“എന്താ കണ്ണിൽ എന്തെങ്കിലും പോയോ…?”
“എന്തോ വീണു…”
“അപ്പോഴേ ഞാൻ മാറാൻ പറഞ്ഞതല്ലേ…കണക്കായി പോയി…” ആര്യൻ അവളെ വീണ്ടും ചൂടാക്കുന്ന രീതിയിൽ പറഞ്ഞു.
“പോടാ പട്ടീ…ഹൂ…” ശാലിനി അവളുടെ കണ്ണ് ഞെരുടിക്കൊണ്ടിരുന്നു.
“ഹോ അതിങ്ങനെ ഇട്ട് ഞെരുടാതെ…കൈ മാറ്റിക്കേ നോക്കട്ടെ…” ആര്യൻ അവളുടെ കൈകൾ മുഖത്ത് നിന്നും എടുത്ത് മാറ്റി.
ശാലിനി കണ്ണുകൾ അടച്ച് തന്നെ നിന്നു.
“ഹാ ഇതിങ്ങനെ അടച്ചുപിടിച്ചാൽ എങ്ങനെ കാണാനാ…ചേച്ചി കണ്ണ് തുറന്നേ…” ആര്യൻ അൽപ്പം കാര്യമായി പറഞ്ഞു.
“വേദനിക്കുന്നു ചെക്കാ…” ശാലിനി അൽപ്പം ദേഷ്യത്തിൽ മറുപടി നൽകി.
“അത് കളയണ്ടേ പിന്നെ…ചേച്ചി പതിയെ കണ്ണ് തുറക്ക്…” ആര്യൻ ഇത്തവണ കുറച്ച് ശാന്തമായാണ് പറഞ്ഞത്.
ശാലിനി അവളുടെ കണ്ണുകൾ പ്രയാസപ്പെട്ടുകൊണ്ട് തന്നെ മെല്ലെ തുറന്നു. അകത്ത് ഒരു ചെറിയ കരട് പോലെ എന്തോ ഒന്ന് കിടക്കുന്നത് ആര്യൻ കണ്ടു.
“പേടിക്കണ്ട ഒരു ചെറിയ കരടാ…ബഹളം കണ്ടപ്പോ തോന്നി വലിയ എന്തോ വിറക് കഷണം ആണ് അകത്ത് പോയതെന്ന്…” ആര്യൻ അവളെ കളിയാക്കാൻ പറഞ്ഞു.
“പോടാ…കളിയാക്കാതെ പെട്ടെന്ന് കളയാൻ നോക്ക് നീ അത്…” എന്ന് പറഞ്ഞുകൊണ്ട് ശാലിനി വീണ്ടും അവളുടെ കണ്ണുകൾ അടച്ചു.
“ദേ പിന്നേം അടച്ചു…കണ്ണ് തുറക്ക് ചേച്ചി…” വീണ്ടും ആര്യൻ കുപിതനായി.
ശാലിനി ഒന്നുകൂടി കണ്ണ് തുറന്നപ്പോഴേക്കും വീണ്ടും അടയ്ക്കാതിരിക്കാൻ വേണ്ടി ആര്യൻ അവളുടെ കണ്ണ് വിരലുകളാൽ അകത്തി തുറന്ന് പിടിച്ചു. അത് നന്നായി എന്ന് ആര്യന് അവൾ വീണ്ടും കണ്ണുകൾ അടയ്ക്കാൻ ഒരു ശ്രമം നടത്തിയപ്പോൾ തോന്നി. ശാലിനിയുടെ ഇടതു കണ്ണ് അവൾ അടച്ചു തന്നെ നിൽക്കുകയാണ്. ആര്യൻ അവളുടെ മുഖത്തിന് അടുത്തേക്ക് നീങ്ങി നിന്നു.
“ഒന്ന് പെട്ടെന്ന് ആവട്ടെടാ…” ശാലിനിയുടെ വെപ്രാളപ്പെട്ടുകൊണ്ടുള്ള സ്വരം ആര്യൻ്റെ കാതുകളിൽ മുഴങ്ങി.
ആര്യൻ വീണ്ടും കുറച്ചുകൂടി ശാലിനിയുടെ ശരീരത്തിനോട് ചേർന്ന് നിന്നുകൊണ്ട് അവളുടെ മുഖത്തിന് അടുത്തേക്ക് അവൻ്റെ മുഖം അടുപ്പിച്ചു. ആര്യൻ്റെ ചുടുനിശ്വാസം തൻ്റെ കവിളിലും ചുണ്ടുകളിലും മുഖത്തിൻ്റെ മറ്റു ചില ഭാഗങ്ങളിലും അടിക്കുന്നത് ശാലിനിക്ക് അറിയാൻ കഴിഞ്ഞു. അവളിലെ വെപ്രാളം കുറഞ്ഞു വന്നത് ആര്യനും അറിഞ്ഞു.