💫Evil on earth✨ 6 [Jomon]

Posted by

 

അത് കണ്ടതെ അവന്റെ ഉള്ളിൽ കിടന്ന മദ്യം പ്രവർത്തിച്ചു തുടങ്ങി….ക്രോധം കൊണ്ടവൻ വിറച്ചുകൊണ്ട് ദേവിനെ തല്ലാനായി കൈ ഓങ്ങിയതും ഉയർന്നു വന്നൊരു കാലാ കൈ തട്ടി മാറ്റി കളഞ്ഞിരുന്നു…എന്താണ് സംഭവിച്ചതെന്ന് മനസിലാവാതയാ പയ്യൻ മുൻപിലേക്ക് നോക്കിയതും പാഞ്ഞു വന്നൊരു ചുരുട്ടി പിടിച്ച മുഷ്ടി അവന്റെ മൂക്കിനും കവിളിനും ഇടയിലായി പതിച്ചു….വായിൽ കുമിഞ്ഞു കൂടിയ തുപ്പലു വെളിയിലേക്ക് ചാടിച്ചു  കൊണ്ടുവന്റെ തല വലതു വശത്തേക്ക് തൂങ്ങി പോയി….ഇളകിയാടുന്ന കാഴ്ചയിൽ അവൻ കണ്ടു കൈ കുടഞ്ഞു കൊണ്ട് അവനെ ദേഷ്യത്തോടെ നോക്കുന്ന ജോയെ……

 

“അഹ് നീയെന്താ ഈ കാണിച്ചേ…”

 

പെട്ടന്ന് ജോയെ തള്ളി മാറ്റികൊണ്ട് ആന്റണി ചോദിച്ചു

 

“പിന്നെ നോക്കിക്കൊണ്ട് ഇരിക്കണോ…കൊറേ നേരമായി അവന്റെ…!!

 

ബാക്കി പറയാതെ പല്ലുകൾ കൂട്ടി പിടിച്ചു ദേഷ്യമടക്കി കൊണ്ടവൻ പറഞ്ഞു

 

”നീ പൊയ്ക്കേ…പോയി കാറിലിരി…“

 

അവനെ പിറകിലേക്ക് തള്ളി പറഞ്ഞു വിട്ടുകൊണ്ട് ആന്റണി പറഞ്ഞു…മനസ്സില്ലാ മനസ്സോടെ അവൻ ദേവിന്റെ കയ്യിൽ തൂങ്ങി കിടക്കുന്ന പയ്യനെ ഒന്ന് കൂടി നോക്കിയ ശേഷം തിരിഞ്ഞു നടന്നു

 

ഇതെല്ലാം കണ്ട് കാറിൽ പേടിയോടെ ഇരിക്കുന്ന സ്ത്രീകളെ നോക്കി അവനൊന്നു ചിരിച്ചു കാണിച്ചുകൊണ്ട് പിറകിലായി നിർത്തിയിട്ട അവരുടെ ബെൻസ് ലക്ഷ്യമാക്കി ജോ നടന്നു

 

”കിട്ടേണ്ടത് കിട്ടിയല്ലോ…ഞാൻ ഓങ്ങി വെച്ച അടിയാ അത്..നിനക്ക് എന്തോ നല്ല ഭാഗ്യമുണ്ട്…“

 

തന്റെ കയ്യിൽ തൂങ്ങി കിടന്നവന്റെ ചെവിയിൽ വേറാരും കേൾക്കാത്ത വിധത്തിൽ ദേവ് പറഞ്ഞു…

 

അത് കേട്ടതും മയങ്ങി തുടങ്ങിയ കണ്ണുകൾ വലിച്ചു തുറന്നവൻ വല്ലാത്തൊരു ശക്തിയോടെ ദേവിനെ തള്ളിമാറ്റി മുൻപിലേക്ക് കുതിച്ചു

 

വൃദ്ധന് നേരെ പാഞ്ഞടുക്കുന്ന അവനെ കണ്ടതും ആന്റണി അയാളെ പിടിച്ചു സൈഡിലേക്ക് മാറ്റി..എന്നാൽ അവരെയും കടന്നവൻ കാറ്റു പോലെ അലറി വിളിച്ചുകൊണ്ടു കാറിനു പിറകിലേക്ക് ഓടി

 

“ഏഹ്….!!!!

 

നടന്നു പോകുന്ന ജോയാണ് അവന്റെ ലക്ഷ്യമെന്ന് മനസിലാക്കിയ ആന്റണിയുടെ കണ്ണുകൾ പേടികൊണ്ട് വിടർന്നു

 

തങ്ങൾക്ക് നേരെ ഒരു പ്രശനവും സംഭവിക്കാത്ത ഭാവത്തിൽ ചിരിച്ചുകൊണ്ട് നടന്നു വരുന്ന ജോയെ കണ്ട ആദിയും ജെസിയും ഒരാശ്വാസത്തോടെ ഇരുന്നു…എന്നാലാ മേൽ പാലത്തിന്റെ ഭിത്തികളിൽ തട്ടി പ്രധിധ്വനിച്ച വലിയൊരു അലർച്ച കേട്ടതും പേടിയോടെ അവരൊന്നു ഞെട്ടി…വണ്ടികളിൽ ഇരിക്കുന്ന ആളുകളുടെ പേടി കൊണ്ടു നിറഞ്ഞു തനിക്ക് നേരെ തിരിഞ്ഞ നോട്ടവും പിറകിൽ നിന്ന് അടുത്തടുത്തു വരുന്ന അലർച്ചാ ശബ്ദവും കേട്ട ജോ തിരിഞ്ഞു നോക്കിയതും മറ്റവനൊരു അലർച്ചയോടെ അവന്റെ കഴുത്തിൽ പിടിച്ചു പിറകിലേക്ക് വീണു

Leave a Reply

Your email address will not be published. Required fields are marked *