💫Evil on earth✨ 6 [Jomon]

Posted by

 

“നമുക്കും ഒണ്ടല്ലോ ഇതിലും വലുതൊന്നു…”

 

അവളുടെ മുഖത്തു നോക്കിയവൻ പറഞ്ഞു..അത് കേട്ടവളുടെ കവിളുകൾ അല്പം ചുവന്നു വന്നു…നാണം കൊണ്ടുവൾ പറഞ്ഞു

 

“അതെ അതെ….പോലീസ് സ്റ്റേഷനിലിരുന്ന് പ്രൊപോസ് ചെയ്ത കഥ പറയാൻ മാത്രം ഒണ്ട്….എന്തൊക്കെ ആയിരുന്നു…റോഡിന്റെ നീളവും വീട്ടിലേക്കുള്ള ദൂരവും…ആരാധ്യം വരും…ഹോ…എന്നെകൂടി ലാസ്റ്റ് ടെൻഷൻ അടിപ്പിച്ചു…

 

അവന്റെ കയ്യിൽ നുള്ളിക്കൊണ്ടവൾ പറഞ്ഞു…

 

”ആഹ്…ദേ പെണ്ണെ നിനക്കീ നുള്ളലും കടിയും കൊറച്ചു കൂടുന്നുണ്ടേ…“

 

വേദനതോന്നിയിടത്തു തടവി കൊണ്ടവൻ പറഞ്ഞു…

 

”എല്ലാം കൂടി ചേർത്ത് ഞാനൊന്ന് തരും…അതുവരെ കാണും നിന്റെയീ പിച്ചൽ…!

 

അവളെ നോക്കി പേടിച്ചുകൊണ്ടവൻ പറഞ്ഞു അത് കണ്ട ആദി പതിയെ ചിരിച്ചു കൊണ്ടിരിന്നു

 

അവിടുന്ന് ഫുഡ്‌ ഒക്കെ കഴിച്ചു അല്പ നേരം കൂടി ചുറ്റി കറങ്ങിയ ശേഷമവർ പുറത്തേക്കിറങ്ങി

 

“നമുക്ക് ഹോസ്പിറ്റലിൽ പോയാലോ…?

 

ബൈക്കിൽ കയറുന്നതിനിടയിൽ അവൾ ചോദിച്ചു

 

”വേണേൽ പോകാം..പക്ഷെ നല്ല പോസ്റ്റ്‌ അടിക്കേണ്ടി വരും..അമ്മ ബിസി ആവാൻ ചാൻസ് ഒണ്ട്..“

 

അവിടുത്തെ തിരക്കോർത്തുകൊണ്ടുവൻ പറഞ്ഞു..

 

”അത് സാരമില്ല…“

 

വീട്ടിൽ തന്നെ ഇരുന്ന് ബോറടിച്ചു മടുത്ത അവൾ പറഞ്ഞു…പിന്നൊന്നും പറയാതെയവൻ വണ്ടി മുന്നോട്ടെടുത്തു….അവർ തമ്മിലുള്ള അകലം വളരെ കുറവായിരുന്നു ബൈക്കിലിരിക്കുമ്പോൾ….അവന്റെ പുറത്തേക്ക് ചാഞ്ഞു കിടന്നവൾ ഇരു കൈകൾ കൊണ്ടുമവനെ കെട്ടിപിടിച്ചിരുന്നു

 

പോകുന്ന വഴിയിലുള്ള പോർഷേ ഷോറൂം കണ്ടതും അവിടേക്ക് ഒന്ന് നോക്കിക്കൊണ്ടവൻ വണ്ടിയോടിച്ചു..അത് ആദി മുൻപിലെ കണ്ണാടിയിലൂടെ ശ്രദ്ധിച്ചിരുന്നു

 

”ഇവിടെ ആണോ ജോയ്ക്ക് ഏറ്റവും ഇഷ്ടമുള്ള വണ്ടിയുള്ളത്…?

 

അവന്റെ ചെവിക്കടുത്തു വന്നുകൊണ്ടുവൾ ചോദിച്ചു

 

“മമ്…എന്റെ വലിയ സ്വപ്നങ്ങളിൽ ഒന്നാ അത്….വിലയല്പം കൂടുതലാ എന്നാലും ഒന്ന് രണ്ടു വർഷത്തിനുള്ളിൽ ഞാനത് സ്വന്തമാക്കും….”

 

നിറഞ്ഞ ആത്മവിശ്വാസത്തോടെയവൻ പറഞ്ഞു…അത് കേട്ട ആദിയുടെ ചുണ്ടിലുമൊരു ചിരി വിടർന്നു…..ഉത്തരവാദിത്തമില്ല ലക്ഷ്യബോധമില്ല എന്നൊക്കെ പലരും അവനെക്കുറിച്ചു പറയുമെങ്കിലും ഈ ഒരു കാര്യത്തിന് വേണ്ടി ഇത്രയധികം ആഗ്രഹിക്കുന്ന ജോയെ അവൾ സ്നേഹത്തോടെ കെട്ടിപിടിച്ചു

 

നിമിഷങ്ങൾ കൊണ്ടു തന്നെ അവർ ഹോസ്പിറ്റലിനകത്തേക്ക് കയറി…ജെസി അപ്പോൾ ഒരു എമർജൻസി കേസുമായി തിരക്കിലായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *