അമ്മ: എടാ ജോലി ഒക്കെ എങ്ങനെ ഉണ്ടെടാ?
ഞാൻ: ഇപ്പോഴെങ്കിലും ചോദിച്ചല്ലോ. ജോലിക്ക് പോയി തുടങ്ങിയിട്ട് നാല് ദിവസം ആയി, ഇത് വരെ ഒന്ന് അന്വേഷിച്ചോ?
അമ്മ: അതിന് നിന്നെ കണ്ടു കിട്ടണ്ടേ. വരും മുറിയിൽ കയറും വാതിലടയ്ക്കും, തിരിച്ചു വരും തിന്നും, വീണ്ടും മുറിയിൽ കയറും വാതിൽ അടയ്ക്കും, രാവിലെ എഴുന്നേൽക്കും ആഹാരം കഴിക്കും ജോലിക്ക് പോകും, പിന്നെ എപ്പോഴാ നിന്നെ കണ്ടു കിട്ടുന്നത്.
ഞാൻ: അതിനെന്താ രാജിക്കുട്ടി, ഇനി മുതൽ ഞാൻ എന്നും വൈകിട്ട് വന്നാൽ അമ്മയോട് കാര്യം പറഞ്ഞിട്ടേ ഉറങ്ങു..മതിയോ??
അമ്മ: ഹോ എന്തൊരു സ്നേഹം മോന് അമ്മയോട്..😂
ഞാൻ: കളിയാക്കാതെ മാതാശ്രീ, ഞാനല്ലാതെ ആരുണ്ട് എന്റെ അമ്മയെ സ്നേഹിക്കാൻ.
അമ്മ: നീ എങ്കിലും ഉണ്ടല്ലോ സ്നേഹിക്കാൻ, അത് മതി. ആഹ് അത് പോട്ടെ, പറ ഓഫീസിലെ വിശേഷങ്ങൾ. നല്ല പെൺപിള്ളേർ വല്ലതും ഉണ്ടോടാ?
ഞാൻ: അല്ല അറിയാൻ വയ്യാത്തോണ്ട് ചോദിക്കുവാ ഞാൻ പെണ്ണ് കാണാനാണോ അതോ ജോലിക്കാനോ ഓഫീസിൽ പോണത്..?
അമ്മ: അല്ല നല്ല വല്ലതും ഉണ്ടെങ്കിൽ ഉറപ്പിച്ചു വയ്ക്കാമെടാ..ഭാവിയിൽ നിനക്ക് പെണ്ണ് കിട്ടിയില്ലെങ്കിലോ??🤣
ഞാൻ: ഓ അങ്ങനെ..ആക്കിയതാണല്ലേ?? എനിക്ക് പെണ്ണ് വേണ്ടെങ്കിലോ..ഞാൻ പെണ്ണ് കെട്ടുന്നില്ല..എന്താ പോരെ.
അമ്മ: അത് ശെരി അപ്പോൾ നിന്റെ കാര്യങ്ങൾ ആര് നോക്കും..
ഞാൻ: എന്റെ കാര്യങ്ങൾ ഞാൻ നോക്കിക്കൊള്ളാം, വേറെ ആരും നോക്കേണ്ട. പിന്നെ എന്റെ രാജിമോൾ ഉണ്ടല്ലോ..അത് മതി എനിക്ക്.
അമ്മ: പിന്നെ നിന്നെയും നോക്കി ഇരിക്കാനല്ലേ എനിക്ക് നേരം. അതൊക്കെ പോട്ടെ ഓഫീസിൽ എങ്ങനെ ഉണ്ട്?
ഞാൻ: കുഴപ്പമില്ല, തുടങ്ങിയതല്ലേ ഉള്ളു, പോകെ പോകെ അറിയാം.
പിന്നെ ഓഫീസിൽ നടന്ന കാര്യങ്ങൾ ചുരുക്കി അമ്മയോട് പറഞ്ഞു. അമ്മ ഒന്ന് ചിരിച്ചിട്ട് അരിഞ്ഞ പച്ചക്കറിയും എടുത്ത് നേരെ അടുക്കളയിൽ പോയി. കുറച്ചു കഴിഞ്ഞപ്പോൾ വാട്സാപ്പിൽ ഷീബയുടെ മെസ്സേജ്..
ഷീബ: കിരൺ, can I call you now?