“കുറ്റം പറയാൻ ഒരവസരം പോലും ചേച്ചിക്ക് തരരുതല്ലോ…” ആര്യൻ ചിരിച്ചു.
“പോടാ അവിടുന്ന്…” ശാലിനിയും തേങ്ങ പിഴിയാൻ അവനെ സഹായിച്ചു.
ഏകദേശം പത്തു മിനുട്ട് കഴിഞ്ഞപ്പോൾ ആര്യൻ വീണ്ടും ചട്ടിയുടെ മൂടി മാറ്റി. തിളച്ചു മറിയുന്ന മാംസക്കൊഴുപ്പിൻ്റെ നല്ല മണം അവരുടെ നാസികയിലേക്ക് തുളച്ചുകയറി. ശാലിനി നല്ലപോലെ ആ മണം ആസ്വദിച്ച ശേഷം “കൊള്ളാമല്ലോടാ രുചിച്ചു പോലും നോക്കേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല” എന്ന് ആര്യനോട് പറഞ്ഞു. ആര്യൻ ഒന്ന് ചിരിച്ച ശേഷം “കഴിഞ്ഞിട്ടില്ലാ…ഇതുകൂടി…” എന്ന് പറഞ്ഞുകൊണ്ട് കുറച്ചുമുന്നേ തയ്യാറാക്കിയ തേങ്ങാപ്പാൽ കൂടി അതിലേക്ക് ഒഴിച്ചുകൊടുത്ത ശേഷം തവി ഇട്ട് വീണ്ടും നല്ലപോലെ ഇളക്കി. ചാറ് നല്ലപോലെ കൊഴുത്തു വരുന്നത് ശാലിനി നോക്കി നിന്നു. ആര്യൻ തീ കുറച്ച ശേഷം അതിന് മുകളിലേക്ക് കുറച്ചുകൂടി കറിവേപ്പില വിതറി.
ഒരു രണ്ട് മിനുട്ട് കൂടി അടുപ്പത്ത് വെച്ച ശേഷം ആര്യൻ അതെടുത്ത് മറ്റൊരു പാത്രത്തിലേക്ക് വിളമ്പി. അവൻ ഒരു സ്പൂണിൽ കുറച്ച് ചാറെടുത്ത് ശാലിനിക്ക് നേരെ നീട്ടി.
“കൈ നീട്ടിക്കേ…എന്നിട്ട് എങ്ങനെയുണ്ടെന്ന് പറ…” ആര്യൻ അവളോട് പറഞ്ഞു.
ശാലിനി അവളുടെ കൈ ഒന്ന് നൈറ്റിയിൽ തുടച്ച ശേഷം അവന് നേരെ നീട്ടി. ആര്യൻ ചാറിലേക്ക് ഒന്ന് ഊതിയ ശേഷം അത് അവളുടെ ഉള്ളം കയ്യിലേക്ക് ഒഴിച്ചുകൊടുത്തു. അപ്പോഴും ചെറിയ ചൂട് ഉണ്ടായിരുന്നതിനാൽ ശാലിനി ഒന്ന് മെല്ലെ ചാടിയ ശേഷം “ഹൂ…” എന്ന് പറഞ്ഞുകൊണ്ട് പെട്ടെന്ന് തന്നെ നാവ് നീട്ടി രുചിച്ചു.
“എങ്ങനെയുണ്ട്…?” ആര്യൻ അവളുടെ അഭിപ്രായം അറിയാൻ ആവേശം കൊണ്ടു.
“മ്മ്…അടിപൊളി…സൂപ്പർ ആയിട്ടുണ്ടെടാ…” അവൾ സന്തോഷത്തോടെ മറുപടി കൊടുത്തു.
“അത് പിന്നെ എനിക്കറിഞ്ഞുകൂടെ…!” ആര്യൻ അവനെ തന്നെ പൊക്കിയടിച്ചു.
“ഓ പിന്നേ…ചെക്കൻ ചൂടോടെ തന്നെ കോരി ഒഴിച്ചു…കൈ പൊള്ളി മനുഷ്യൻ്റെ…” ശാലിനി അവളുടെ പരിഭവം അറിയിച്ചു.
“ഊതിയിട്ടാ ഞാൻ ഒഴിച്ചത്…ചൂട് ഉണ്ടെന്ന് അറിഞ്ഞില്ലാ…ശെരിക്കും പൊള്ളിയോ…?” ആര്യൻ ചോദിച്ചു.
“ഏയ് കുറച്ച്…”