“ഡീ എന്നാലും അയാളെ വിശ്വസിക്കാവോ അങ്ങനെയൊക്കെ ചെയ്തിട്ട് വേറെ എന്തേലും പറ്റി പോയ നീ മഹേഷിനോട് പറഞ്ഞോ ഇ കാര്യം”
കാവ്യയ്ക്കു രഘുവിന്റെ സ്വഭാവം നന്നായിട്ടു അറിയാവുന്നതു കൊണ്ടുള്ള പേടികൊണ്ട് ചോദിച്ചു…
“ഏയ്യ് പറഞ്ഞിട്ടില്ല പറഞ്ഞ സമ്മതിക്കില്ല ഏട്ടന് ഇതൊക്കെ ഭയങ്കര പേടിയാ പറഞ്ഞ എന്നെ വഴക്കു പറയും പിന്നെ രഘുവേട്ടനും പറഞ്ഞു വേറെ ആരോടും മഹേഷേട്ടനോട് പോലും പറയണ്ടാന്നു”
മൃദുല അത് പറഞ്ഞപ്പോൾ കാവ്യയ്ക്കു ഉറപ്പായി ഇതിൽ രഘുവിന്റെ എന്തോ ഉദ്ദേശം ഉണ്ടെന്നു…
“ഡീ മൃദു വേണ്ടേണ്ടി മഹേഷോന്നും അറിയാതെ ഇതൊന്നും വേണ്ട എനിക്ക് അയാളെ ആ രഘുവെട്ടനെ അത്ര വിശ്വാസം പോരാ അയാളുടെ ഒരു കള്ള ലക്ഷണം തന്നെ അത്ര ശരിയല്ല പുള്ളി”
തനിക്കു ഉണ്ടായ അനുഭവം കാവ്യക്ക് മൃദുലയോട് പറയാൻ പറ്റില്ലെങ്കിലും അയാളുടെ സ്വഭാവം നല്ലതല്ല എന്ന് പറഞ്ഞു ഉപദേശിച്ചു…
“ഏയ്യ് അങ്ങനെയൊന്നും എനിക്ക് തോന്നിയിട്ടില്ല എന്റെ സങ്കടം കണ്ടപ്പോ പറഞ്ഞതാ രഘുവെട്ടൻ ഇതൊക്കെ അങ്ങനെ രഘുവെട്ടൻ മോശപ്പെട്ട ഒരാളാണെന്നു എനിക്ക് തോന്നുന്നില്ല പിന്നെ ഞാൻ ആ മരുന്ന് വാങ്ങിക്കാൻ അല്ലെ വേറെ ഒന്നുമില്ലല്ലോ കഴിച്ചു നോകാം എന്തേലും നല്ലത് നടക്കുമോന്നു നോക്കാല്ലോ ഇനി ഞാൻ നോക്കിയില്ലെന്നു വേണ്ട”
അവളുടെ പ്രതീക്ഷ താനായിട്ട് ഇനി കളയേണ്ടെന്നു കാവ്യയ്ക്കു തോന്നി..
“നിന്റെ ഇഷ്ടം ഞാൻ പറഞ്ഞെന്നെ ഉള്ളു നിനക്ക് ഒരു കുഞ്ഞുണ്ടായി കാണാൻ തന്നെയാ എനിക്കും ആഗ്രഹം നീ ഒന്ന് ശ്രമിച്ചു നോക്ക് എന്നാലും ഒന്ന് സൂക്ഷിക്കണേ മോളെ ആരെയും കണ്ണടച്ച് വിശ്വസിക്കണ്ട കാലം അതാ”
കാവ്യ അവളെ ഒന്ന് ഓർമിപ്പിച്ചു…
“ഏയ്യ് അങ്ങനെ ഒന്നും ഇല്ലന്നെ ഞാൻ അത്ര പൊട്ടി ഒന്നുമല്ലല്ലോ കുറച്ചൊക്കെ നല്ലതും ചീത്തയും കണ്ടാൽ എനിക്ക് മനസിലാവുമെടി”
മൃദുല ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു..
“മ്മ് മനസിലാക്കിയ മതി അല്ലെങ്കിൽ ചതിയിൽ വീണു പോകും ചുറ്റും കഴുകൻമാര മോളെ ശരീരം കൊത്തി തിന്നാൻ നിൽക്കുന്ന കഴുകന്മാര് നമ്മള് സൂക്ഷിച്ച നമ്മുക്ക് കൊള്ളാം അത്രേ ഉള്ളു”
എന്തോ ആലോചിച്ചെന്ന പോലെ കാവ്യ അത് പറഞ്ഞപ്പോൾ മൃദുല ഒന്ന് മൂളി…