💫Evil on earth✨ 6 [Jomon]

Posted by

 

“”“”ടിക് “”“”“”

 

അങ്ങനെയൊരു ചെറു ശബ്ദത്തോടെ മാത്രമൊരു ബുള്ളറ്റ് പാഞ്ഞു വന്നവന്റെ കീഴ് താടി തുളച്ചു തലക്ക് മുകളിലൂടെ പാഞ്ഞു പോയി….തലയൊട്ടി പൊളിച്ചു കൊണ്ടത് കാറിനു മുകളിലെ റൂഫിൽ തട്ടി…..

കൺചിമ്മും നേരം കൊണ്ടാ കാറിന്റെ മുകൾ വശം മുഴുവൻ ചോര പടർന്നു…തലയൊട്ടി പിളർന്നവയൻ പിറകിലേക്ക് മലച്ചു വീണു…..

 

ഇതെല്ലാം നിമിഷങ്ങൾ കൊണ്ട് കഴിഞ്ഞതും എന്ത് ചെയ്യണമെന്ന് പിടി കിട്ടാതെ നിന്ന ഡ്രൈവർ സ്ഥാനത്തിരുന്നവൻ ഡാഷ് ബോർഡിൽ നിന്നൊരു ഗൺ തപ്പി തടഞ്ഞെടുത്തു…അത് ലോഡ് ചെയ്തവളുടെ നേരെ തിരിഞ്ഞതും അമാഡയുടെ തോക്കിൽ നിന്നും പാഞ്ഞു വന്ന രണ്ടാമത്തെ ബുള്ളറ്റ് അവന്റെ വലം കണ്ണിനു മുകളിലൂടെ കയറി പോയി….അടി കിട്ടിയത് പോലവന്റെ ബോഡി കാറിന്റെ സ്റ്റിയറിങ്ങിലേക്ക് വീണു

 

“ഓഹ് നോ…..!!!

 

അത് കണ്ട അമാൻഡ് എന്ത് ചെയ്യണമെന്നറിയാതെ ഡ്രൈവിങ് സീറ്റിലേക്ക് ചാടി കയറാൻ ശ്രമിച്ചു…പക്ഷെ അതിനു മുൻപേ അവളുയർന്നു വണ്ടിയുടെ റൂഫിൽ ഇടിച്ചു നിലത്തേക്ക് വീണു…..റോഡ് സൈഡിലുള്ള ഡിവൈഡറിലേക്ക് ഇടിച്ചു കയറിയ കാറിന്റെ പിന്ഭാഗം വായുവിലേക്ക് ഉയർന്നു പൊങ്ങിയതായിരുന്നു….രണ്ടു തവണയിൽ കൂടുതലായാ കാർ വായുവിൽ കറങ്ങി നിലം പതിച്ചു…………..

 

“ആഹ്ഹ്ഹ്….ഹ്ഹ…..!!!

 

അടഞ്ഞ കണ്ണുകൾ അമാൻഡ വലിച്ചു തുറന്നു…..താൻ കാറിന്റെ റൂഫിലാണ് കിടക്കുന്നത് അവൾക്ക് മനസിലായി…..വണ്ടി തല കുത്തനെ മറിഞ്ഞ അവസ്ഥയിലാണ്…പെട്ടന്ന് ചുറ്റുപാടും എന്താണെന്ന് ഒരു ധാരണയും കിട്ടാതിരുന്ന അവൾ എണീക്കാൻ ശ്രമിച്ചു…ഇടതു തോളിൽ വേദന അനുഭവപ്പെട്ടെങ്കിലും അത് കാര്യമാക്കാതെ അവൾ നിരങ്ങി നിരങ്ങി റോഡിലേക്ക് വീണു…നെറ്റി പൊട്ടി ചോര വരാൻ തുടങ്ങിയിരുന്നു….പറ്റുന്നത് പോലെ എണീറ്റ് നിന്നായവൾ തലയുയർത്തി ചുറ്റിനും നോക്കി..ആളുകളൊന്നും ഓടി കൂടിയിട്ടില്ല…പ്രധാന റോഡിൽ നിന്ന് മാറിയുള്ള ഏതോ പ്രദേശമാണ്….അവൾ കുനിഞ്ഞിരുന്നു തന്റെ ഹാൻഡ് ബാഗ് എടുത്തു..അതിൽ നിന്നെന്തെങ്കിലും നിലത്തു പോയിട്ടുണ്ടോ എന്ന് പരിശോധിച്ചു….എല്ലാം അതിൽ തന്നെ ഉണ്ടെന്ന് മനസിലാക്കിയതും അവൾ റോഡിലായി മാറി കിടക്കുന്ന തോക്ക് കണ്ട് അതിനടുത്തേക്ക് നടന്നു….അത് എടുക്കണോ വേണ്ടയോ എന്നായിരുന്നു അവളുടെ മനസ്സിലപ്പോൾ…ഒടുക്കം ഒരു ചിരിയോടെ അത് അവിടെ തന്നെ ഉപേക്ഷിച്ചവൾ റോഡിലേക്ക് കയറി നടന്നു………

Leave a Reply

Your email address will not be published. Required fields are marked *