വലിയൊരു അലർച്ചയോടെയാ കത്തിയെരിഞ്ഞ ഇരുമ്പു കഷ്ണം റോഡിൽ വന്നു വീണു…അതൊരു കാർ ആയിരുന്നോ എന്ന് പോലും സംശയിക്കും വിധത്തിൽ ചിതറി പോയിരുന്നാ വണ്ടി
യാന്ത്രികമായി ഡോർ തുറന്നിറങ്ങിയ ദേവ് നിറഞ്ഞ കണ്ണുകളുമായി റോഡിൽ മുട്ടുകുത്തി വീണു
“ഹ്മ്മ്…ഏഹ്…നീ…നീലു…..മമ്…”
നിലത്തു കുത്തിയ കൈയിൽ അടർന്നു വീഴുന്ന കണ്ണുനീർ തുള്ളികൾ നോക്കിയവൻ അവിടെ ഇരുന്നു
മുൻപിലേക്ക് തലയുയർത്തി നോക്കാൻ അവനു പേടിയായിരുന്നു……
“”“”““ആആആ…….”“”“”“
റോഡിലേക്ക് തല കുനിച്ചിരുന്നവൻ അലറി കരഞ്ഞു…..പിന്നെ തന്റെ കാറിന്റെ ഡോറിൽ ശക്തിയായി മുഷ്ടി ചുരുട്ടി ഇടിച്ചു കൊണ്ടുവൻ അലറി………
“”“”ടക്ക്…ടക്ക്…ടം….ട്ട്…..“”“”
അവന്റെ സർവ്വശക്തിയുമെടുത്തുള്ള ഇടിയിൽ ചളുങ്ങി ചതഞ്ഞു കൊണ്ടാ ഡോർ അകത്തേക്ക് ഒടിഞ്ഞു കയറി…..
അരമണിക്കൂർ കൊണ്ട് ആരൊക്കെയോ വിളിച്ചറിയിച്ചത് അനുസരിച്ചു ഫയർ ഫോഴ്‌സും പോലീസും അവിടേക്ക് പാഞ്ഞെത്തി….കത്തിയമരുന്ന കാറിനു മേലവർ വെള്ളം തെറിപ്പിച്ചു തീ അണച്ചു…..
ചുറ്റിനും അന്വേഷണം നടത്തിയവർക്ക് റോഡിന്റെ മറ്റേ സൈഡിൽ നിന്നായി കത്തികരിഞ്ഞൊരു ശരീരം കിട്ടി…അതെല്ലാം ദേവ് കാറിന്റെ ഡോറിൽ ചാരി റോഡിലിരുന്നു കാണുന്നുണ്ടായൊരുന്നു…ചാല് വെട്ടിയത് പോലവന്റെ മിഴികൾ നിറഞ്ഞൊഴുകികൊണ്ടിരുന്നു
“വണ്ടി ഓടിച്ചത് ഇവരാണെന്ന് തോന്നുന്നു….തെറിച്ചു വീണത് കൊണ്ട് ബോഡി എങ്കിലും കിട്ടി….മറ്റേ സൈഡിൽ ഇരുന്നതിന്റെ കാര്യമാ കഷ്ടം…മുടി നാര് പോലും കിട്ടിയിട്ടില്ല…ചിതറി പോയി….”
തടിച്ചു കൂടിയവരിൽ ആരൊക്കെയോ പറയുന്ന ശബ്ദം ദേവിന്റെ ചെവിയിൽ പതിഞ്ഞു…ഇരച്ചു വന്ന കരച്ചിലിനെ ഒഴുക്കി വിട്ടുകൊണ്ടവൻ ചെവി രണ്ടും പൊത്തി റോഡിൽ കുനിഞ്ഞിരുന്നു…..
“”“””dev are you ready“”“”“”
അഞ്ജുവിന്റെ ശബ്ദം ചെവിയിൽ വന്നടിച്ചതും ദേവ് നിറഞ്ഞ കണ്ണുകൾ തുറന്നു മുൻപിലേക്ക് നോക്കി…വെള്ള തുണികൊണ്ട് പൊതിഞ്ഞൊരു രൂപം സ്‌ട്രെക്ചറിൽ എടുത്തു ആംബുലൻസിലേക്ക് കയറ്റുന്ന രണ്ടു പേരെയവൻ കണ്ടു…തുണികൊണ്ട് മൂടിയയാ ശരീരം ഒന്നിളക്കിയപ്പോ പുറത്തായ ഒരു കൈ എല്ലോടിയുന്നത് പോലൊരു ശബ്ദത്തോടെ അതിൽ നിന്നും പറിഞ്ഞു റോഡിലേക് വീണു….
“ഏഹ്…!.!!!
പെട്ടെന്ന് പേടിയോടെ ദേവ് ചാടി പിടഞ്ഞെണീറ്റ് കാറിന് പിറകിലേക്ക് മാറി…അവിടെ കൂടി നിന്ന ആളുകൾ അവനെ പിടിച്ചു വച്ചു…എന്നാൽ തിരിഞ്ഞു നോക്കാൻ ഉള്ള ത്രാണിയില്ലാതെയവൻ അവർക്കിടയിലേക്ക് മുഖം താഴ്ത്തി നിന്നു കരഞ്ഞു……