💫Evil on earth✨ 6 [Jomon]

Posted by

 

അത്ര മാത്രമേ അവനു പറയാൻ ഉണ്ടായിരുന്നുള്ളൂ…അറിഞ്ഞിടത്തോളം അമാൻഡയുടെ ഭൂതകാല ശത്രുക്കൾ അവളുടെ വരവിനായി കാത്തിരിക്കുന്നുണ്ടെന്നു അവനറിയാം അത് കൊണ്ടു തന്നെയാണവന് അവളെ പറഞ്ഞു വിടാൻ പേടിയും…പക്ഷെ അമാൻഡയെ അത്ര കുറച്ചു കാണാനും അവന് സാധിച്ചില്ല

 

എയർപോർട്ട് റോഡിലൂടെ വണ്ടി നീങ്ങി കൊണ്ടിരുന്നു…ഒടുക്കം ബാഗുകൾ എല്ലാം എടുത്തു വെളിയിൽ വച്ചതും അതുവരെ അടക്കി നിർത്തിയ കണ്ണീരിനെ തുറന്നു വിട്ടുകൊണ്ടവൾ അവനെ കെട്ടിപിടിച്ചു….കുറഞ്ഞൊരു ദിവസത്തേക്ക് ആണെങ്കിൽ അവളെ പിരിയുന്നതിൽ അവനും വിഷമം ഉണ്ടായിരുന്നു…അവളുടെ പുറം തഴുകി കൊണ്ടവനവളെ ആശ്വാസവാക്കുകൾ നൽകി കരച്ചിൽ നിർത്താൻ ശ്രമിച്ചു

 

”അയ്യേ…നീ ഇങ്ങനെ പബ്ലിക് ആയി നിന്ന് കരയല്ലേ….പോയി വാ….വേറൊന്നിനെക്കുറിച്ചും ഇപ്പൊ ആലോചിക്കണ്ട…“

 

”മമ്…“

 

നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ടവൾ അവനെ നോക്കി ചിരിച്ചു

 

”പോയി വരുമ്പോ പുതിയൊരാളായി വേണം വരാൻ…എന്റെ ഇസയായിട്ട്….റഷ്യയിൽ ജനിച്ചു വളർന്നയാ അമാൻഡയെ അവിടെ കളഞ്ഞിട്ട് വന്നോണം…കേട്ടല്ലോ…?

 

അവളുടെ അഴിഞ്ഞു കിടന്നമുടിയ്ക്ക് മുകളിലൊന്ന് തലോടി കൊണ്ട് ദേവ് പറഞ്ഞു…അവന്റെ വാക്കുകളുടെ അർഥം മനസിലായതും അവളൊരു ചിരിയോടെ ബാഗ്എടുത്തു കയ്യിൽ പിടിച്ചു

 

“നിന്നോടും അത് തന്നെയാ പറയാൻ ഉള്ളെ…ഞാൻ ഇല്ലെന്ന് കരുതി അടി ഉണ്ടാക്കാൻ പോയെക്കരുത്…”

 

അവനെ നോക്കി കണ്ണുരുട്ടി കൊണ്ടവൾ പറഞ്ഞു…അത് കണ്ട ദേവ് ചിരിയോടെ സമ്മതമെന്ന ഭാവത്തിൽ തലകുലുക്കി

 

അധികം വൈകാതെ തന്നെ അവൾ ബാഗുമായി എയർപോർട്ടിനകത്തേക്ക് നടന്നു…ഇടക്കിടെ തന്നെ തിരിഞ്ഞു നോക്കി നടന്നു നീങ്ങുന്ന അമാൻഡയെ നോക്കി ദേവ് കാറിൽ ചാരി നിന്നു…അവൾ കൺ മുന്നിൽ നിന്നും മറഞ്ഞതോടെ കൈകൾ തമ്മിലൊന്ന് കൂട്ടി തിരുമ്മിക്കൊണ്ടവൻ ഡ്രൈവിംഗ് സീറ്റിലേക്ക് നടന്നു…വല്ലാത്തൊരു ഏകാന്തത വന്നു പൊതിയുന്നതായി തോന്നിയവന്….പക്ഷെ പേടിക്കളൊന്നുമില്ലാതെ അവൾക്ക് തന്റെ കൂടെ ജീവികണമെങ്കിൽ ഇങ്ങനൊരു യാത്ര അനിവാര്യമാണെന്ന് അവൻ സ്വയം പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു

 

—–ദേവ്…നീ ഒക്കെ അല്ലെ——

 

ഡോർ തുറന്നകത്തു കയറിയതും ലെനസിന്റെ ശബ്ദം അവനെ തേടിയെത്തി…പക്ഷെ മറുപടിയൊന്നും കൊടുക്കാതെ അവൻ മുൻപിലെ ഗ്ലാസ്സിലൂടെ അമാൻഡ പോയ വഴിയേ നോക്കി ഇരുന്നു…അവന്റെ മനസ്സ് അസ്വസ്ഥതമാണെന്ന് മനസിലാക്കിയത് കൊണ്ടു തന്നെ ലെനസ് പിന്നെയൊന്നും പറഞ്ഞില്ല

Leave a Reply

Your email address will not be published. Required fields are marked *