വിശ്വനോട് യാത്ര പറഞ്ഞു ജോ ഡോർ അടച്ചു…ജോയെ നോകിയൊന്ന് ചിരിച്ചു കൊണ്ടയാൾ കാർ മുന്നോട്ടെടുത്തു
”ഞായർ…..ഇനിയൊരാഴ്ച്ച സമയം….ഹും….“
അയാൾ പോകുന്നത് നോക്കി ജോ പല്ല് കടിച്ചു…….അവന്റെയുള്ളിൽ പകയുടെ തീ ആളിക്കത്തി…..ഒരാഴ്ച സമയം വിശ്വനായി ജോ കുറിച്ചു നൽകി
ഇതേ സമയം ബാംഗ്ലൂർക്ക് പോകാനായി ഇറങ്ങിയതായിരുന്നു ദേവ്….ഉച്ച കഴിഞ്ഞാണ് അവന്റെ ഫോണിലേക്കാ കാൾ വന്നത്..താൻ പണി കഴിപ്പിക്കാനായി ഏൽപ്പിച്ചു വണ്ടി റെഡി ആണെന്ന് അറിയിച്ചു കൊണ്ട് ഗ്യാരജിൽ നിന്നായൊരുന്നാ കാൾ…
അതുവരെ അസ്വസ്ഥതമായ മനസ്സുമായി നടന്നയാവന്റെ മനസ്സ് അല്പം തണുപ്പിച്ചു കൊണ്ടുള്ളൊരു വാർത്തയായിരുന്നത്….അതുകൊണ്ട് തന്നെ കയ്യോടെ പോയാ വണ്ടി എടുക്കാനാവൻ തീരുമാനിച്ചു
”അമ്മാ ഞാൻ രാത്രി ബാംഗ്ലൂർക്ക് പോകുംട്ടോ…“
അടുക്കളയിലായിരുന്ന നൈലയോട് അവൻ വിളിച്ചു പറഞ്ഞു
”നീ എന്തിനാ ഇപ്പൊ തിരിച്ചു പോണേ…ക്ലാസ്സ് തുടങ്ങിയില്ലല്ലോ അതിന്..?
സംശയത്തോടെ നൈലയവനെ നോക്കി..അവരുടെ സംസാരം കേട്ടു കൊണ്ടായിരുന്നു നീലിമയും അവിടേക്ക് വന്നത്
“ഇത് ഞാൻ പോയിട്ട് നാളെത്തന്നെയിങ് വരുമെന്നേ…വണ്ടി ശെരിയായിട്ടുണ്ട് അത് എടുക്കാൻ പോണതാ…”
അവൻ സന്തോഷത്തോടെ അവരെ നോക്കി
“ഓ അതായിരുന്നോ..”
വണ്ടികളുടെ കാര്യത്തിൽ വലിയ താല്പര്യമൊന്നുമില്ലാതിരുന്ന നൈല അതും പറഞ്ഞു അടുക്കളയിലേക്ക് നടന്നു..എന്നാൽ നീലിമ അവന്റെ മുഖത്തെ സന്തോഷം മുഴുവൻ നോക്കി കാണുകയായിരുന്നു…കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് അവൻ മനസ്സ് തുറനൊന്നു ചിരിക്കുന്നത്
“ഏട്ടാ ഞാനും വരട്ടെ..?
അവനടുക്കലായി വന്നുകൊണ്ട് നീലിമ കൊഞ്ചി
”നീ എന്ത് കാണാൻ വരുന്നെയാ…“
അവളെ നോക്കിയവൻ ചിരിച്ചു
”അത് കൊറച്ചു കാലമായിലേ അവിടേക്ക് ഒക്കെ പോയിട്ട്…അതോണ്ട്…ആ പിന്നെ അഞ്ചു ചേച്ചിയും വന്നിട്ടുണ്ട് ബാംഗ്ലൂർ അവളെയും കൂട്ടാം നമുക്ക്…“
പെട്ടെന്ന് എന്തോ ഓർത്തത് പോലവൾ അവനെ നോക്കി
”അഞ്ചുവോ…എപ്പോ എത്തി അവൾ….?
ഡാനിയുടെ കുടുംബത്തിലെ തന്നെ ആയിരുന്നു അഞ്ചുവും…ഏകദേശം ദേവിനെക്കാൾ രണ്ടു വയസ്സ് ഇളയത് ആയിരുന്നവൾ…ഓസ്ട്രേലിയയിൽ പഠിക്കുകയായൊരുന്നു…
“കഴിഞ്ഞ ആഴ്ച…എന്നെ വിളിച്ചായിരുന്നു..അവിടെ ബോറടി ആണെന്ന്..ഈ ആഴ്ച ഇങ്ങോട്ട് വരാൻ നിൽക്കുവായിരുന്നു എന്തായാലും..നമുക്ക് ആ വഴി ചേച്ചിയെയും കൂട്ടി വരാം…”