“ഇതിന്റെ അമ്മയാവുമത്…!
പേടിയോടെ തന്നെ നോക്കി ഇരിക്കുന്ന ദേവികയെ നോക്കിയവൻ പറഞ്ഞു….പക്ഷെ ഈ പെരുംമഴയിലേക്ക് അതിനെ ഇറക്കി വിടാൻ അവളുടെ മനസ്സനുവദിച്ചില്ല…
താൻ വന്നിട്ടും കുഞ്ഞിനെ വിട്ടു തരാതിരിക്കുന്ന മനുഷ്യരെ നോക്കിയാ തള്ള പൂച്ച ചീറ്റി….അതവളുടെ ഭയം ഒന്നുകൂടെ ഇരട്ടിയാക്കി…..വെറുമൊരു പൂച്ചയെ പോലും കണ്ട് ഭയന്നിരിക്കുന്ന ദേവികയെ അർഥർ അത്ഭുതത്തോടെ നോക്കി……തനിക് എങ്ങനെ ആണിവളോട് ഒരു നിമിഷം കൊണ്ടു പ്രണയം തോന്നിയതെന്നവന് മനസിലായി…മനുഷ്യരുടേതായ ഒരു തരി കളങ്കം പോലും തൊട്ടുതീണ്ടാത്ത ഒരു സുന്ദരി ആണവളെന്ന് അവന്റെ മനസ്സു മന്ത്രിച്ചു
ഒരിക്കലുമവളെ വിട്ടു കളയരുതെന്ന് അവനു തോന്നി….
“ആ കുഞ്ഞിനെ അതിനു തിരിച്ചു കൊടുത്തേക്ക്….!
പൂച്ചകുഞ്ഞിനെ ചുറ്റി പിടിച്ചിരുന്ന അവളുടെ കൈകളിൽ പിടിച്ചു കൊണ്ടവൻ പറഞ്ഞു…പെട്ടെന്നുള്ള അവന്റെ സ്പർശനത്തിൽ അവളൊന്നു ഞെട്ടിപിടഞ്ഞു…
”അത്….എനിക്ക് പേടിയാ….പിന്നെ ഇത് എങ്ങനാ ഈ മഴയിലൂടെ പോവുക…!
മനസ്സിൽ തോന്നിയ ആശങ്ങ അവളവനുമായി പങ്കുവെച്ചു. ..അവളുടെയാ സംസാരം കണ്ടു ചിരി തോന്നിയ അവൻ ആ പൂച്ച കുഞ്ഞിനെ എടുത്തു….
“ഇത് വെറുമൊരു മൃഗമാണ്….അവർക്കറിയാം എങ്ങനെ ഇതൊക്കെ അതിജീവിക്കണമെന്ന്..നമ്മളായി ഇതിനെ പിടിച്ചു വെച്ചാൽ സ്വയമേ പഠിച്ചെടുക്കാനുള്ള കഴിവ് ഇതുങ്ങൾക്ക് നഷ്ടമാവും…!
മനസ്സിൽ തോന്നിയ കാര്യങ്ങൾ അവളോട് പറഞ്ഞു കൊണ്ടവൻ പൂച്ചകുഞ്ഞിനെയുമെടുത്തു മഴയിലേക്ക് ഇറങ്ങി…തനിക്ക് നേരെ നടന്നു വരുന്ന മനുഷ്യനെ കണ്ടയാ പൂച്ചതള്ള ഒന്ന് ഭയന്നുവെങ്കിലും അയാളുടെ കയ്യിൽ പിടിച്ചിരിക്കുന്ന തന്റെ കുഞ്ഞിനെ കിട്ടിയേ തീരുവെന്ന അതിയായ മോഹം കാരണം അത് പിറകിലേക്ക് പോവാതെ എന്തും നേരിടാനുള്ള ശക്തിയാർജിച്ചു കൊണ്ടവിടെ നിന്നു…ഏത് നിമിഷവും ഒരാക്രമണം ഉണ്ടാവുമെന്ന ചിന്തയിൽ ഒരു തയ്യാറെടുപ്പ് എന്നവണ്ണമാ പൂച്ച തന്റെ കയ്യിലെ കൂർത്തു വളഞ്ഞ നഖം പുറത്തേക്ക് നീട്ടി
അത് കണ്ട അർഥർ ഒരു ചിരിയോടെ തന്റെ ഒരു കൈ അതിനു നേരെ നീട്ടി ഒന്നുമില്ല എന്നഭാവത്തിൽ പൂച്ചക്ക് മുൻപിൽ മുട്ടുകുത്തിയിരുന്നു….പിന്നീട് തന്റെ കയ്യിൽ തൂക്കി പിടിച്ചിരുന്ന കുഞ്ഞിനെ അതിനു നേരെ നീട്ടി….തന്റെ കുഞ്ഞിനെ മുൻപിൽ കണ്ടതോടെ വളരെ സ്നേഹത്തോടെ ആ തള്ള കുഞ്ഞിന്റെ തലയിലൊന്ന് നക്കി…മാതാവിന്റെ സാനിധ്യം തിരിച്ചറിഞ്ഞതും ആ കുഞ്ഞാ തള്ളയുടെ കൈകൾക്കിടയിലേക്ക് മഴയിൽ നിന്നു രക്ഷനേടാനായി ഓടി കയറി….