എന്നാൽ പിന്നീട് ഒരിക്കൽ നടന്ന സംഭവം ശേഖരൻ കുട്ടിയുടെ ജീവിതത്തിൽ ഒരു വഴിത്തിരിവ് ആയി മാറി,..
ക്ലാസ്സ് എടുത്തോണ്ട് നിന്ന ചെറുപ്പക്കാരിയായ കന്യാസ്ത്രീയുടെ തുണി പൊക്കിയതിന്റെ പേരിൽ സ്കൂളിൽ നിന്നും പറഞ്ഞയക്കുകയായിരുന്നു…
കേവലം തുഛമായ ഒരു തുകയ്ക്ക് വേണ്ടി ഒപ്പം പഠിക്കുന്ന പയ്യനുമായി ബെറ്റ് വച്ച ശേഖരൻ കുട്ടിയുടെ പഠിത്തം അതോടെ അവസാനിച്ചു…
തെണ്ടിത്തിരിഞ്ഞും മാവേലെറിഞ്ഞും നടന്ന ശേഖരൻ കുട്ടി എല്ലാർക്കും ഭാരമായി….
ആയിടെയാണ് ശേഖരൻ കുട്ടിയുടെ ജീവിതം വഴിമാറി ഒഴുകാൻ നിമിത്തമായ മറ്റൊരു സംഭവം നടക്കുന്നത്….
വല്ലപ്പോഴും ലോട്ടറി ടിക്കറ്റ് എടുക്കുന്ന ശീലക്കാരനായ ശേഖരൻ കുട്ടിക്ക് ഒരു ലക്ഷം രൂപയുടെ ലോട്ടറി അടിച്ചു…
നിശ്ചയദാർഢ്യത്തോടെ നീങ്ങാൻ ശേഖരൻ കുട്ടി തീരുമാനിച്ചു…
ചെറിയ തോതിൽ ബ്ലേഡ് ചിട്ടി ആരംഭിച്ച അയാൾ പിന്നീടുള്ള അഞ്ച് കൊല്ലം കൊണ്ട് അറിയപ്പെടുന്ന ധനാഢ്യൻ ആയി…