ഏട്ടത്തി 3 [Achillies] [Climax]

Posted by

“എന്താ…പ്രശ്നം….”

മുന്നിലേക്ക് കയറിയ എസ് ഐ കിച്ചുവിനോടും എല്ലാവരോടുമായി ചോദിച്ചു.

“വല്യമ്മയാ…അലമാര തുറന്നു അവരുടെ ആഭരണോം പണോം ഒക്കെ ആരോ എടുത്തോണ്ട് പോയി…”

കൃഷ്ണനെ പറയാനുള്ള ജാള്യതയോടെ കിച്ചു പറഞ്ഞൊപ്പിച്ചു.

“വേറാരും അല്ല സാറേ കൃഷ്ണനാ….”

സുമ കാറി വിളിച്ചു. കിച്ചു തലകുനിച്ചു….

“ഉം…ഈ കൃഷ്ണൻ എന്നു പറയുന്ന ആള് കാണാതായി മരിച്ചു എന്നു റിപ്പോർട്ട് കിട്ടിയതല്ലേ…അയാൾ തിരികെ വന്നിട്ട് എത്ര നാളായി…”

എസ് ഐ മുഖവുരയൊന്നും കൂടാതെ തിരക്കി.

“ഒരാഴ്ച്ച കഴിഞ്ഞു കാണും സർ…”

“എന്നിട്ട് നിങ്ങൾ എന്തുകൊണ്ടാ ഇതുവരെ സ്റ്റേഷനിൽ അറിയിക്കാതിരുന്നത്…. ചത്തുപോയീന്നു റെക്കോര്ഡ് ഉള്ള ആള് ഒരു ദിവസം പെട്ടെന്ന് തിരിച്ചു വരുന്നു…അതൊന്നു സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം അതിന്റെ പിറകിൽ എന്തൊക്കെ ഫോർമാലിറ്റീസ് ഉണ്ടെന്നു അറിയാനുള്ള വിവരം നിങ്ങൾക്കാർക്കുമില്ലേ…”

എസ്‌ഐ സ്വരം കനപ്പിച്ചു പറഞ്ഞതും കിച്ചുവിന് ഉത്തരമില്ലാതെ നിൽക്കാനേ കഴിഞ്ഞുള്ളൂ.

“സാറേ മനഃപൂർവ്വമല്ല…അവൻ തിരികെ വന്നപ്പോൾ മുതൽ ഇവിടെയും കുറച്ചു പ്രശ്നങ്ങൾ ഒക്കെ ഉണ്ടായിരുന്നു അതുകൊണ്ടാ…”

“ഉം…എന്തായാലും നിങ്ങൾ ഒക്കെ സ്റ്റേഷനിൽ വരേണ്ടി വരും…ഇപ്പൊ ഇവർക്ക് ഈ വീടും നിങ്ങളുടെ വീടും ഒന്നു പരിശോധിക്കണം…താൻ ഒന്നു കൂടെ വാ…”

അത്രയും പറഞ്ഞു കിച്ചുവിനെയും കൂട്ടി എസ്‌ഐ നടന്നു, പിന്നാലെ പൊലീസുകാർ തങ്ങളുടെ വീട്ടിലേക്കും രാഘവന്റെ വീട്ടിലേക്കും കയറുന്നത് കിച്ചു നോക്കി കണ്ടു.

“ഡോ…ഇതു താൻ വിചാരിക്കും പോലെ ഒരു മോഷണ കേസൊ ഇല്ലേൽ മരിച്ചയാൾ തിരിച്ചു വന്നതോ ആയ ചെറിയ കേസ് അല്ല…അതിലും വലിയ സീരിയസ് ഇഷ്യൂ ഉണ്ട്…”

എസ് ഐ യുടെ വാക്കിലെ ചൂട് മനസിലാക്കിയ കിച്ചു എന്തെന്ന ഭാവത്തിൽ നിന്നു.

“ആ പൊലീസുകാരെ കണ്ടോ…. ബീഹാറിൽ നിന്നു വന്ന സ്‌പെഷ്യൽ ടീം ആ….ഇന്നലെ രാത്രിയ അവർ സ്റ്റേഷനിൽ വന്നത്…”

ജീപ്പിനു പുറത്തു അപ്പോഴും ഫോണിൽ നിർത്താതെ സംസാരിച്ചുകൊണ്ടിരുന്ന ആളെ കണ്ണുകൊണ്ട് ചൂണ്ടി എസ് ഐ പറഞ്ഞു.

“അവർ വന്നത് തന്റെ ഏട്ടനെ തപ്പിയ കൃഷ്ണനെ…”

എസ് ഐ പറഞ്ഞു നിർത്തിയതും കിച്ചു നടുങ്ങി, ബീഹാറിൽ നിന്നും പോലീസ് ഏട്ടനെ അന്വേഷിച്ചുവരാൻ മാത്രം എന്താണ് ഏട്ടൻ ചെയ്തതെന്നോർത്തു കിച്ചു എസ്‌ഐ യെ സാകൂതം നോക്കി.

Leave a Reply

Your email address will not be published. Required fields are marked *