അവൻ്റെ മൃദുചുംബനം അവളിൽ കുളിരണിയിക്കുന്ന പ്രതീതി ഉളവാക്കി. ലിയ അത് പുറത്ത് കാണിക്കാതെ അവനെ ചുറ്റിപ്പിടിച്ച് തോളിൽ തല ചായ്ച്ചു. ആര്യനും ലിയയെ ചേർത്ത് പിടിച്ച് അവളുടെ തോളിൽ താടി അമർത്തി.
കുറച്ച് മിനിട്ടുകൾക്ക് ശേഷം ഇത്തവണ ലിയ കഴിക്കാം എന്ന് ആര്യനോട് അങ്ങനെ തന്നെ ഇരുന്നുകൊണ്ട് പറഞ്ഞു.
“മ്മ്…കഴിക്കാം…”
“എങ്കിൽ നീ വിളമ്പിക്കോ…”
“അതിന് ആദ്യം ചേച്ചി ഈ പിടി വിടണം…” ആര്യൻ കളിയായി പറഞ്ഞു.
“പോടാ…” ലിയയുടെ മുഖത്ത് അൽപ്പം ചിരി വിടർന്നു.
ലിയ ആര്യനിൽ നിന്നും അവളുടെ കരങ്ങൾ മോചിപ്പിച്ചുകൊണ്ട് അവൻ്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു.
“പേടിക്കണ്ട ഒന്നും സംഭവിക്കില്ല…” ആര്യൻ ലിയയുടെ കവിളിൽ കൈ വെച്ച് പറഞ്ഞുകൊണ്ട് എഴുന്നേറ്റു.
ഭക്ഷണം കഴിച്ച ശേഷം ലിയ ആര്യൻ്റെ ചില കൂട്ടുകറികളുടെ സ്വാദിനെ പറ്റി പുകഴ്ത്തുകയും അവൻ്റെ കൈപ്പുണ്യത്തെ അഭിനന്ദിക്കുകയും ചെയ്തു. എങ്കിൽ ഇനി ശനിയാഴ്ചകളിൽ എല്ലാം ഊണ് ഇവിടുന്ന് ആകാമെന്ന് ആര്യനും പറഞ്ഞു. ലിയ അത് സമ്മതിക്കുകയും ചെയ്തു.
ചായ ഇട്ട് കുടിച്ച് ഓരോന്ന് പറഞ്ഞും ഇരുന്നും സമയം നാലായപ്പോൾ ആര്യൻ ലിയയോട് പോകണ്ടേ എന്ന് ചോദിച്ചു.
“മ്മ്…പോകാം…” ലിയ മനസ്സില്ലാമനസ്സോടെ പറഞ്ഞു.
“ഞാൻ കൊണ്ടാക്കാം വാ…”
“ഇനി ഞാൻ ഒറ്റക്ക് നടന്നു പോകുന്ന പ്രശ്നം ഇല്ലാ അല്ലെങ്കിലും…”
“ഒറ്റക്ക് വിടാൻ ഞാനും ഉദ്ദേശിക്കുന്നില്ല…”
ആര്യൻ അത് പറഞ്ഞപ്പോൾ ലിയ അവൻ്റെ അടുത്തേക്ക് വന്ന് വീണ്ടും അവനെ കെട്ടിപ്പിടിച്ചു.
“സോറി ടാ…”
“എന്തിനാ ചേച്ചീ…?” ഒന്നും മനസ്സിലാകാതെ ആര്യൻ ചോദിച്ചു.
“ഞാൻ നിന്നെ ആവശ്യമില്ലാതെ വഴക്ക് പറഞ്ഞതിന്…”
“അത് ചേച്ചി സ്നേഹം കൊണ്ടല്ലേ…സാരമില്ല…എനിക്ക് മനസ്സിലാകും…”
ലിയ വീണ്ടും അവളുടെ കരങ്ങൾ അവൻ്റെ ശരീരത്തിൽ മുറുക്കി.
ആര്യനും അവളെ മുറുകെ തന്നെ കെട്ടിപ്പിടിച്ച് തലയിൽ ഒരു ഉമ്മ കൂടി കൊടുത്തു.
“അതേ ഇങ്ങനെ നിന്നാൽ ബസ്സ് പോകും…” ആര്യൻ പറഞ്ഞു.