പപ്പ : സങ്കടം
ഞാൻ : ഒരുപാട് കണ്ടിട്ടും ഒണ്ട് ഒരുപാട് അനുഭവിച്ചിട്ടും ഒണ്ട് …അതൊന്നും ഹൃദയം ഇല്ലാത്ത നിനക്ക് മനസ്സിലാവില്ല…
പപ്പ : എനിക്ക് കൊറച്ച് ടൈം വേണം കൊറച്ച് കാര്യങ്ങളിൽ തീരുമാനം അറിയണം അത് കഴിഞ്ഞാ പപ്പ ശിവക്ക് സ്വന്തം …
ഞാൻ : who cares
പപ്പ : നിനക്ക് ഒരുപാട് ജാഡ കൂടുതലാ
ഞാൻ : ഞാൻ ഒരു കാര്യം പറയാം പ്ളീസ് എന്നോട് ദേഷ്യം വല്ലതും ഉണ്ടെങ്കിൽ രണ്ടടി വേണേ തന്നോ നീ ഒരു മനുഷ്യ ബോംബായി എന്നെയും കൊന്ന് നീയും ചാവും അല്ലെങ്കി
പപ്പ : ശിവേട്ടാ നിന്നെ കണ്ട അറിയാ നിനക്ക് എന്നെ ഇഷ്ട്ടം ആണ് എന്ന് ചുമ്മാ ഷോ എന്തിനാ ശിവേട്ടാ….
ഞാൻ : ഞാൻ ഒരു കാര്യം പറയട്ടെ
പപ്പ : പറ ഏട്ടാ
ഞാൻ : സ്റ്റോപ് ദിസ് ക്രിഞ്ച് ഫസ്റ്റ്
പപ്പ : പറ
ഞാൻ : എനിക്ക് ഗേൾ ഫ്രണ്ട് ഒണ്ട് അശ്വതി അവളെ മാത്രേ ഞാൻ കെട്ടു
പപ്പ : നിനക്ക് ഗേൾ ഫ്രണ്ടല്ല ഭാര്യ ഒണ്ടെലും എനിക്ക് വിഷയം അല്ല …
ഞാൻ അവളുടെ കൈയ്യില് ഉള്ള ഫോൺ വലിച്ച് പറിച്ച് നടന്നു
ഇഷ്ട്ടം ഇല്ലെങ്കിൽ വിട്ടേക്ക് അതാ മാനേഴ്‌സ് ഞാൻ അവളെ നോക്കി പറഞ്ഞു…
പപ്പ : ഓ
ഞാൻ : എനിക്ക് വേണേ ഇപ്പൊ എല്ലാർടെയും മുന്നിൽ വച്ച് പറയാ എനിക്ക് ഈ കല്യാണം വേണ്ട എന്ന് ഒരുപട്ടിയും എൻ്റെ തല എടുക്കില്ല….
പപ്പ : ശെരി പറഞ്ഞോ പോ
എന്ത്
പപ്പ : പറഞ്ഞോ
ഞാൻ തിരിഞ്ഞ് നടന്നു
പപ്പ : പറയാൻ പോവാ
ഞാൻ ഒരു സെക്കൻ്റ് നിന്നു
പപ്പ : ഈ കല്യാണം നടന്നില്ലെ നിൻ്റെ പേരും എഴുതി വച്ച് ഞാൻ ചാവും ചെറ്റത്തരം ആണ് പക്ഷേ വുമൺ കാർഡ് ഞാൻ ഉപയോകിക്കും …
ഞാൻ അവളെ ഒന്ന് തിരിഞ്ഞ് നോക്കി