ചെറി : അണ്ണാ അല്ല സോറി ചേട്ടാ കൊച്ചിന് ഈ തെരക്ക് ഒരു പ്രശ്നം
അമ്മാവൻ : അതാണോ മോളിൽ പൊക്കോ നല്ല കാറ്റും കിട്ടും ചെല്ല് ചെല്ല്
ചെറി : പൊക്കോ 🙂
ഞാൻ : ചെറി കൂടെ വാ …
ഞാനും ചെറിയും കൂടെ സ്റ്റെപ് കേറി മോളിൽ പോയി …
ചെറി : നീ നിന്നോ എന്തേലും ഒണ്ടെ നാ അച്ചുവേ അണുപ്പറെ… ട്ടാ ചെല്ലോ എല്ലാം സ്മൂത്ത് ഡാ… പേടിക്കാതെ ട്ടോ….
ചെറി പടി എറങ്ങി ….
ഞാൻ ജെനലിൽ കൈ വച്ച് വെളിയിലേക്ക് നോക്കിനിന്നു…
ഇനി എന്ത് എങ്ങനെ ഒന്നും അറിയില്ല ഒന്ന് സമാധാനിപ്പിക്കാൻ പോലും ആരും ഇല്ല
നാട് വിട്ട് പോയാലോ… വേണ്ട ചെലപ്പോ അച്ഛൻ തല്ലും…ഇന്ന് വീട്ടി പോയി രണ്ടിലൊന്ന് അറിഞ്ഞിട്ട് തന്നെ …എൻ്റെ ജീവിതം ഞാൻ തീരുമാനിക്കും … ആഹാ ….
പെട്ടെന്ന് ഒരു ആള് പിന്നാലെ ഉള്ള പോലെ എനിക്ക് തോന്നി … ഞാൻ തിരിഞ്ഞതും അമ്മായിഅമ്മ
ഞാൻ വരാത്ത ചിരി വരുത്തി അവരെ ബോധിപ്പിച്ചു
ആൻ്റി : എന്താ ഒറ്റക്ക് നിക്കണെ …
ഞാൻ : ഇല്ല താഴെ ഒരേ ബഹളം😊
ആൻ്റി : കുടിക്കാൻ വല്ലതും തരട്ടെ കുട്ടാ
ഞാൻ : ഏയ് വേണ്ട
ആൻ്റി : ഞാൻ ഒരു കാര്യം ചോദിക്കട്ടെ
ഞാൻ : ആഹ് 🙂
ആൻ്റി : കൊച്ചിന് ഈ കല്യാണം ഇഷ്ട്ടാണോ
ഞാൻ : എ-എന്താ അങ്ങനെ ചോദിച്ചത്
ആൻ്റി : ഞാൻ ഒരു ടീച്ചർ ആണേ എനിക്ക് കൊച്ചുങ്ങൾടെ മനസ്സ് പെട്ടെന്ന് കിട്ടും പറ മോന് എന്തെങ്കിലും സങ്കടം ഒണ്ടോ
ഞാൻ : ഏയ്…ഇല്ല… അല്ല ഞാൻ പോലും വിചാരിക്കാത്ത മാത്രം അല്ല എനിക്ക് ഈ പരിചയം ഇല്ലാത്ത ആൾക്കാരെ അങ്ങോട്ട് പെട്ടെന്ന് അതിൻ്റെ ഒക്കെ ആണ്
ആൻ്റി : മോനെ എനിക്ക് നന്ദി പറയണോ അതോ കെട്ടിപ്പിടിച്ച് ഉമ്മ തരണോ എന്താ വേണ്ടെ ഒന്നും അറിയില്ല മോൻ ചെയ്യണത് വലിയ ഉപകാരം ആണ്…പിന്നെ ഞാൻ ഈ നിമിഷം മുതൽ മോനെ എൻ്റെ സ്വന്തം ആയിട്ട് കാണാൻ പോവാ കേട്ടോ…