“നീ എന്റെ മനസ്സിൽ മരിച്ചിട്ട് നാല് കുറെ ആയി. ഇപ്പോൾ എന്റെ മുൻപിൽ നിക്കുന്ന നീ വെറും ശവമാ. അതിനു എന്ത് പറ്റിയാലും എനിക്ക് ഒന്നും ഇല്ല.”
അനു വീണ്ടും എന്തോ പറയാൻ തുടങ്ങിയപ്പോൾ ചേച്ചി അവളുടെ കൈയിൽ കേറി പിടിച്ചു. വലിച്ചു പുറത്തേക്ക് നടന്നു. നിത്യ പുറകിലൂടെ ഓടി വന്നു അനുവിന്റെ മറ്റേ കൈയിൽ പിടിയിട്ടു. ഇതുകണ്ട ചേച്ചി നിന്നിട്ട് നിത്യയെ നോക്കി. എന്തോ ഒന്ന് വരാൻ പോകുന്നു എന്ന് എനിക്ക് അറിയാരുന്നു.
നിത്യ പതുക്കെ പറഞ്ഞു.
“ശ്രേയ, ഈ കുട്ടി പറയുന്നത് സത്യം ആണെങ്കിൽ ഇവളെ ഇറക്കി വിടാൻ ഞാൻ സമ്മതിക്കില്ല. അവളുടെ ജീവന് തന്നെ ഭീഷണി ഉണ്ടെങ്കിൽ നമ്മളാൽ പറ്റുന്നത് നമ്മൾ ചെയ്യണം.”
ചേച്ചിയുടെ ഇടത്തെ കൈ ശരവേഗത്തിൽ നിത്യയുടെ ഇടത്തെ കവളിൽ പതിച്ചു.
“നിന്റെ സമ്മതം ആർക്കു വേണം?ഇവിടെ ആര് നിക്കണം പോകണം എന്ന് ഞാനാ തീരുമാനിക്കുന്നത്. അതു ഇവൾ ആണേലും നീ ആണേലും.”
നിത്യയുടെ ചുവന്ന കവിളിലൂടെ കണ്ണീർ ഊർന്നു ഇറങ്ങി. എന്നാലും അവൾ അനുവിന്റെ കൈ വിട്ടില്ല.
“ശ്രേയ, നീ എന്നെ ഇറക്കി വിട്ടാലും ഞാൻ ഇവരെ ഇറക്കി വിടാൻ സമ്മതിക്കില്ല.”
ഇത് കേട്ടതും ചേച്ചിയുടെ കൈ വീണ്ടും പൊങ്ങി. ഞാൻ ഓടി ചെന്നു നിത്യയുടെ മുൻപിൽ നിന്നു. ആ കൈ ഉയർന്നു തന്നെ നിന്നു.
“ചേച്ചി, നിത്യ ഇറങ്ങിയാൽ കൂടെ ഞാനും ഇറങ്ങും. കാരണം ഇപ്പോൾ അവൾ പറയുന്നതാ ശരി. അതുകൊണ്ട് ഇനി ഇവളെ തല്ലരുത്.”
കുറച്ചു നേരം മൗനം. ചേച്ചിയുടെ കൈ താഴ്ന്നു. അനുവിന്റെ കൈയിലെ പിടി ആയ്ഞ്ഞു. നിത്യ അപ്പോളും അനുവിന്റെ കൈയിൽ പിടി ഇട്ടിരുന്നു.
പുറത്ത് വലിയ ഒരു ഇടി വെട്ടി. ഉള്ളിൽ മൗനം മാത്രം…
(തുടരും…)