പേടിയോടെ അവർ ചോദിച്ചു..അത് കേട്ട ജോ ഒരു ചിരിയോടെ പിറകിലേക്ക് തല ചെരിച്ചു കൊണ്ട് പറഞ്ഞു
“എന്റമ്മ…നാലു റോഡും ബ്ലോക്കാണ്…ഇതിനിടെൽ കൂടി അവരു വരുമ്പോളേക്കും നേരം വെളുക്കും….”
“എന്ന നീയും കൂടെ ചെന്നൊന്ന് നോക്ക് ജോമോനെ…ആ മനുഷ്യൻ ഒറ്റക്ക പോയേക്കണേ..”
ആധിയോടെ അവർ പറഞ്ഞു…ജെസിയുടെ മുഖത്തു നിഴലിച്ച പേടി കണ്ട ജോ ഒന്ന് ശ്വാസം നീട്ടിയെടുത്ത ശേഷം ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി…
“നാശം പിടിക്കാൻ വിശന്ന് കണ്ണ് കാണുന്നില്ല…”
പിറുപിറുത്തു കൊണ്ടവൻ മുൻപോട്ട് നടന്നു….ജെസിയുടെ പേടിയുടെ കാരണം അവന് അറിയാമായിരുന്നു…വെള്ളമടിച്ചു അടിയും കുത്തുമായി ഇടക്കിടെ ഓരോ കേസുകളും അവൾക്ക് മുന്നിലൂടെ പോകാറുള്ളത് ആണ് അത് കൊണ്ട് തന്നെ ആണ് ജോ ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങിയത്
ആളുകളെ മാറ്റി അവൻ വന്നതും കാണുന്നത് മുൻപുള്ള മൂന്ന് പേർക്ക് കൂടെ നിന്ന് സംസാരിക്കുന്ന ആന്റണിയെ ആണ്…അയാളുടെ ഭാവവും വേഷവും കണ്ടൊരു മാന്യനായി തോന്നിയെ ദേവ് അയാളോട് കാര്യങ്ങൾ പറഞ്ഞു കൊടുത്തിരുന്നു ആദ്യമേ…തനിക്ക് മുൻപിലെ കിഴവന് വക്കാലത്തുമായി ആളുകളുടെ എണ്ണം കൂടിയത് കണ്ട പയ്യൻ ദേഷ്യം കൊണ്ട് അവർക്ക് നേരെയും ശബ്ദമുയർത്തി….
ജോ മറിഞ്ഞു കിടക്കുന്ന ബൈക്കിന് മുൻപിലെ ഷിഫ്റ്റ് കാറിന് സൈഡിൽ പേടിച്ചു നിൽക്കുന്ന സ്ത്രീകളെ കണ്ടവർക്ക് അടുത്തേക്ക് നടന്നു…ഒച്ചപ്പാടിലും ബഹളത്തിലും വല്ലാതെ ഭയപ്പെട്ടു പോയ അവരെ നോക്കി അവൻ പറഞ്ഞു
“ചേച്ചി വണ്ടികത്തു കയറി ഇരുന്നോ..,ഇതിപ്പോ തീരും…കുഞ്ഞിനേയും കൊണ്ടു അധികനേരം വെളിയിൽ നിൽക്കണ്ട..”
അവർക്കായി വണ്ടിയുടെ ഡോർ തുറന്നു കൊടുത്തു കൊണ്ടവൻ പറഞ്ഞു…അവനെ ഒന്ന് നോക്കിയ ശേഷം അവർ രണ്ടു പേരും കുഞ്ഞിനേയും കൊണ്ടു വണ്ടിക്കകത്തു കയറി..ഡോർ അടച്ച ശേഷമവൻ മുൻപിൽ നിൽക്കുന്ന ആന്റണിയുടെ അടുത്തേക്ക് ചെന്നു….ആന്റണി അവനെ നോക്കിയതും അയാളെ നോക്കി ഒന്ന് ചിരിച്ച ശേഷം ജോ സൈഡിലേക്ക് കൈ കെട്ടി മാറി നിന്നു
മുൻപിൽ നിന്ന് അവരവരുടെ ഭാഗം പറഞ്ഞു ന്യായികരിക്കാൻ ശ്രമിക്കുന്നവരെ നോക്കി ജോ ഒന്നും മനസിലാവാതെ നിന്നു…മറിഞ്ഞു കിടക്കുന്ന ബൈക്കും പൊളിഞ്ഞു വീണ വണ്ടിയുടെ ബമ്പറിന്റെ ഒരു സൈഡും കണ്ടവൻ എന്താ നടന്നതെന്ന് ഊഹിച്ചെടുത്തു