“i will show you…..”“
അതും പറഞ്ഞവൾ ഗിയർ മാറ്റി ആക്‌സിലേറ്റർ ചവുട്ടി…അതേ നിമിഷം മുൻപിലെ ഡിസ്പ്ലേയിൽ തെളിഞ്ഞു വന്നൊരു ഓപ്ഷൻ ക്ലിക്ക് ചെയ്തു….
”“”“”“സസ്സ്സ്സ്…..”“”“”
ചെറിയൊരു ശബ്ദത്തോടെ പിറകിലായി പിടിപ്പിച്ച സിലിണ്ടറിന്റെ ക്യാപ്പിൽ ഉള്ള ചെറിയ അനലോഗ് മീറ്ററിലെ സൂചി കുത്തനെ മുകളിലേക്ക് കയറി..നീലിമ അത് അത്ഭുതത്തോടെ നോക്കി
“ചേച്ചി ഇത്…”
“കണ്ടോ നീലിപ്പെണ്ണേ….”
അഞ്ചുവിന്റെ കാറിന്റെ മീറ്ററിലെ സൂചി 80 കടന്നതും അവൾ സ്റ്റിയറിങ്ങിൽ ഘടിപ്പിച്ചൊരു നീല ബട്ടൻ അമർത്തി….
വണ്ടിയുടെ പിറകിലെ എക്സ്സോസ്റ്റ് പൈപ്പിൽ നിന്നും തീയും വെടി പൊട്ടുന്നൊരു ശബ്ദമുവായി അവരുടെ കാർ ദേവിന്റെ കാറിനെ കടന്നു ഒറ്റ നിമിഷം കൊണ്ട് കുതിച്ചു പാഞ്ഞു…തങ്ങളെ ആരോ എടുത്തു എറിഞ്ഞത് പോലെ തോന്നിയ നീലിമ വിടർന്ന കണ്ണുകളുമായി അഞ്ജുവിനെ നോക്കി
അവരുടെ കാറിന്റെ മീറ്ററിലെ സൂചി 100 കടന്ന് ഒറ്റയടിക്ക് 140 ഇൽ കയറിയതും ദേവിന്റെ കാറിന്റെ ഓട്ടോമാറ്റിക് ബ്രേക്ക് ആക്റ്റീവ് ആയതും ഒരുമിച്ചായിരുന്നു…എന്താണ് സംഭവിച്ചതെന്ന് മനസിലാവാതെ ബ്രേക്ക് ജാമായി മുന്പിലോട്ട് ടയറുകൾ നിരങ്ങി പോകുന്ന പോർഷേയിലിരുന്നവൻ അഞ്ജുവിന്റെ കാറിനെ നോക്കി….
പതിവിന് വിപരീതമായി അവരുടെ കാറിന്റെ എക്സ്സോസ്റ്റ് പൈപ്പിൽ നിന്നും വലിയ വലിയ തീനാളങ്ങൾ പുറത്തേക്ക് തെറിക്കുന്ന കാഴ്ച കണ്ടയവൻ ഞെട്ടിപ്പോയി….
“നീലു….”“
അവന്റെ ചുണ്ടുകൾ പേടിയോടെ ആ പേരുകൾ പതിയെ മന്ത്രിച്ചു….
”“”“”ബ്ഹും“”“”
വലിയൊരു പൊട്ടിത്തെരിയോടെയാ കാർ മുകളിലേക്ക് പൊങ്ങി…….
ബ്രേക്ക് പിടിച്ചു നിയന്ത്രണം വിട്ട ദേവിന്റെ കാർ സൈഡിലെ ഇരുമ്പു കമ്പികളിലേക്ക് ഇടിച്ചു കയറി…
Nissan GTR ന്റെ എഞ്ചിൻ പൊട്ടിത്തെറിച്ചു കൊണ്ടു മുകളിലേക്ക് ഉയർന്നു പൊങ്ങിയതും വായുവിൽ വെച്ചു തന്നെയാ കാറിനുള്ളിലെ സിലിണ്ടറും കത്തിച്ചിതറി….
അലറി നിലവിളിച്ചുകൊണ്ടിരുന്ന അഞ്ജുവിനെയും നീലുവിനെയും കത്തിത്തെറിച്ചയാ തീ നാളം വന്നു വിഴുങ്ങി…
ഉയർന്നു പൊങ്ങിയ കാർ വീണ്ടും അകത്തു വച്ചു പൊട്ടിച്ചിതറിയത് കണ്ട ദേവ് അനങ്ങാൻ പോലുമാവാതെ സീറ്റിലിരുന്നു…