ഇതെല്ലാം കണ്ടു അന്തം വിട്ടുനിൽക്കുകയായിരുന്നു ദേവിക…ഓരോ നിമിഷം കടന്നു പോകുന്തോറും പേരുപോലുമറിയാത്ത ഒരു വെക്തി അവളെ അത്രയധികം ആകർഷിച്ചു കൊണ്ടിരുന്നു….
തള്ള പൂച്ച കുഞ്ഞിനെ എടുത്തു കൊണ്ടു പോയതും അർഥർ തിരിച്ചു ബസ് സ്റ്റോപ്പിനുള്ളിലേക്ക് കയറി….
“തനിക്ക് അതിനെ കണ്ടിട്ട് പേടിയൊന്നും തോന്നിയില്ലേ…?
അവൾ ഉള്ളിൽ തോന്നിയ കൗതുകത്തോടെ അവനോട് ചോദിച്ചു…ദേവികയുടെയാ ചോദ്യം കേട്ടയവൻ ഒരു ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി…ആരെയും മയക്കാൻ പോന്ന അവന്റെ പുഞ്ചിരിയിൽ അവൾ ലയിച്ചു നിന്നു
”എന്തിന്…നമ്മൾ അങ്ങോട്ട് ചെന്നു ഉപദ്രവിക്കാത്തിടത്തോളം കാലം അവർ നന്മളെയൊന്നും ചെയ്യില്ല…പ്രായത്തേകിച്ച് അതിന്റെ കുഞ് നമ്മുടെ കയ്യിൽ ഉള്ളിടത്തോളം കാലം…അവരുടെ ബലഹീനത ആണ് നമ്മുടെ കയ്യിൽ ഉണ്ടായിരുന്നത്…!
“ഓഹോ…ഇയാൾടെ പേരെന്താ…?
അറിയാനുള്ള ആഗ്രഹം കൊണ്ടവൾ ചോദിച്ചു…ഇത്രയൊക്കെ പറഞ്ഞിട്ടും അവൾക്ക് ചോദിക്കാൻ ഉള്ളത് ഇതായിരുന്നോ എന്ന ഭാവത്തിൽ അവനവളെ നോക്കി…അർഥറിന്റെ നോട്ടത്തിന്റെ അർഥം മനസിലായതും ഒരു ചിരിയോടെ അവളവന് നേരെ തന്റെ വലം കൈ നീട്ടി…
”ഞാൻ ദേവിക….!
ഒരുനിമിഷം അവളുടെ പേര് മനസ്സിൽ ഉരുവിട്ടുകൊണ്ടവൻ തനിക്ക് നേരെ നീട്ടിയ കരങ്ങളിൽ കൈ കോർത്തു…ഒരു ഹസ്തധാനം ആയിരുന്നവൾ ഉദ്ദേശിച്ചതെങ്കിലും തന്റെ വിരലുകളിൽ വിരൽ കോർത്തു പിടിച്ച അവനെ അവൾ അത്ഭുതത്തോടെ നോക്കി
“ആർഥർ…!
അവൻ പതിഞ്ഞ സ്വരത്തിൽ തന്റെ പേരു പറഞ്ഞു…അധികമാർക്കും ഇട്ടു കണ്ടിട്ടില്ലാത്ത അവന്റെ പേരു കേട്ടവൾ ഒന്ന് അത്ഭുതപെട്ടു…പിന്നെ അതൊരു ചിരിയായി മാറി…അവന്നപ്പോഴും അവളുടെ കൈ വെള്ളയിലെ മൃദുത്യം ആസ്വദിച്ചു നിൽക്കുകയായിരുന്നു…..
അവൻ അങ്ങനെ ചെയ്യുന്നത് അറിഞ്ഞിട്ടും താൻ എന്തുകൊണ്ടാണ് കൈ പിൻ വലിക്കാത്തത് എന്ന് മനസിലാവാതെ അവൾ നിന്നു….അവളും അവന്റെ കരങ്ങളുടെ ചൂടറിയാൻ ആഗ്രഹിച്ചത് പോലെ…..ദേവികയുടെ ചിന്തകളെ മാറ്റികൊണ്ട് അർഥർ അവളുടെ കൈ പിടിച്ചു തന്നിലേക്ക് വലിച്ചു…കോട നിറഞ്ഞു കോരിച്ചൊരിയുന്ന ആ മഴയെ സാക്ഷിയാക്കി ആ നീല കണ്ണുകളുള്ള ദേവത അവന്റെ ദേഹത്തു വന്നു തട്ടി നിന്ന
പെട്ടെന്നെന്താണ് ഇങ്ങനൊരു മാറ്റമെന്ന് മനസില്ലാതെ അവളുടെ പതറിയ കണ്ണുകൾ അവന്റെ മുഖം നോക്കി……