💫Evil on earth✨ 6 [Jomon]

Posted by

 

നിസ്സഹായനായവൻ പറഞ്ഞതും തലയുടെ ഒരു സൈഡിലൂടെ മിന്നൽ പിണർപ്പ് പോലൊരു വേദന കടന്നു പോയതും ഒരുമിച്ചായിരുന്നു

 

“”“”അആഹ്ഹ…“”“”

 

തലയിൽ അള്ളിപ്പിടിച്ചു കൊണ്ടവൻ കുനിഞ്ഞിരുന്നു…അടുത്ത നിമിഷം തന്നെ മഞ്ഞു വീഴുന്നൊരു തണുപ്പവന്റെ തലയിൽ പടർന്നു….

 

വേദന മാറിയതും കണ്ണാടിയിൽ മുഖം നോക്കിയവൻ ചിരിക്കാൻ ശ്രമിച്ചു…അവന് മനസ്സു തുറന്നു ചിരിക്കാൻ സാധിക്കുന്നെണ്ടെന്ന് മനസിലായതും നീലിമയുടെ ആത്മാവിന് വേണ്ടി ഒരുനിമിഷം കണ്ണടച്ചവൻ പ്രാർത്ഥിച്ചു…പിന്നീട് കണ്ണു തുറന്നയാവന്റെ മനസ്സ് നിറയെ പകയുടെ എരിനാളം കത്തിയമാരുകയായിരുന്നു..ഒരിക്കൽ കൂടി മുഖം കഴികിയവൻ തിരിച്ചിറങ്ങി

 

മ്ലാനത നിറഞ്ഞ മുഖവുമായി പോയ ദേവിന്റെ മുഖത്തു പഴയ കുസൃതിയും തെളിച്ചവും വന്നു നിറഞ്ഞത് കണ്ട അമാൻഡ അവനെ അത്ഭുതത്തോടെ നോക്കി

 

“നീയെന്താ എന്നെയിങ്ങനെ നോക്കുന്നെ..?

 

അവൾക്കരികിൽ വന്നിരുന്നു കൊണ്ടവൻ ചോദിച്ചു

 

”ഏയ്യ് ഒന്നുമില്ല…“

 

”ഒറപ്പാണോ…?

 

വീണ്ടും സംശയത്തോടെ അവനവളോട് ചോദിച്ചു

 

“യാഹ്…”

 

“മമ് ഒക്കെ…നിനക്ക് കൊറച്ചു സംശയങ്ങൾ ഉണ്ടെന്നു എന്റെ മനസ്സ് പറയുന്നുണ്ട്….സാരമില്ല…ചോദിക്കാൻ സമയമായെന്ന് നിനക്ക് തോന്നുമ്പോ നിനക്ക് ചോദിക്കാം കെട്ടോ…!

 

അവളുടെ വലതു കൈയിൽ തന്റെ കരങ്ങൾ ചേർത്തു പിടിച്ചു കൊണ്ടവൻ പറഞ്ഞു

 

അവന്റെ വാക്കുകൾ കേട്ടതും ഒരു ചെറു ചിരിയോടെ അവളവന്റെ തോളിലേക്ക് ചാരി കിടന്നു

 

”അവർ അവിടെ ഉണ്ടാവും ദേവ്…നമ്മളെയും കാത്ത്…“

 

തന്റെ പഴയ ടീമിനെ ഒരിക്കൽ കൂടി കാണാൻ സാധിക്കുമെന്ന് ഓർത്ത അമാൻഡ അവനോട് പറഞ്ഞു…അതിനൊന്നും മറുപടി പറയാതെ അവൻ കണ്ണുകളടച്ചു…..

 

 

——————————-

 

അവർ എത്താൻ ഒരുപാട് വൈകിയിരുന്നു….പതുങ്ങിയിരുന്ന മറ്റൊരു ശത്രു ഇസാനയുടെ ജീവനുമായി കടന്നു കളഞ്ഞു…..പോലീസിന്റെ വരവ് പ്രതീക്ഷിച്ച ദേവ് അമാൻഡയേ പുറത്തേക്ക് പറഞ്ഞു വിട്ടു

 

ഇസാനയുടെ അന്ത്യാത്താഴമായയൊരു ജപ്പാൻ സുന്ദരിയുടെ ശരീരത്തിൽ തന്നെ നോക്കി ഇരുന്ന ദേവ് നിലത്തു കിടന്ന പൊട്ടിയ പാക്കറ്റ് എടുത്തു….

 

”ഇവിടെ cctv ഒന്നുമില്ലേ ലെനസ്…?

 

——-അകത്തേക്കില്ല…പക്ഷെ പിറകിലായുള്ള മതിലുകളിൽ ഓരോന്ന് വീതമുണ്ട്….അതിലേ പാക്കേറ്റുമായി കയറി വന്നവന്റെ ചിത്രവുമുണ്ട്—–

Leave a Reply

Your email address will not be published. Required fields are marked *