“ഒരു ഒന്നരകൊല്ലം കൊണ്ടു ബീഹാറിൽ ഒരു പതിനഞ്ചു വീട് കയറി മോഷണം നടത്തിയിട്ടുണ്ട് കൃഷ്ണനും പിന്നെ കൂട്ടാളിയും…”
അയാൾ പറഞ്ഞതുകേട്ട കിച്ചുവിനു അത്ഭുതം അടക്കാൻ കഴിഞ്ഞില്ല…മോക്ഷം കിട്ടി മോക്ഷം തേടിപോവുന്നു എന്നൊക്കെ പറഞ്ഞ കൃഷ്ണൻ അവിടെ മോഷ്ടാവായിരുന്നെന്നു വിശ്വസിക്കാൻ കിച്ചു ഒട്ടു നേരമെടുത്തു.
“മോഷ്ടാവിനെ പിടിക്കാൻ ഒരു സ്‌പെഷ്യൽ ടീം ഒന്നും വരേണ്ട കാര്യമില്ല പക്ഷെ… ഇതിൽ വേറൊരു പ്രശ്നം കൂടി ഉണ്ട്… അവിടുത്തെ ഭരണകക്ഷിയിലെ ഒരു എംഎൽഎ അങ്ങേർക്ക് ഒരു പെണ്ണുണ്ടായിരുന്നു ചെല്ലും ചിലവും കൊടുത്തു അയാൾ വെച്ചോണ്ടിരുന്നതാണെന്നാ കേട്ടത്, അവിടെയാ തന്റെ ചേട്ടനും മറ്റവനും കൂടി കേറി മോട്ടിച്ചത്… അതും പോട്ടേന്നു വെക്കാരുന്നു പക്ഷെ ആ പെണ്ണിനെക്കേറി രണ്ടും ബലാൽസംഗം ചെയ്തു പെണ്ണിനിപ്പോ കുഴപ്പം ഒന്നുമില്ല പക്ഷെ എംഎൽഎ യുടെ പ്രൈവറ്റ് പ്രോപ്പർട്ടിയിൽ അല്ലെ തൊട്ടത്…അതാണ് ഒരു സ്‌പെഷ്യൽ ടീം വരാനുള്ള മെയിൻ കാരണം.…”
പറയുന്നതെല്ലാം എങ്ങനെ എടുക്കണം ഇതൊക്കെ കൃഷ്ണൻ തന്നെ ചെയ്തതായിരിക്കുമോ എന്നൊക്കെയുള്ള ചിന്തയിൽ കിച്ചു ഇടറി.
“അവന്റെ കൂട്ടാളിയെ ഇവര് ഒരാഴ്ച്ച മുന്നേ പിടിച്ചു അയാൾ വഴിയ ഇപ്പൊ ഇവിടെ എത്തിയെ….താൻ വാ…”
എസ്‌ഐ തോളിൽ ചേർത്തു കിച്ചുവിനെ രണ്ടാമത്തെ ജീപ്പിലേക്ക് നടത്തി.
“ഇയാളെ പരിചയമുണ്ടോ…”
പിന്നിലെ സീറ്റ് ലേക്ക് കണ്ണുകാണിച്ചു എസ് ഐ പറഞ്ഞതും കിച്ചു ഒന്നു നൂണ്ടു നോക്കി. ഒരു നിമിഷം കിച്ചുവിന് വിശ്വസിക്കാൻ കഴിഞ്ഞില്ല, പിന്നിൽ ഇടികൊണ്ടു ചുളുങ്ങിയ മുഖവുമായി ഇരിക്കുന്ന ആളെ കിച്ചു കണ്ണിമവെട്ടാതെ നോക്കി.
“എനിക്കറിയാം സർ…ഇയാളാണ് ഏട്ടൻ മരിച്ചു എന്നു പറഞ്ഞു ചിതാഭസ്മവുമായി വീട്ടിൽ വന്നത്…”
കിച്ചു അമ്പരപ്പോടെ പറഞ്ഞു.
“ആ ഇയാളാണ് മോഷ്ടിച്ച സ്വർണം ഇവിടെ കൊണ്ടു വിക്കുന്നത്…ഇയാളെ പോണ്ടിച്ചേരിയിൽ നിന്ന് ഇവർ പിടിച്ചു, കുറച്ചു മരുന്നു കൊടുത്തപ്പോഴാണ് കൃഷ്ണന്റെ വീട് ഇവിടെയാണെന്നും പിരിയും മുൻപ് ഇവിടേക്ക് പോവാണെന്നും അടുത്ത മാസം കാണാം എന്നും പറഞ്ഞിട്ടാണ് പോന്നതെന്നു ഇയാൾ പറയുന്നത്…ഇവിടെ വന്നു അവൻ തട്ടിപ്പോയി എന്നൊക്കെ പറഞ്ഞതു ഇവരുടെ പ്ലാൻ ആയിരുന്നു, തപ്പി ഇവിടെ എത്തിയാലും മരിച്ചു പോയ ആളുടെ പേരിലുള്ള കണ്ഫ്യൂഷൻ ഉണ്ടാക്കാൻ ….”