ഞാൻ ഒന്ന് ചിരിച്ച് കാട്ടി അവർടെ ബ്രൗൺ കണ്ണിൽ എന്നോട് മാനം രക്ഷിച്ചതിൻ്റെ കടപ്പാട് വെക്തമായി കാണാം പിന്നെ സോപ്പ് പോലെ തോന്നിക്കുന്ന കൊറച്ച് ഡയലോഗും…
” വെയിറ്റ് എനിക്ക് ഇവർടെ സ്നേഹം എന്തിനാ എൻ്റെ ആവശ്യം ഈ കല്യാണം മൊടക്കാ എന്നതല്ലേ ഞാൻ എന്ത് മണ്ടത്തരം ആണ് കാണിച്ചത് ….”
ഒരു ഏർ എറിഞ്ഞ് നോക്കാം …
ഞാൻ : ആൻ്റി
ഓ അവരെന്നെ ചടേന്ന് തല പൊക്കി നോക്കി…
ഞാൻ : നിങ്ങൾക്ക് എന്നെ ബുദ്ധിമുട്ട് വല്ലതും ഉണ്ടോ ഉണ്ടെങ്കിൽ അച്ഛനോട് പറയണം…എനിക്ക് പ്രശ്നം ഒന്നും ഇല്ല…
ആൻ്റി : എന്താ കുട്ടി ഈ പറയണേ..മോൻ്റെ ജോലി പഠിത്തം ഒന്നും വേണ്ട വീട്ടുകാർക്ക് വേണ്ടി മോൻ എടുത്ത തീരുമാനം അതിൽ നിന്ന് മോന് പപ്പേ എങ്ങനെ നോക്കാൻ പറ്റും എന്ന കാര്യം ഞങ്ങക്ക് മനസ്സിലായി അത് മതി അത്ര മതി…
നശിപ്പിച്ചു ആദ്യം ചോദിച്ചപ്പോ തന്നെ പറ്റില്ല പറഞ്ഞ മതി ആയിരുന്നു …
ആൻ്റി : മോൻ നിക്ക് ആൻ്റി താഴെ പോട്ടെ ഞാൻ വേണേ കിച്ചുനേ വിടാ
ഞാൻ : അയ്യോ..വേണ്ട
ആൻ്റി : എന്താ മോനെ
ഞാൻ : അല്ല പുള്ളി ഫുൾ ബിസി അല്ലേ വേണ്ട ഞാൻ ഒറ്റക്ക്…
ആൻ്റി : ശെരി …🙂
അവര് പോയി പിന്നാലെ എനിക്ക് ചെന്നൈയിൽ ഉള്ള ഫ്രണ്ടിൻ്റെ കോൾ വന്നു… അവനോട് അറട്ട അടിച്ച് നിക്കുമ്പോ പിന്നിൽ ഒരു തട്ട്…ഞാൻ തിരിഞ്ഞ് നോക്കിയതും പിശാശ്…
ഞാൻ തിരിഞ്ഞ് ഫോണിൽ സംസാരിച്ചു…
അവള് ഫോൺ വാങ്ങി കട്ടാക്കി സ്വിച്ച് ഓഫ് ചെയ്തു….
ഞാൻ : ഫോൺ താ…
പപ്പ : ഞാൻ കഴിഞ്ഞ് മതി ഫ്രണ്ട്സ്സോക്കെ
ഞാൻ : നീയോ …നോ വേ
പപ്പ : നീ ഇത്ര നല്ലവൻ ആണോ അമ്മേ കരയിച്ച് കളഞ്ഞല്ലോ
ഞാൻ : ഓ എനിക്ക് ആരേം പട്ടിയെ പോലെ കാണാൻ പറ്റില്ല എനിക്ക് മറ്റുള്ളവർടെ സങ്കടം ഉള്ളിൽ തട്ടും…