ഏട്ടത്തി 3 [Achillies] [Climax]

Posted by

കിച്ചുവിന് അലറാൻ തോന്നി എങ്കിലും അവന്റെ തൊണ്ടക്കുഴിയിൽ ആരോ ചവിട്ടിപ്പിടിച്ച പോലെ വിങ്ങി.

“അവളോട്‌ ഞാൻ സംസാരിച്ചു…നിനക്ക് എതിർപ്പൊന്നും ഇല്ലെങ്കിൽ അവൾ കൂടെ വരും എന്ന് പറഞ്ഞു….ദയവ് ചെയ്തു നീ എതിർക്കരുത്….”

കിച്ചുവിന്റെ മറുപടി കേൾക്കും മുൻപ് തന്നെ കൃഷ്ണൻ മുറിയിൽ നിന്നു എഴുന്നേറ്റു പോയി.

കിച്ചുവിന്റെ ഹൃദയം മുറിവേറ്റന്ന പോലെ നിലവിളിച്ചു…അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി, അപ്പോഴും അവന്റെ ചക്കി അവനെ തള്ളിപ്പറഞ്ഞതോർത്തു അവന്റെ മനസ്സ് ആർത്തു കരഞ്ഞു. ആ മുറിയിൽ ഒരു തരി വെളിച്ചതിനായി അവൻ കേണു.

***********************************

അമ്മയും വല്യമ്മയും അമ്പലത്തിൽ പോവുന്നത് കിച്ചു ജനലിലൂടെ നോക്കി നിന്നു. നീരജയെ ഒന്നു കാണാൻ അവനു വീണ്ടും തോന്നിയ നിമിഷം, അവൻ അവളെ തേടിയിറങ്ങി. അമ്മയുടെ മുറി ശൂന്യമാണെന്നു കണ്ട അവൻ അവളെ നോക്കി, താഴേക്ക് തന്നെ ഇറങ്ങി അടുക്കളയിൽ അനക്കം കേട്ട അവൻ അങ്ങോട്ട് നടന്നു.

അടുക്കള വാതിൽപ്പടിയിൽ പക്ഷെ ഷോക്ക് അടിച്ച പോലെ നിൽക്കാനെ അവനു കഴിഞ്ഞുള്ളൂ, അടുക്കളയിൽ അവളോടൊപ്പം തന്റെ ഏട്ടനും ഉണ്ടെന്നു അവനു മനസ്സിലായി, അയാൾ എന്തൊക്കെയോ പറയുന്നുണ്ട്, അടക്കിയ ശബ്ദത്തിൽ. വാതിൽ പടിയിൽ നിന്നു അവർക്ക് കാണാതിരിക്കാൻ മറവിലേക്ക് നിന്നു അവൻ വീണ്ടും നോക്കി, തിരിഞ്ഞു നിൽക്കുന്ന നീരജയുടെ പിന്നിൽ നിന്ന് കരഞ്ഞു കൊണ്ട് അയാൾ എന്തൊക്കെയോ പറയുന്നു. കിച്ചു അത് നോക്കി നിൽക്കുമ്പോൾ അയാൾ നീരജയുടെ അടുത്തേയ്ക്ക് നീങ്ങുന്നത് കണ്ടു. അയാളുടെ കൈകൾ അവളുടെ തോളിൽ വീഴുന്നതും അവളെ അയാൾ തിരിച്ചു നിർത്തുന്നതും കണ്ടു കിച്ചുവിന്റെ ഹൃദയം നിലവിട്ടു മിടിക്കാൻ തുടങ്ങി.

കണ്ണീരൊഴുക്കിയ അവളുടെ കവിളുകൾ അയാൾ തുടയ്ക്കുന്നതും അവളെ കൈക്കുള്ളിൽ ആക്കുന്നതും കണ്ണിൽ പതിഞ്ഞ അവൻ വാതിലിന്റെ മറവിൽ നിന്നും നെഞ്ചു പൊളിഞ്ഞു കരഞ്ഞു., നീരജയുടെ താൻ ചുംബിച്ച ചുണ്ടുകൾ അയാൾ വായിലാക്കാൻ തുടങ്ങുന്നത് കണ്ടതും കിച്ചുവിന്റെ ദേഹം തളർന്നു ഹൃദയം മുറിഞ്ഞു, അവന്റെ കണ്ണുകൾ അവൻ മുറുക്കി അടച്ചു, സാരി ഉലയുന്ന സ്വരവും നീരജയുടെ കുറുകലും എരിവ് വലിക്കുന്ന സ്വരങ്ങളും അവന്റെ കർണപടങ്ങളിൽ ഈയം ഉരുകി വീഴുംപോലെ വീണു, അലറി വിളിക്കാൻ കഴിയാതെ അവന്റെ തൊണ്ടയിൽ ആരോ പിടി മുറുക്കി, കയ്യും കാലും ബന്ധിച്ച പോലെ അവൻ ആ വാതിൽ മറവിൽ കൂട്ടിൽ അകപ്പെട്ട പോലെ നിന്നു വിറച്ചു.

Leave a Reply

Your email address will not be published. Required fields are marked *