അവൻ കൊറച്ചു നേരമതിൽ നോക്കി ഇരുന്ന ശേഷം തിരിച്ചതുപോലെ തന്നെ എടുത്തു വച്ചു….അവന് നേരെ ചൂണ്ടപ്പെട്ട തോക്കുകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് അതിനെ ആയിരുന്നു..അതുകൊണ്ട് തന്നെ ആണ് അവനത് സ്വന്തമാക്കി കൂടെ കൊണ്ടു നടക്കുന്നത്..,,
——————–
രണ്ടു ദിവസം വലിയ സംഭവങ്ങളൊന്നുമില്ലാതെ കടന്നു പോയി….അമാൻഡ റഷ്യയിലെത്തി അവളെ എടുത്തു വളർത്തിയ ഓർഫനേജിൽ പോയി അവിടെ ഉള്ളവരെ കണ്ടു സംസാരിച്ചു…ഒടുക്കം വിടപറയാൻ എന്നവണ്ണം അവളുടെ സമ്പാദ്യത്തിൽ നിന്നും അത്യാവശ്യം വലിയൊരു തുക അവർക്ക് കൈമാറി……അങ്ങനെ ഒരു പ്ലാൻ മനസ്സിൽ അവിടെ എത്തുന്നത് വരെ ഇല്ലായിരുന്നുവെങ്കിലും മുൻപിലൂടെ ഓടി കളിച്ചു നടക്കുന്ന കുഞ്ഞുങ്ങളെ കണ്ടപ്പോൾ അവൾക്ക് അവളുടെ തന്നെ ബാല്യം ഓർമ്മ വന്നു…അതുകൊണ്ട് തന്നെ ആയിരുന്നു തന്നാൽ കഴിയുന്നൊരു സഹായം അവൾ ചെയ്തത്…അതിൽ സന്തോഷം കണ്ടെത്തി അവരോട് യാത്ര പറഞ്ഞിറങ്ങിയ അവളുടെ പിറകെ മറ്റൊരാൾ കൂടെ ഉണ്ടായിരുന്നു……തനിക്ക് പിറകെ നിഴലുപോലെ സഞ്ചാരിക്കുന്ന ഒരാളുടെ സാനിധ്യം അമാൻഡ ആദ്യമേ തിരിച്ചറിഞ്ഞിരുന്നു….ഭയത്തിന് പകരം ചുണ്ടിൽ വിരിഞ്ഞൊരു ചിരിയുമായി അവൾ പിറകെ വന്നൊരു ടാക്സിക്ക് കൈ കാണിച്ചു….പതിവിന് വിപരീതമായി ടാക്സി എന്ന് എഴുതി വന്നു നിന്ന ഒരു SUV കാർ ആയിരുന്നത്…മരണത്തെ ക്ഷണിച്ചു വരുത്തിയത് പോലായിരുന്നത്…എന്നാൽ അതൊന്നും വക വെക്കാതെ അവളാ കാറിനുള്ളിലേക്ക് കയറി….
അമാൻഡ വണ്ടിയിൽ കയറി ഡോർ അടഞ്ഞതും പിറകിലെ സീറ്റിൽ നിന്നുമൊരു കൈ അവൾക്ക് നേരെ ഉയർന്നു വന്നതും ഒരേ നിമിഷമായിരുന്നു…കൈ നിറയെ ടാറ്റൂവുമായി വികൃതമായി തോന്നിയയാ ബലിഷ്ടമായ കയ്യിൽ ചുരുട്ടി പിടിച്ചൊരു കർച്ചീഫ് ഉണ്ടായിരുന്നു….പിറകിൽ നിന്നൊരു അനക്കം കേട്ടതും അമാൻഡ ഉയർന്നു വന്നയാ കൈ തന്റെ ഇടതു കൈകൊണ്ട് പിടിച്ചതും ഒരേനിമിഷമായിരുന്നു….
പിറകിൽ നിന്നാക്രമിച്ചവൻ അങ്ങനൊരു നീക്കം പ്രതീക്ഷിച്ചില്ലായിരുന്നു…അവൻ തന്റെ കൈയിലേക്ക് ഫോഴ്സ് കൊടുക്കുന്ന സമയം കൊണ്ടു തന്നെ അമാൻഡ ഇടതു കയ്യുടെ കൂടെ വലതു കരം കൂടെ ചേർത്ത് മുകളിലേക്ക് ഒറ്റ തിരി…പൊട്ടുന്ന ശബ്ദത്തോടെ അയാളുടെ കൈകുഴ തെറ്റി മടങ്ങി…
“”“ആആആ……”“”“
വേദന കൊണ്ടു ചുവന്ന മുഖവുമായി അയാൾ നേരത്തെ തയ്യാറാക്കി വച്ച തോക്ക് വലതു കൈ കൊണ്ട് പിറകിൽ നിന്നെടുത്തു….എന്നാൽ ഒറ്റയടിക്ക് സീറ്റിൽ തിരിഞ്ഞിരുന്ന അമാൻഡ അയാളുടെ മുഖത്തു കൈ മുട്ടുകൊണ്ടടിച്ചു ശ്രദ്ധ തിരിച്ചു…അപ്രതീക്ഷിതമായ അടിയിൽ വാ തുറന്നു പോയവന്റെ തല വലതു വശത്തേക്ക് ചെരിഞ്ഞു…അതേ ടൈം തന്നെയവൾ അവന്റെ കയ്യിൽ നിന്ന് തോക്ക് തട്ടിയെടുത്തു…റഷ്യൻ made ലേറ്റസ്റ്റ് ഗൺ ആയിരുന്നത് പോരാത്തതിന് ശബ്ദം വെളിയിലേക്ക് ഒരു തരി പോലും പോകാതിരിക്കാനുള്ള സൈലെൻസറും ഘടിപ്പിച്ചിരുന്നു….തന്നെ കൊല്ലനായിരുന്നു ലക്ഷ്യമെന്ന് മനസിലാക്കിയ അവൾ മറ്റൊന്നും ചിന്തിക്കാതെ അവന്റെ തൂങ്ങിയ കീഴ്താടിക്ക് മുകളിൽ തോക്ക് വച്ചു കാഞ്ചി വലിച്ചു….