💫Evil on earth✨ 6 [Jomon]

Posted by

 

അടുത്ത നിമിഷം തന്നെ അവന്റെ ഫോൺ വൈബ്രേറ്റ് ചെയ്തു..മെയിൽ ഓപ്പൺ ചെയ്തു നോക്കിയ അവന്റെ കണ്ണുകൾ ഒരു നിമിഷം വിടർന്നു…ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നു….

 

“ഇവൻ…ഇവനോ…ഈ ചെറിയ പയ്യൻ എന്തിന് വേണ്ടിയാ ഇവനെ..ഏഹ്….”

 

ഒരുത്തരം പോലും കിട്ടാതെ സ്വയം ചോദിച്ചു പൊട്ടി ചിരിച്ചു കൊണ്ടവൻ കയ്യിലെ പാക്കറ്റും അപ്പുറത്തു മാറി ചത്തു മലച്ചു കിടക്കുന്ന ഇസാനയുടെ ശവവും മാറി മാറി നോക്കി

 

അവന്റെ ഫോണിലെ കയ്യിൽ പിടിച്ചൊരു ബാഗും അതിൽ വെളിയിലേക്ക് അല്പം ചാടി നിൽക്കുന്ന വെള്ള പാക്കേറ്റുമായി വേലി ചാടുന്നൊരു കുട്ടിയുടെ ചിത്രമായിരുന്നു…ഏറിപ്പോയാൽ പതിനാറു വയസ്സ് മാത്രം തോന്നിക്കുന്നൊരു പയ്യൻ

 

“എനിക്ക് മുൻപേ നീ ഗോളടിച്ചല്ലോ മോനെ…”

 

പല്ലുകൾ ഞെരിച്ചു ചിരിച്ചു കൊണ്ട് ദേവ് പറഞ്ഞു….

 

——ദേവ് പോലീസ്——

 

ലെനസ് വീണ്ടും മുന്നറിയിപ്പ് നൽകി

 

“ആഹ്….”

 

ഫോൺ തിരിച്ചു വച്ചു കൊണ്ടവൻ പുറത്തേക്ക് നടന്നു…സ്റ്റെപ്പുകൾ ഇറങ്ങുന്നതിനിടയിലവൻ ഇസാനയെ അവസാനമായൊന്ന് നോക്കാനും മറന്നില്ല….

 

അവന്റെ കാർ പൊടി പഠലങ്ങൾ പറത്തി റോഡിലേക്ക് ഇറങ്ങി ചാട്ടുളി പോലെ പാഞ്ഞതും മൂന്ന് നാലു പോലീസ് വണ്ടികൾ റിസ്സോർട്ടിനുള്ളിലേക്ക് കടന്നു

 

“ലെനസ്…അവന്റെ കാൾ ഹിസ്റ്ററി മെയിൽസ് അങ്ങനെ ഉള്ള വിവരങ്ങൾ എല്ലാം എടുക്കണം..എനിക്ക് വേണ്ടത് ഒന്ന്..അത് എവിടെ എങ്കിലും കാണാതിരിക്കില്ല..”

 

അവൻ തനിക്ക് മുൻപേ പാഞ്ഞു പോയ BMW കാറുകളെ ഓവർടേക്ക് ചെയ്തുകൊണ്ട് പറഞ്ഞു………………

 

തുടരും …

Leave a Reply

Your email address will not be published. Required fields are marked *