ഞാൻ : ഫോട്ടോ ഒണ്ടോ
പവി : അമ്മെ ചെക്കൻ വീണു…
ഞാൻ : എടി കല്യാണം ഒക്കെ കഴിക്കാൻ ഉള്ള പക്വത എനിക്കായോ ഡീ…
പവി : അതൊന്നും ഇല്ല പക്ഷേ നോക്കാ…
ഞാൻ : അതേത് തന്ത കാറിൻ്റെ കാര്യം പറയണ കേട്ടല്ലോ
പവി: അത് മറന്നു അച്ഛൻ അച്ഛൻ്റെ പുന്നാര മോൻ്റെ കല്യാണം പ്രമാണിച്ച് കാർ വാങ്ങാൻ പോവാ
ഞാൻ : വല്ല ആക്രി ആവും …
പവി : ഏയ് അല്ല ക്രിസ്റ്റ്
ഞാൻ : ടൊയോട്ട ചുമ്മാ അല്ല അത് വാങ്ങി ടാക്സി വിടാൻ ആയിരിക്കും തന്തക്ക് കാഞ്ഞ ബുദ്ധി തന്നെ
പവി: ടൊയോട്ട അല്ല ഹുണ്ടായ്
ഞാൻ : ഹുണ്ടായ് ക്രിസ്റ്റ് … എടി ക്രേറ്റ ആവും… മണ്ടി….
പവി : ഞാൻ ഇന്ന് ഇവടെ കെടന്നോട്ടെ…
ഞാൻ : വേണ്ട പോ
പവി അപ്പോ ഓക്കേ അവള് ബെഡിലേക്ക് ചെരിഞ്ഞു…
ഞാൻ ഒരു ചിരി ചിരിച്ച് അവളുടെ അടുത്ത് ചേർന്ന് കെടന്നു
⏩ 8:23
അമ്മ : ഡാ വേകം വാ…
സത്യം പറഞ്ഞാ അച്ഛനെ പേടിച്ച് പോണു എന്നെ ഉള്ളൂ
അമ്മ : ശെരി ശെരി വാ …
പവി : ഇഷ്ട്ടം ഇല്ല ഇഷ്ട്ടം ഇല്ല പറഞ്ഞ് നല്ല ഒരുക്കം ആണല്ലോ
ഞാൻ : പോടീ …
പവി : അമ്മ നോക്കിക്കോ ഇവൻ മൂക്കും കുത്തി വീഴും
ഞാൻ : എനിക്ക് അമ്മ പറഞ്ഞ വാക്ക് മാത്രേ വിശ്വാസം ഉള്ളൂ…
അമ്മ : വാ
ഞങ്ങള് താഴേക്ക് പോയി…
അമ്മ : ഈ കൈയ്യിൽ ഉള്ളതൊക്കെ ഊരി ഇട്ടൂടെ രാമു….
പവി : അമ്മ അത് ആർടെ ഓർമ ആണ് എന്ന് അമ്മ മറന്നോ അവനോട് പോയി അത് ഊരാൻ പറയണേ…
മതി നട അവൾടെ മണ്ടക്ക് ഒരു തട്ട് കൊടുത്ത് ഞാൻ ഓടിച്ച് വിട്ടു
അച്ഛൻ : അതെ കൊറച്ച് കൂടെ കഴിഞ്ഞാ നേരെ കല്യാണ മണ്ഡപത്തിൽ എത്താ…