മന്ദാരക്കനവ് 7 [Aegon Targaryen]

Posted by

 

“ചേച്ചി എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്…?” മൗനം വെടിഞ്ഞ് ആര്യൻ ചോദിച്ചു.

 

“ടാ നീ അയാൾക്കിട്ട് രണ്ടെണ്ണം കൊടുത്തതൊക്കെ എനിക്ക് ഇഷ്ട്ടപ്പെട്ടു…എന്നാലും…”

 

“എന്താ ഒരു എന്നാലും…?”

 

“അത് വേണമായിരുന്നോ…?”

 

“പിന്നെ ഞാൻ അയാളെ പിടിച്ച് ഉമ്മ വെയ്ക്കണമായിരുന്നോ…?”

 

“എടാ അങ്ങനെയല്ലാ…ഇനി ഇതിൻ്റെ പേരിൽ അയാള് നിന്നെ എന്തെങ്കിലും ചെയ്യുമോ എന്നാ എൻ്റെ പേടി…”

 

ശാലിനിയുടെ പേടി സ്വാഭാവികമായും ആര്യന് മനസ്സിലായി. കാരണം ഇത് തന്നെയായിരുന്നല്ലോ ലിയയുടെയും പ്രതികരണം.

 

“അയാള് ആരെയെങ്കിലും അങ്ങനെ ഉപദ്രവിച്ചതായി ചേച്ചി കേട്ടിട്ടുണ്ടോ…?”

 

“അങ്ങനെയൊന്നും ഇതുവരെ കേട്ടിട്ടില്ല…പക്ഷേ അങ്ങനെയൊക്കെ ഒരു സ്ത്രീയോട് കാണിക്കുന്ന ഒരുവന് അതിന് മടിയുണ്ടാവുമോ…?”

 

“അത് അവരാരും പ്രതികരിക്കില്ലാ എന്നുള്ള ധൈര്യത്തിൽ ആണെങ്കിലോ…ചേച്ചി അന്ന് പ്രതികരിച്ചതിൽ പിന്നെ അയാള് ചേച്ചിയെ ശല്യം ചെയ്തിട്ടുണ്ടോ…?”

 

“അതില്ലാ…പക്ഷേ നമ്മൾക്ക് ഉറപ്പിക്കാൻ പറ്റില്ലല്ലോ…”

 

“മ്മ്…”

 

“അയാളെ പിന്നെ നീ കണ്ടോ…എങ്ങോട്ടാ ഓടിയതെന്നും കണ്ടില്ലാ…?”

 

“ഇല്ലാന്നെ…”

 

“നിനക്ക് പേടിയുണ്ടോ?”

 

“ഇതുവരെ ഇല്ലായിരുന്നു…ചേച്ചി പേടിപ്പിച്ച് ഇപ്പോ ചെറിയ പേടി തോന്നുന്നു…”

 

“ഹഹ…ഞാൻ പേടിപ്പിച്ചതല്ലടാ…കാര്യം പറഞ്ഞതാ…”

 

“പക്ഷേ അവൻ എൻ്റെ മുന്നിൽ വന്നു നിന്നാൽ എൻ്റെ പേടി ഒക്കെ അപ്പോ മാറും…”

 

“ടാ…ഒരു വഴക്കിനും ഇനി പോകണ്ടാ…ഇതുകൊണ്ട് അയാള് നിർത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം…ഒന്നാമത് നീ ഇവിടുത്തുകാരൻ അല്ലാ…വെറുതെ എന്തിനാ ബാക്കി ഉള്ളവർക്ക് വേണ്ടി നീ കുഴപ്പത്തിൽ ചാടുന്നത്…”

 

“ചേച്ചീ…” ശാലിനി പറയുന്നതിനിടയിൽ കയറി ആര്യൻ എന്തോ പറയാൻ വന്നു.

 

“വേണ്ടാ…നീ പറയാൻ പോകുന്നത് എന്താണെന്ന് എനിക്കറിയാം…പക്ഷേ നീ കുഴപ്പത്തിൽ ചാടണമെന്ന് ഞങ്ങളാരും ആഗ്രഹിക്കില്ല…അതുകൊണ്ടാ പറയുന്നത്…”

 

ആര്യൻ ഒന്നും മിണ്ടിയില്ല.

 

“കേൾക്കുന്നുണ്ടോ നീ…?”

 

“മ്മ്…” അവൻ ഒന്ന് മൂളുക മാത്രം ചെയ്തു.

 

ശാലിനി എഴുന്നേറ്റ് ആര്യൻ്റെ അരികിൽ പോയി നിന്ന ശേഷം അവൻ്റെ തോളിൽ പിടിച്ച് ആശ്വസിപ്പിച്ചു.

 

“എന്തായാലും ഇനി അയാള് പ്രശ്നത്തിനൊന്നും വരില്ലെന്ന് തന്നെ കരുതാം…നീ സമാധാനപ്പെട്…”

Leave a Reply

Your email address will not be published. Required fields are marked *