“കാണിച്ചെ നോക്കട്ടേ…” ആര്യൻ അവളുടെ കൈയിൽ പിടിക്കാനായി അവൻ്റെ കൈ നീട്ടി.
ശാലിനി അവളുടെ കൈ നീട്ടി കാണിച്ചു. ആര്യൻ അവളുടെ ഉള്ളം കയ്യിലേക്ക് മെല്ലെ ഊതി. ശാലിനി അത് നോക്കി നിന്നു.
“പൊള്ളലിന് ഉമിനീർ നല്ലതാണെന്ന് എന്നോട് ആരോ പറഞ്ഞിട്ടുണ്ട്…” ആര്യൻ ചുണ്ടിൽ പുഞ്ചിരി നിറച്ചുകൊണ്ട് പറഞ്ഞു.
“അതാരാണാവോ…?” അവളും ചിരിച്ചുകൊണ്ട് ചോദിച്ചു.
“പറയില്ല വേണമെങ്കിൽ നക്കി കാണിക്കാം…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ അവളുടെ ഉള്ളം കയ്യിലേക്ക് നാവ് നീട്ടി നക്കി.
ശാലിനിയിൽ വീണ്ടും എന്തൊക്കെയോ വികാരങ്ങൾ തോന്നിത്തുടങ്ങി ആര്യനോട്. അവൾ അവൻ്റെ നാവ് അവളുടെ കൈയിലൂടി ഇഴയുന്നത് നോക്കി ആസ്വദിച്ച് നിന്നു. ആര്യൻ അവളുടെ കൈ വെള്ള മുഴുവൻ നക്കിയ ശേഷം കൈയിൽ നിന്നും പിടി വിട്ടു.
“ഇപ്പോ പോയില്ലേ പൊള്ളലിൻ്റെ വേദന…?” ആര്യൻ അവളുടെ കണ്ണിൽ നോക്കി ചോദിച്ചു.
“മ്മ്…” ശാലിനി തലയാട്ടി.
“ചേച്ചി പറഞ്ഞത് ശരിയാ കറി അടിപൊളിയായിട്ടുണ്ട്…” ആര്യൻ അവൻ്റെ ചുണ്ടുകൾ നുണഞ്ഞുകൊണ്ടാണ് അത് പറഞ്ഞത്.
“ഹഹ…പോടാ അവിടുന്ന്…കഴിഞ്ഞില്ലേ എല്ലാം ഇനി ഒന്നും ഉണ്ടാക്കാൻ ഇല്ലല്ലോ…?”
“പപ്പടം കൂടെ കാച്ചാം…പിന്നെ വേണേൽ സലാഡ് കൂടി ഉണ്ടാക്കാം…”
“ഇതൊക്കെ ആർക്കാ…ഉള്ളതൊക്കെ മതിയെടാ…”
“ഇരിക്കട്ടെന്നേ…കുറച്ച് സവാളയും തക്കാളിയും അരിഞ്ഞ് വച്ചത് എന്തായാലും ബാക്കി ഇരിപ്പുണ്ട്…”
“എങ്കിൽ ഞാൻ ഉണ്ടാക്കാം ഇനി…നീ അങ്ങോട്ട് മാറി നിൽക്ക്…”
“അതുവേണ്ട…ചേച്ചി ഹാളിൽ പോയി ഇരുന്ന് കാറ്റ് കൊണ്ടോ…ഞാൻ തന്നെ ഉണ്ടാക്കിക്കോളാം…” അടുപ്പിലേക്ക് മറ്റൊരു ചട്ടി വച്ച് അതിലേക്ക് എണ്ണ ഒഴിച്ചുകൊണ്ട് ആര്യൻ പറഞ്ഞു.
“എനിക്കങ്ങനിപ്പോ പോയി കാറ്റ് കൊള്ളണ്ടാ…അപ്പോഴോ…?”
“എങ്കിൽ കാറ്റ് കൊള്ളാതെ വെറുതെ പോയി ഇരുന്നോ…” ആര്യൻ ചൂട് എണ്ണയിലേക്ക് ഒരു പപ്പടം ഇട്ടു.
“ഇരിക്കുകയും വേണ്ടാ…ഹൂം…” ശാലിനി ഗൗരവം കാട്ടിയിട്ട് ഫ്രിഡ്ജ് തുറന്ന് അതിൽ നിന്നും തൈരെടുത്ത് പുറത്തേക്ക് വെച്ചു.
“അതെന്താ…ഇരിക്കാൻ എന്തേലും ബുദ്ധിമുട്ടുണ്ടോ?…” ആര്യൻ മനസ്സിൽ ഒരു ചിരി അടക്കിപ്പിടിച്ചുകൊണ്ട് ശാലിനിയെ തിരിഞ്ഞ് നോക്കി ചോദിച്ചു.