ഞാൻ : ശെരി….
എയർപോർട്ട് റോഡിൽ വണ്ടി പോവുമ്പോ കൊറച്ചു കഴിഞ്ഞതും കാർത്തി വണ്ടി നിർത്താൻ പറഞ്ഞു….
മിററിൽ കൂടെ നോക്കിയതും കണ്ടത് പട്ടി കുട്ടി ബാഗും കൊണ്ട് എറങ്ങി …
ഞാൻ : പിശ്ശാശ്..വണ്ടിയിൽ പോലും കേറ്റാൻ പറ്റില്ല പോട്ടെ മൂദേവി ….
അവള് റോഡ് ക്രോസ് ചെയ്ത് നിന്നു
കണ്ണ് മാത്രം ഉയർത്തി എന്നെ തുറിച്ച് നോക്കി….
അയ്യോ ചേച്ചീടെ മൊഖം കണ്ടാലേ അറിയാ എന്നെ വെട്ടി കൊല്ലാൻ ഉള്ള ദേഷ്യം ഒണ്ട്….
ഉച്ചയോടെ അയാള് വന്നു…. ഞാൻ അപ്പോ തന്നെ എറങ്ങി
കാർത്തിക് : എന്താ ബ്രോ പോണെ
ഞാൻ : ഇല്ല എനിക്ക് വേറെ ഒരു വർക്ക് വന്നു അതാ…
കാർത്തിക് : ബ്രോ മനസ്സിൽ വക്കല്ലെ ഒന്നും …
ഞാൻ : ഏയ് ഇതൊക്കെ അതിൻ്റെ രസം അല്ലേ…
കാർത്തിക് : അപ്പോ കാണാം ശെരി…
⏩ രാത്രിയോടെ ഞാൻ എറണാകുളം എത്തി…
ബൈക്കും എടുത്ത് നേരെ വീട്ടിലേക്ക് …
പവി: ദേ രാമു വന്നു അമ്മ
പവി : കല്യാണ കച്ചേരി പാടാം എടാ…
ഞാൻ : എന്ത് ഡീ ഒരേ സന്തോഷം ഹേ…അച്ഛൻ ടൂർ വല്ലതും പോയോ
അച്ഛൻ : മോനെ ഡാ…
മോനോ അതും എന്നെ ആരോ തന്തെ പിടിച്ച് വീക്കി തോന്നുന്നു കട്ടായാ
അച്ഛൻ : ശിവ
ഞാൻ : അച്ഛാ
അമ്മ : രാമു… വാ ഡാ കുട്ടാ…വ വാ…
അച്ഛൻ : ശിവ എനിക്ക്
അമ്മ : നീ വാ
അമ്മ അച്ഛനെ നോക്കി കൊക്രി കാട്ടി…
കുളിച്ച് വന്ന് കഴിക്കുമ്പോ അമ്മ എൻ്റെ അടുത്ത് ഇരുന്നു…
അമ്മ : ചപ്പാത്തി വക്കട്ടെ
ഞാൻ : വേണ്ട
അമ്മ : മോനെ അമ്മ ഒരു കാര്യം പറയട്ടെ
ഞാൻ : എന്താ
അമ്മ : മോന് ഈ കല്യാണത്തെ പറ്റി എന്താ അഭിപ്രായം
ഞാൻ : 👀…
അമ്മ : പറ