തന്റെ ഇരു തോളിലും കൈ വീണ നിമിഷമാണ് നീരജ ഞെട്ടലിൽ നിന്നു പുറത്തു കടന്നത്. കൃഷ്ണൻ പറഞ്ഞു കൊണ്ടിരുന്ന നേരം എല്ലാം ഒരു ചുഴിയിൽ പെട്ട പോലെ മയങ്ങി നിന്ന നീരജ കൃഷ്ണൻ എഴുന്നേറ്റതോ അടുത്തേക്ക് നടന്നതോ ഒന്നും അറിഞ്ഞില്ല എന്നാൽ ദേഹത് അയാളുടെ കൈ വീണ നിമിഷം അവൾക്ക് പൊള്ളി ദേഹത് പഴുതാര ഇഴയുംപോലെ കൃഷ്ണന്റെ കൈ ഇഴഞ്ഞതും അവൾക്ക് അറപ്പ് തോന്നി.
അവളുടെ മനസ്സിൽ ദേഷ്യം നിറഞ്ഞു.
“കയ്യെടുക്കടോ….”
തുള്ളി വിറച്ചു കൊണ്ടു നീരജ മുരണ്ടു. കണ്ണുയർത്തി തുളയ്ക്കുന്ന കൂർത്ത മിഴികൾ കൃഷ്ണന്റെ മേലേക്ക് നീട്ടി മുഖം കനപ്പിച്ചു നിന്നു വിറയ്ക്കുന്ന നീരജയെ കണ്ടതും കൃഷ്ണന്റെ കൈ വിറച്ചു താഴെ വീണു.
“ഇതേ താൻ കെട്ടിയ താലി അല്ല എന്റെ കിച്ചു കെട്ടീത…. അവന്റെ പെണ്ണാ ഞാൻ, എന്റെ മേത്ത് തൊട്ടാൽ നിന്റെ കൈ ഞാൻ വെട്ടി താഴെ ഇടും…”
വിരണ്ടു പോയ കൃഷ്ണൻ നീരജയുടെ ഭാവപകർച്ച കണ്ടു ഞെട്ടി നിന്നു. തന്റെ തല്ലു കൊണ്ടു കരഞ്ഞു മുഖം കുനിച്ചു നിൽക്കുന്ന പെണ്ണ് കണ്ണുയർത്തി ആക്രോശിച്ചപ്പോൾ കൃഷ്ണന്റെ കാലിനിടയിലെ ആണത്തം വിറച്ചു.
“ഡി….നിനക്കെന്നെ അറിഞ്ഞൂടാ…നാണം ഉണ്ടോടി കെട്ടിയവന്റെ അനിയൻ കെട്ടിയ താലി പൊക്കിപ്പിടിച്ചു മഹത്വം പറയാൻ….”
വിറച്ച ആണത്തത്തെ മുറുക്കി പിടിച്ചു കൃഷ്ണൻ പ്രതിരോധിക്കാൻ ശ്രെമിച്ചു.
“താൻ കെട്ടിയ താലിക്ക് എന്റെ മനസ്സിൽ ഒരു തീണ്ടാരി തുണിയുടെ വള്ളിയുടെ പോലും സ്ഥാനമില്ല…പിന്നെ കൂടെ പൊറുത്ത അത്രേം കാലം, ഞാൻ ഒരിക്കൽ പോലും ഓർക്കാൻ ഇഷ്ടമില്ലാത്ത വെറുക്കപ്പെട്ട നാളുകൾ. അതുകൊണ്ടു പഴയ അധികാരോം കാട്ടി എന്റെ അടുത്തു വന്നാൽ കിട്ടുന്നതെല്ലാം മുഖത്തും ദേഹത്തും വാങ്ങി പഴയ പോലെ മിണ്ടാതെ കരഞ്ഞു നിക്കില്ല ഞാൻ ഓർത്തോ…”
കൈ ചൂണ്ടി നിൽക്കുന്ന പെണ്ണിനെ കണ്ട കൃഷ്ണന്റെ രക്തം തിളച്ചു.
“ഒന്നൂല്ലേലും എന്റെ എച്ചിലല്ലേടി നീ….അതും വിഴുങ്ങി ഇരിക്കേണ്ട ഗതികേടൊന്നും അവനില്ല….അവനു നിന്നെ അറപ്പായിരിക്കും, ഞാൻ ഇല്ലെങ്കിൽ നിനക്ക് എന്തു വിലയാടി ഈ വീട്ടിൽ ഉള്ളെ..”
“ഇനി ഒരക്ഷരം മിണ്ടിയാൽ എന്റെ കൈ തന്റെ മുഖത്തിരിക്കും….ഞാൻ തന്റെ എച്ചിൽ ആയതുകൊണ്ട് കിച്ചുവിന് എന്നെ അറപ്പാണ് എന്നല്ലേ…. ഈ നീരജ കിച്ചുവിനാരാണെന്നു നിനക്ക് കാണിച്ചു തരാം…. നിനക്ക് കാണുന്നത് താങ്ങാൻ ശേഷി ഉണ്ടെങ്കിൽ മുകളിലേക്ക് വാടാ ചെറ്റെ…”