സീമ : ഹലോ
ഞാൻ : ആ ടീച്ചർ…. കേൾക്കുന്നുണ്ട്.
സീമ : ഞാൻ ആണെന്ന് എങ്ങനെ മനസ്സിലായി…
ഞാൻ : ടീച്ചറുടെ ശബ്ദവും പിന്നെ അഖിലേ എന്നുള്ള വിളിയും…. അത് പോരെ…
സീമ: എന്നെയൊക്കെ ഓർമ്മയുണ്ടോ….
ഞാൻ : അതെന്താ ടീച്ചർ അങ്ങനെ ചോദിച്ചേ….
സീമ : അല്ല അഖിൽ നാട്ടിൽ നിന്ന് പോയിട്ട് കുറെയായില്ലേ…പിന്നെ വല്ലപ്പോഴുമല്ലേ തമ്മിൽ കണ്ടിട്ടുള്ളൂ…. അതുകൊണ്ട് ചോദിച്ചത്..
ഞാൻ : ഞാൻ ആരെയും മറന്നിട്ടില്ല ടീച്ചർ….. ടീച്ചർ എന്നാണ് വരുന്നത്…
സീമ : അത് പറയാനാ ഞാൻ വിളിച്ചത്…. എനിക്ക് ഒരു വഴിയും ഇല്ലാത്തതു കൊണ്ടാണ് അഖിൽ… അഖിലിന് ബുദ്ധിമുട്ടാണെന്നു അറിയാം…..
ഞാൻ : എന്താ ടീച്ചർ…. എനിക്കെന്തു ബുദ്ധിമുട്ട്…. ഞാൻ എന്തായാലും ഒറ്റയ്ക്കല്ലേ…. പിന്നെ ഇവിടെ ആണെങ്കിൽ 2 റൂമുണ്ട്….. കുറച്ചു ഡിവസത്തേക്കുള്ള കാര്യമല്ലേ …
സീമ : ഉറപ്പാണോ അഖിൽ…. ഞാൻ ഒരു തലവേദനയാകില്ല…
ഞാൻ : എന്താ ടീച്ചർ ഇങ്ങനെ…. ഞാൻ ആ
പഴയ അഖിൽ വാസുദേവൻ തന്നെയാണ്.
സീമ : അതല്ല അഖിൽ…. അഖിൽ അവിടെ ജോലിയൊക്കെ ഉള്ളതല്ലേ… അപ്പൊ അഖിലിന്റെ പ്രൈവസി പിന്നെ ഫ്രീഡം അതൊക്കെ ഒരു പ്രശ്‌നമാവും എന്നോർത്തിട്ട് ഒരു സമാധാനം ഇല്ല… അതുകൊണ്ടാണ്.
ഞാൻ : ടീച്ചർ അതൊന്നും ഓർക്കേണ്ട….. എന്നാണ് വരുന്നതെന്ന് പറഞ്ഞാൽ മതി…..
എനിക്കൊരു ബുദ്ധിമുട്ടും ഇല്ല….
സീമ : ഓക്കേ അഖിൽ ഞാൻ ദാസേട്ടന് കൊടുക്കാം
ഞാൻ : ഓക്കേ…
ദാസേട്ടൻ : ഹെലോ അഖിൽ…
ഞാൻ : ദാസേട്ടാ…. ഞാൻ അഖിൽ
ദാസേട്ടൻ : മോനെ… നിനക്ക് അസൗകര്യമൊന്നുമില്ലല്ലോ… വേറെ ആരും ഇല്ലാത്തതു കൊണ്ടാണ്… എനിക്കാണെങ്കിൽ ഈ അവസ്ഥയിൽ അവിടെ വന്നു നിൽക്കാനും പറ്റില്ല….
ഞാൻ : അതൊന്നും സാരല്ല്യാ ദാസേട്ട… ആരോഗ്യം ശ്രദ്ധിക്കൂ…. ഇവിടത്തെ കാര്യങ്ങൾ nഞാൻ ഏറ്റൂ…. പേടിക്കണ്ട കേട്ടോ…