ഏട്ടത്തി 3 [Achillies] [Climax]

Posted by

സുമ പറഞ്ഞത് കേട്ട നീരജയുടെ കണ്ണുകൾ നിറഞ്ഞൊഴുകി, അവൾ അമലയെ മുറുക്കി കെട്ടിപ്പിടിച്ചു തേങ്ങി,. അവൾ കരയുന്നതിന്റെ കാരണം അറിയാതെ കിച്ചു ആദ്യമായി സദസ്സിന് നടുവിൽ കഥയറിയാത്തവനെ പോലെ നിന്നു. തന്നെ നഷ്ടപ്പെടും എന്നോർത്താണോ അവളില്ലെങ്കിൽ കൃഷ്ണൻ മരിക്കും എന്നോർത്താണോ അവൾ കരയുന്നതറിയാതെ കിച്ചു പിടഞ്ഞു.

“സത്യാണോ അമലേ…”

രാഘവൻ ചോദിച്ചതും ഉത്തരമില്ലാതെ അമല കണ്ണു താഴ്ത്തി.

“കിച്ചൂനെ തിരുവനന്തപുരത്തേക്ക് അയച്ചു പഠിച്ചു കഴിഞ്ഞു ഒരു ജോലി ഒക്കെ ആയിവരുമ്പോഴേക്കും ഒരു കുട്ടിയെ കണ്ടു പിടിച്ചാൽ മതീലോ, ഇപ്പൊ പ്രധാനം കൃഷ്ണൻ അല്ലെ….”

സുമ വീണ്ടും വീണ്ടും തന്റെ തീരുമാനത്തിന് ചേർന്ന കാരണങ്ങൾ നിരത്തി തന്റെ മനസ്സിൽ കണ്ടത് നടത്താൻ ശ്രെമിച്ചു. ഉച്ചത്തിൽ വിളിച്ചു പറയണം എന്ന് തോന്നി കിച്ചുവിന്, നീരജയെ വലിച്ചു നെഞ്ചിലേക്ക് ഇട്ടു എല്ലാവരോടും പറയണം എന്ന് തോന്നി, ഇവളെ തന്നിൽ നിന്നു പിരിച്ചാൽ പിരിക്കാൻ വരുന്നവരെ കൊന്നു കളയും എന്നു, പറയാൻ ആഞ്ഞ നിമിഷം അവന്റെ തൊണ്ടയിൽ ചിന്ത പിടിമുറുക്കി, അവന്റെ കണ്ണുകൾ നീരജയിലേക്ക് നീണ്ടു, താൻ പറയുമ്പോൾ നീരജയ്ക്ക് ആദ്യം കെട്ടിയ താലിക്ക് കനം കൂടിയാലോ എന്നെ സ്നേഹിച്ചിട്ടില്ല എന്നു പറഞ്ഞാലോ…

ചിന്തകൾ അവന്റെ സ്വരത്തെ കുടുക്കിയിട്ടപ്പോൾ ഒരു ഉറപ്പിനെന്നോണം അവൻ അവളെ നോക്കി, എന്നാൽ അവനെ നോക്കാതെ അമലയിൽ ചേർന്നു കിടക്കുന്ന നീരജയെ കണ്ട കിച്ചുവിന് ശ്വാസം മുട്ടി.

“ഇപ്പൊ ഒന്നും തീരുമാനിക്കേണ്ട, ഒരു തീരുമാനം കൊണ്ടാ ഇപ്പോൾ ഈ ഒരു അവസ്‌ഥ വന്നിരിക്കുന്നെ…ഇനി എന്താണെങ്കിലും ആലോചിച്ചു തീരുമാനിച്ചാൽ മതി…”

രാഘവൻ പറഞ്ഞതു കേട്ട സുമ ഒന്നടങ്ങി.

“വരട്ടെ…എല്ലാം നോക്കിയും കണ്ടു ആലോചിക്കാം, അമലേ നീ പിള്ളേർക്ക് കഴിക്കാൻ കൊടുക്ക്, തളർന്നു നിക്കുവാ രണ്ടു പേരും…ഞാൻ കൃഷ്ണനെ പോയി നോക്കി വരാം…”

കിച്ചുവിന് പറയാൻ ഒന്നും ഉണ്ടായിരുന്നില്ല,….അവന്റെ സ്വരം നീരജയോടൊപ്പം എപ്പോഴോ മൂടപ്പെട്ടിരുന്നു.

രാത്രി വൈകി രാഘവൻ കൃഷ്ണനെയും കൂട്ടി വന്നു, അവർ തമ്മിൽ സംസാരിച്ചിരുന്നു എന്നു കിച്ചുവിന് അറിയാമായിരുന്നു പക്ഷെ സംസാരിച്ചത് എന്താണെന്ന് ഏകദേശം മനസിലായത് കൃഷ്ണൻ പോയ ശേഷം തങ്ങളുടേതായി മാറിയ മുറിയിലേക്ക് കൃഷ്ണൻ വീണ്ടും താമസം മാറുന്നതും കിച്ചു തന്റെ പഴയ മുറിയിലേക്കും തിരിച്ചെത്തിയപ്പോഴുമാണ്.

Leave a Reply

Your email address will not be published. Required fields are marked *