ഹോളിലേക്ക് പോയി….

ഞാൻ : തല ആട്ടി തിരിഞ്ഞ് മേളിലേക്ക് നടന്നു….

പവി എൻ്റെ പിന്നാലെ കേറി വന്നു…

ഞാൻ ഫോൺ എടുത്ത് ചെവിയിൽ വച്ചു..

ഹലോ പപ്പ പോട്ടെ മോളെ ..ഇതൊക്കെ ഒരു പണിയും ഇല്ലാത്ത ആളുകൾ ചെയ്യുന്നതാ… നീ വിശ്വസിച്ചില്ല അത് മതി നാളെ തല പോയാലും നമ്മടെ കല്യാണം നടക്കും … ഐ ലവ് യൂ… ഹഹഹ പോ അങ്ങോട്ട്…ഞാൻ പിന്നെ വിളിക്കാം …

Leave a Reply

Your email address will not be published. Required fields are marked *