ശാലിനിയുടെ മുഖത്തോട് അത്രയും ചേർന്ന് നിന്നുകൊണ്ട് അവളുടെ സൗന്ദര്യവും ആ മുഖത്തിൻ്റെ മനോഹാരിതയും ആസ്വദിക്കുന്ന ആര്യൻ്റെ നെഞ്ച് പടപടാന്ന് ഇടിക്കാൻ തുടങ്ങി. തൻ്റെ നെഞ്ചിൽ നിന്നും ഇഞ്ചുകളുടെ വത്യാസം മാത്രമുള്ള ശാലിനിയുടെ മാറിലേക്ക് അതിൻ്റെ താളത്തുടിപ്പ് എത്തുന്നുണ്ടോ എന്നുപോലും ആര്യൻ ഒരുവേള ശങ്കിച്ചു.
ആര്യൻ അവൻ്റെ മറുകൈ കൂടി ശാലിനിയുടെ തലയിലേക്ക് പിടിച്ചുകൊണ്ട് അവളുടെ കണ്ണിലേക്ക് ശക്തിയായി രണ്ട് തവണ ഊതി. പക്ഷേ കരട് പോയില്ല. അവൻ വീണ്ടും ഒന്നുകൂടി ഊതി. ഇത്തവണ മുന്നോട്ട് ആഞ്ഞപ്പോൾ ശാലിനിയുടെ മുലകളിൽ ആര്യൻ്റെ നെഞ്ച് ചെറുതായി മുട്ടിയിരുന്നു. അത് ശാലിനിയും അറിഞ്ഞു. അടുത്ത തവണ ആര്യൻ മുൻപത്തേക്കാൾ ശക്തിയിൽ ഊതുകയുണ്ടായി. അതിൽ കരട് പോവുകയും ശാലിനി മെല്ലെ രണ്ട് കണ്ണുകളും തുറന്നു. അവൾ നോക്കുമ്പോൾ ആര്യൻ തൻ്റെ മുഖത്തോട് മുട്ടി മുട്ടിയില്ലാ എന്ന് പറഞ്ഞു നിൽക്കുന്ന കാഴ്ച്ചയാണ് കാണുന്നത്.
ആര്യൻ പതിഞ്ഞ സ്വരത്തിൽ “പോയോ” എന്ന് ചോദിച്ചു. ശാലിനി താലയാട്ടിക്കൊണ്ട് പോയി എന്നർത്ഥത്തിൽ ഒന്ന് മൂളി.
“ഈ കണ്ണിൽ എന്തെങ്കിലും ഉണ്ടോ…?” ആര്യൻ അവളുടെ ഇടം കണ്ണിലേക്ക് നോക്കി ചോദിച്ചു.
“ഇല്ലെന്ന് തോന്നുന്നു…” ശാലിനി ഉറപ്പില്ലാത്ത രീതിയിൽ മറുപടി നൽകി.
“നോക്കട്ടേ…?” ആര്യൻ്റെ ശബ്ദം തരളിതമായിരുന്നു.
“മ്മ്…” കണ്ണിൽ ഒന്നും ഇല്ലാഞ്ഞിട്ടും ശാലിനിക്ക് വേണ്ടാ എന്ന് പറയാൻ കഴിഞ്ഞില്ല.
ആര്യൻ അവളുടെ ഇടതു കണ്ണിന് താഴെ കൈ വിരലുകൾ വച്ചുകൊണ്ട് കൺപോള മെല്ലെ താഴ്ത്തി നോക്കി. അവൻ മെല്ലെ അതിലേക്ക് മൃദുവായി ഊതി. ശാലിനി കണ്ണുകൾ അറിയാതെ ചിമ്മി. ആര്യൻ അവൻ്റെ വിരലുകൾ മെല്ലെ അവളുടെ കവിളിലൂടെ തഴുകി. ചെറുവിരൽ അവളുടെ കീഴ്ചുണ്ടിൽ തൊട്ടു. അവൻ മെല്ലെ അതിലൊന്ന് അമർത്തുക കൂടി ചെയ്തു. അവരുടെ കണ്ണുകൾ രണ്ടും ഉടക്കി നിന്നു. ചുണ്ടുകൾ പരസ്പരം ഇണ ചേരാൻ കൊതിച്ചു. ആര്യൻ തൻ്റെ ചുണ്ടിൽ അവൻ്റെ ചുണ്ട് ചേർത്താൽ അത് തടയാൻ പോലും കഴിയാത്ത ഒരു അവസ്ഥയിലേക്ക് അവൻ തന്നെ എത്തിച്ചിരിക്കുന്നു എന്ന് ശാലിനിക്ക് തോന്നിപ്പോയി. എന്നാൽ അവൻ ഒരു പുഞ്ചിരി മാത്രം ചുണ്ടുകളിൽ വിരിയിച്ചുകൊണ്ട് “പേടിക്കേണ്ട ഈ കണ്ണിൽ ഒന്നുമില്ല…” എന്ന് പറഞ്ഞ് അവളിൽ നിന്നും അടർന്നു മാറി.