മായ അവനെ കാര്യം പറഞ്ഞു ഒന്ന് മനസിലാക്കാൻ ശ്രമിച്ചു.. മ
“ഏയ്യ് അങ്ങനെ തന്നെ ബുദ്ധിമുട്ടിക്കണം എന്ന് ഉദ്ദേശിച്ചു ഒന്നുമല്ല മായേ വിളിച്ചേ തന്റെ ശബ്‌ദം ഒന്ന് കേൾക്കണം എന്ന് തോന്നി താൻ എന്തൊക്കെ പറഞ്ഞാലും അങ്ങനെ എനിക്ക് തന്നെ മറക്കാൻ പറ്റുവോ മായേ തനിക്കു തോന്നുന്നുണ്ടോ അത്”
രതീഷ് സങ്കടത്തോടെ ചോദിച്ചു…
“അറിയാം ഏട്ടാ പക്ഷെ മറക്കണം ശ്രമിക്കണം വേറെ ഒരു നല്ല കുട്ടി ഇയാളുടെ ജീവിതത്തിൽ വന്നാൽ എല്ലാം ശരിയാവും അത് അങ്ങനെയാ നമ്മുടെയൊക്കെ മനസില് മരിക്കും വരെ ഇതൊക്കെ ഉണ്ടാക്കും എന്നാലും അത് ഓർത്തു ഇനി ജീവിതം കളയരുത് ഇനി എന്തു പറഞ്ഞാലും നമ്മള് ഒന്നിക്കില്ല ദൈവം ഇനി ഒരു ജന്മം തരുവാണെങ്കിൽ ഇ മായ ഇയാൾക്ക് ഉള്ളത് ആയിരിക്കും ഇ ജന്മത്തിൽ എല്ലാം മനസ്സിൽ ഒതുകിയേ പറ്റു”
സാഹചര്യം എന്താണെന്നു പറഞ്ഞു മനസിലാക്കി കൊടുക്കാൻ ആയിരുന്നു മായയുടെ ശ്രമം…
“മായയ്ക്കു അങ്ങനെയൊക്കെ പറയാം ഞാൻ അനുഭവിക്കുന്ന മാനസികാവസ്ഥ പറഞ്ഞു മനസിലാക്കി തരാൻ പറ്റില്ലെടോ ഇയാളെ മറന്നു ഒരു ജീവിതം അത് എനിക്ക് സങ്കല്പിക്കാൻ പോലും പറ്റില്ല മായേ മറ്റൊരു പെണ്ണ് അതൊക്കെ ഞാൻ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യമാണ് തന്നെ അല്ലാതെ മറ്റൊരാളെ സ്നേഹിക്കാൻ എനിക്ക് പറ്റില്ല മായേ തനിക്കു വേണ്ടെങ്കിലും ഞാൻ കാത്തിരിക്കും എന്നെങ്കിലും എപ്പോയെങ്കിലും എന്നെ ദൈവം വിളിക്കും മുൻപ് ഒരു ദിവസം എങ്കിലും എന്റെ മായയുടെ കൂടെ ജീവിക്കാൻ പറ്റിയാൽ അത് മതി എനിക്ക് അത്ര മാത്രമേ ഞാൻ എന്റെ ജീവിതത്തിനു വില കൊടുത്തിട്ടുള്ളൂ”
അവൻ അത് പറഞ്ഞപ്പോൾ എന്തോ മായയ്ക്കു ശരിക്കും സങ്കടമായി…
“ഏട്ടാ ഞാൻ ഒന്ന് പറയുന്നത് കേൾക് എന്നെ ഓർത്തു ഇയാളുടെ ജീവിതം ഇങ്ങനെ നശിപ്പിക്കുന്നത് കാണുമ്പോൾ എനിക്ക് സന്തോഷത്തോടെ ജീവിക്കാൻ പറ്റുമെന്നു തോന്നുന്നുണ്ടോ എന്തിനാ എന്നോട് ഇങ്ങനെ ഇയാൾക്ക് ഒരു ജീവിതം ആവാതെ എനിക്ക് ഒരു സമാധാനം കിട്ടില്ല എനിക്ക് വേണ്ടി എങ്കിലും വേറെ ഒരു പെണ്ണിനെ കെട്ടണം എന്നിട്ട് സുഖമായി ജീവിക്കുന്നത് എനിക്ക് കാണണം എനിക്ക് വാക്ക് താ”