💫Evil on earth✨ 6 [Jomon]

Posted by

ഏതോ പഴയ പാട്ടിന്റെ തെറ്റിയ വരികൾ മൂളിക്കൊണ്ടിരുന്ന ആദി കണ്ണാടിയിലൂടെ അവന്റെയാ വരവ് ശ്രദ്ധയോടെ നോക്കി കണ്ടു…അവളുടെ ചുണ്ടിൽ അപ്പോളുമൊരു ചിരിയുണ്ടായിരുന്നു….

 

അവൾക്കരികിൽ അവനെത്തിയതും ആദിയുടെ അരയിലൂടെ കൈ കടത്തിയവൻ തന്നിലേക്ക് അടുപ്പിച്ചു നിർത്തി…അവളാകട്ടെ അത് പ്രധീക്ഷിച്ചെന്നവണ്ണം അവനോട് ചേർന്നു നിന്നു…

 

“നിനക്ക് അറിയാമല്ലേ ഞാൻ വരുമെന്ന്..?

 

അവളുടെ നഗ്നമായ കഴുത്തിലൂടെ മുഖമോടിച്ചുകൊണ്ടവൻ ചോദിച്ചു…

 

”നീയവിടെ വെറുതെ ഇരിക്കില്ലെന്ന് എനിക്ക് അറിയാലോ…കുറുക്കന്റെ കണ്ണെപ്പോഴും കോഴികൂട്ടിൽ ആവുമെന്ന് ആണല്ലോ പണ്ടുള്ളവർ പറയാറ്…നിന്റെ കാര്യത്തിൽ അതിലൊരു മാറ്റവുമില്ല…“

 

കമ്മലൂരി ഡെസ്കിൽ വച്ചുകൊണ്ടവൾ പറഞ്ഞു..അത് കേട്ടവൻ ഒന്ന് ചിരിച്ചുകൊണ്ടാ വിയർപ്പു പൊടിഞ്ഞ കഴുത്തിൽ ചുംബിച്ചു….

 

”സ്സ്സ്…..!!!

 

അവന്റെയാ ചുംബനത്തിൽ എരിവ് വലിച്ചു കൊണ്ടുവൾ അല്പമുയർന്നു….

 

“അടങ്ങി ഇരിക്ക് ജോമോനെ..”“

 

അവനെ ശാസിച്ചുകൊണ്ടുവൾ പറഞ്ഞു..എന്നാൽ അവനതൊരു സമ്മതമായാണ് തോന്നിയത്…അവളുടെ വിയർപ്പിൽ പൊടിഞ്ഞ ഉപ്പുകണങ്ങൾ അവൻ നാവു നീട്ടി നക്കിയെടുത്തു….

 

അതോടെയവൾ അവനു വിധേയമായി അല്പം കൂടെ ചേർന്നു നിന്നു….കണ്ണാടിയിൽ പ്രതിഫലിക്കുന്ന അവന്റെ രൂപത്തെയവൾ പ്രണയം കത്തുന്ന കണ്ണുകളോടെ നോക്കി…..അവൾ തന്നെ ആണ് നോക്കുന്നതെന്ന് മനസിലാക്കിയ ജോ കണ്ണാടിയിലൂടെ കാണുന്ന അവളുടെ ചുവന്നു തുടങ്ങിയ മുഖത്തെ നോക്കി….പിന്നെ അല്പം താഴ്ന്നവളുടെ കവിളിലൊരു ഉമ്മ കൊടുത്തു….

 

”നിന്നെ ഞാൻ കെട്ട് കഴിഞ്ഞിട്ട് എടുത്തോളാം മുഴുവനായും…!

 

അവൾക്ക് മാത്രം കേൾക്കാൻ പോന്ന ശബ്ദത്തിലവൻ പറഞ്ഞു….

 

“മുഴുവനായും…? അങ്ങനെ ആണേൽ ഇപ്പൊ എന്ത്‌ കുരുത്തക്കേട് കാണിക്കാന എന്റെ മോൻ കേറി വന്നേയ്…?

 

പുരികമുയർത്തി ചിരിച്ചു കൊണ്ടുവൾ ചോദിച്ചു….

 

”അതിപ്പോ…സത്യം പറയണോ കള്ളം പറയണോ..?

 

അവനൊരു കുസൃതി ചിരിയോടെ അവളെ കെട്ടിപിടിച്ചുകൊണ്ടു ചോദിച്ചു…

 

“നീ സത്യം പറഞ്ഞാ മതി…”

 

അതെ ഭാവത്തിൽ തന്നെ അവളും മറുപടി പറഞ്ഞു…

 

“അങ്ങനെ ആണല്ലേ..!!

 

അതും പറഞ്ഞവൻ അവളെ തനിക്ക് നേരെ തിരിച്ചു നിർത്തി…അവനു നേരെ തിരിഞ്ഞതും എന്താണെന്നുള്ള ഭാവത്തിൽ അവളവനെ മുഖമുയർത്തി നോക്കി….

Leave a Reply

Your email address will not be published. Required fields are marked *