💫Evil on earth✨ 6 [Jomon]

Posted by

 

——————————————–

 

നേരമിരുട്ടി ഏഴുമണിയോട് അടുപ്പിച്ചു ബാറിൽ നിന്നിറങ്ങി വരികയായിരുന്നു വിശ്വനാഥൻ…അന്നയാൾ ഒറ്റക്കായിരുന്നു…തന്റെ ഏറ്റവും വലിയ ശത്രുവിനെ  അധികം വൈകാതെ തന്നെ മരണം പുൽകുമെന്ന അടിയുറച്ചു വിശ്വസിച്ച അയാൾ അതിന് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയ ശേഷം ആഘോഷിക്കാൻ വേണ്ടി ഇറങ്ങിയത് ആയിരുന്നു…അതുകൊണ്ട് തന്നെ പതിവിലധികം കുടിച്ച അയാൾ സ്വയം സംസാരിച്ചു കൊണ്ട് പാർക്കിങ്ങിലേക്ക് നടക്കുകയായിരുന്നു…ദൂരെയായി മാറ്റിയിട്ട അയാളുടെ ജാഗ്വാറിനു മുൻപിൽ നിൽക്കുന്ന ഒരുവനെ കണ്ടതും അയാളുടെ നടത്തതിന്റെ വേഗത കുറഞ്ഞു….അടുത്തെത്തിയത് ചെറുപ്പക്കാരന്റെ മുഖം വ്യക്തമായതും അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു

 

“”“ജോമോൻ…”“

 

”ഹലോ വിശ്വൻ സർ….“”“

 

ഒരു ചിരിയോടെ ജോമോൻ അയാൾക് നേരെ കൈ നീട്ടി

 

”ജോമോൻ..താൻ എന്താ ഇവിടെ…?

 

പ്രതീക്ഷിക്കാതെ അവനെയവിടെ കണ്ട അത്ഭുതത്തിൽ വിശ്വൻ ചോദിച്ചു

 

“ഞാൻ ഒരു മീറ്റിംഗുമായി വന്നതാ…അപ്പോളാണ് സാറിന്റെ കാറിവിടെ കിടക്കുന്നത് കണ്ടത്…ഒന്ന് കണ്ടിട്ട് പോകാമെന്നു കരുതി…”

 

ജോമോൻ പതിവ് ചിരിയോടെ അയാളോട് സംസാരിച്ചു…അവന്റെ സംസാരവും പെറ്റുമാറ്റവും വിശ്വനു വളരെ ഇഷ്ടമായി…

 

“ആണല്ലേ…എന്നാ വാ കാറിലിരുന്ന് സംസാരിക്കാ…”

 

അയാൾ അവനെ ക്ഷണിച്ചു കൊണ്ട് കാറിന്റെ ലോക്ക് തുറന്നു..ജോ മറിച്ചൊന്നും പറയാതെ അയാളുടെയൊപ്പം ജാഗ്വാറിലേക്ക് കയറി…അകത്തു കയറി ഡോർ അടഞ്ഞതും കാറിന്റെ അകം മുഴുവൻ ഘടിപ്പിച്ച ഇളം മഞ്ഞയും വെള്ളയും ചേർന്ന സ്ട്രിപ്പ് ലൈറ്റ്കൾ പ്രകാശിച്ചു തുടങ്ങി…ആഡംബരമായൊരു ഹോട്ടൽ റൂമിലേക്ക് കയറിയ പ്രധീദി ആയിരുന്നതിന്….

 

“പിന്നെ എന്തൊക്കെ ഉണ്ടെടോ…സത്യം പറഞ്ഞ നിന്നെയൊന്നു കാണാൻ ഇരിക്കുവായിരുന്നു ഞാൻ…നിങ്ങടെ കമ്പനിയുമായി എഗ്രിമെന്റ് വച്ചത് മുതൽ ഞാൻ തേടി നടന്നതൊക്കെ എന്റെ മുൻപിൽ വന്നു പെട്ടോണ്ടിരിക്കുവാ…ശെരിക്കും ഒരു ഭാഗ്യം തന്നെയാണത്…”

 

വിശ്വാൻ ഒരു ചിരിയോടെ പറഞ്ഞു…..

 

“ഞാനും സാറിനെ കാണാൻ ഇരിക്കുവായിരുന്നു…”

 

അതേ ചിരിയോടെ അവനും അയാളെ നോക്കി

 

“അതെന്തിനാ…?

 

”അത് എനിക്കീ കൺസ്ട്രക്ഷനും ഇമ്പോർട്ടിങ്കുമായി മാത്രം ഒതുങ്ങി കൂടാൻ താല്പര്യമില്ല..ഫാമിലി ആയിട്ട് മെഡിക്കൽ ഫീൽഡിലും ഒണ്ട് അത് പിന്നെ അവര് നോക്കിക്കോളും…എനിക്ക് സ്വന്തമായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുണ്ട്…!

Leave a Reply

Your email address will not be published. Required fields are marked *