💫Evil on earth✨ 6 [Jomon]

Posted by

 

“ഏതായാലും ഈ വഴി കേറി…ഇവിടുന്ന് റൈറ്റ് എടുത്താൽ എനിക്ക് സ്കൂളിലും പോകാം ചേച്ചിക്ക് ഹോസ്പിറ്റലിലും പോകാം…!

 

ഫോണിൽ നോക്കിക്കൊണ്ട് ഡെജിൻ പറഞ്ഞു…എന്നാൽ അവളതൊന്നും കേട്ടില്ല….പെട്ടന്നായിരുന്നു അവരുടെ വണ്ടിയുടെ പിറകിലേക്ക് പാഞ്ഞു വന്നൊരു toyota vellfire എന്നൊരു പടുകൂറ്റൻ കാറിടിച്ചു കയറി….ആ ഇടിയുടെ ശക്തിയിൽ നാസു മിയുടെ കയ്യിൽ നിന്നും വണ്ടിയുടെ നിയന്ത്രണം നഷ്ടമായി മുൻപിൽ പോയി കൊണ്ടിരുന്ന മിനി ലോറിയുടെ പിറകിലേക്ക് ഇടിച്ചു…പിൻ ടയറുകൾ തെന്നി മാറിയത് അറിഞ്ഞ ഡെജിൻ കൈകൾ മുഖത്തിനു നേരെ പൊത്തിയെങ്കിലും അസാമാന്യ വേഗതയോടെ ലോറിയുടെ പിറകിലേക്ക് ഇടിച്ചു കയറുന്നതിനിടെ വലിയൊരു ഇരുമ്പു കമ്പി വന്നവന്റെ ഇടതു തോളിലൂടെ കുത്തിയിറങ്ങി…

 

അപകടം നടന്നതും എയർബാഗ് പൊട്ടിയത് കൊണ്ടു നാസുമി ഒന്നും തന്നെ പറ്റാതെ രക്ഷപെട്ടു……….

 

പാതി അടഞ്ഞ കണ്ണുമായി ഡെജിൻ ചുറ്റിനും നോക്കി…… തൊട്ടു മുൻപിൽ കാണുന്നത് മുൻപേ പോയി കൊണ്ടിരുന്ന ലോറിയുടെ പിറകു ഡോറാണ്…താൻ സഞ്ചരിച്ചിരുന്ന കാറിന്റെ മുൻവശം പൂർണമായും ലോറിയുടെ അടിയിലാണെന്ന് അവനു മനസ്സിലായി…ബോധം മറയാനായി കണ്ണുകളടഞ്ഞു തുടങ്ങിയ അവന്റെ മുഖത്തരോ ശക്തിയായി തട്ടി വിളിച്ചു…

 

“ഡെജി…ടാ….ഡെജി…മോനെ…കണ്ണടക്കല്ലേ….!

 

നാസുമിയുടെ കരഞ്ഞു കൊണ്ടുള്ളയ വിളി കേട്ടവൻ അടയാൻ തുനിഞ്ഞ കണ്ണുകൾ വലിച്ചു തുറന്നു നോക്കി…സീറ്റ് ബെൽറ്റ് ജാമായ അവൾ അനങ്ങാൻ പോലുമാവാതെ ഇരിക്കുകയായിരുന്നെങ്കിലും കൈ നീട്ടി അവനെ എണീപ്പിക്കാൻ ശ്രമിക്കുന്നുണ്ട്…കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകൾ കണ്ടവൻ തോളിലനുഭവപ്പെട്ട വേദന വെളിയിൽ കാണിക്കാതെ ചിരിക്കാൻ ശ്രമിച്ചു….അവൾക്കു പിറകിലായുള്ള ഗ്ലാസ്സിലൂടെ അവൻ കണ്ടു മുഖം മൂടി ധാരികളായ രണ്ടു പേർ അവർക്ക് നേരെ നടന്നു വരുന്നത്…ഡെജിയുടെ നോട്ടം എവിടേക്ക് ആണെന്ന് അറിയാൻ തല തിരിച്ചു നോക്കിയ നാസുമി ഇരു കൈകൾ കൊണ്ടും വാ പൊത്തി മിണ്ടാതിരുന്നു…

 

ഇരു കൈകളിലും തോക്കുകളുമായി തടിച്ചു കൊഴുത്ത രണ്ടു പേർ അവരെ കടന്നു പോയി…..പേടികൊണ്ട് ഉരുണ്ട കണ്ണുകളുമായി അവളാ കാഴ്ച നോക്കിയിരുന്നു…..അവരുടെ വണ്ടിയെ മാറി കടന്നു പോയ അവർ മുൻപിലായി എവിടെയോ ഇടിച്ചു നിർത്തിയ ലോറിയുടെ പിറകിലെ ഡോർ വലിച്ചു തുറന്നു…കയറ്റി അയക്കാനുള്ള ഒരുപാട് ലോടുകൾ അതിൽ ഉണ്ടായിരുന്നു…ഒരു കയ്യിലെ തോക്ക് കൂടെ വന്നവന്റെ കയ്യിൽ കൊടുത്ത ശേഷം മറു കൈയി ല്ലുള്ള വലിയൊരു പെട്ടി അയാൾ ലോറിയുടെ അകത്തേക്ക് എറിഞ്ഞു….എന്നിട്ട് മറിഞ്ഞു വീണ പെട്ടികളിൽ നിന്നൊരു വലിയൊരു ബോക്സ്‌ തിരഞ്ഞു പിടിച്ചെടുത്തുകൊണ്ടയാൾ തിരിഞ്ഞു നടന്നു…..

Leave a Reply

Your email address will not be published. Required fields are marked *