“എന്റെ വീടിനേക്കാളും അടുത്താണ് ഓഫീസ്.. പിന്നെ കിച്ചു ലീവിന് വന്നേയുള്ളു.. അവൻ ഹൈദരാബാദിലായിരുന്നു ”
“ഒക്കെ ഒക്കെ.. ബാക്കി പറഞ്ഞോളൂ ”
“അവന്റെ വീടിന്റെ അടുത്തുള്ള ജംഗ്ഷനിൽ എത്തിയപ്പോ എന്റെ എതിരെ കിച്ചുവിന്റെ സോറി കാർത്തിക്കിന്റെ ബൈക്ക് പോകുന്നത് കണ്ടു. എന്താണ് എന്റെ കാറ് കണ്ടിട്ട് മൈന്റ് ചെയ്യാതെ പോകുന്നതെന്ന് വിചാരിച്ചു ഞാൻ പുറകെ എന്റെ കാറോടിക്കാൻ തുടങ്ങി ”
“നിർത്ത് നിർത്ത്.. എടോ താനല്ലേ ഇന്നുച്ചയ്ക്ക് തന്റെ ബൈക്ക് കാണാനില്ലെന്ന് പറഞ് സ്റ്റേഷനിൽ കംപ്ലയിന്റ് തന്നത്.”
എന്റെ മൊഴി രേഖപെടുത്തുന്ന പോലീസുകാരൻ കിച്ചുവിനോട് ചോദിച്ചു.
“ആണോടോ ”
കൂടെ എസ് ഐയും കിച്ചുവിന് നേരെ നോക്കി ചോദിച്ചു.
“അതേ സാർ ”
“എവിടെന്ന വണ്ടി മിസ്സിങ്ങാണെന്ന് പറഞ്ഞത് ”
“സാറെ പാളയം മാർക്കറ്റിലേക്ക് പോകുന്ന ബ്രിഡ്ജിന്റെ താഴത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു.”
“മ്മ്.. ഒക്കെ.. ആ ബൈക്കിൽ ആരായിരുന്നു ഉള്ളതെന്ന് നിങ്ങൾ കണ്ടോ ”
എന്റെ നേരെ മുഖം തിരിച് ആ എസ് ഐ ചോദിച്ചു.
“ഇല്ലാ.. അയാൾ മുഖം മറച്ചിട്ടുണ്ടായിരുന്നു ”
“അയാളുടെ വേഷം എന്തായിരുന്നെന്ന് ശ്രദ്ധിച്ചോ ”
“മ്മ്.. ഒരു ബ്ലാക്ക് ഹൂടിയും ബ്ലാക്ക് പാന്റും ഷൂസും ”
“മ്മ്.. ബാക്കി പറയൂ ”
“ഞാനാ വണ്ടിയെ പിന്തുടർന്ന് എത്തിയത് ഇരിഞ്ചിയത്തുള്ള ഒരു ഏരിയയിലേക്കാണ്. അവിടെയുള്ള ഒരു വീട്ടിലേക്ക് അവൻ കയറി പോയി. ഞാനത് കിച്ചു വായിരിക്കുമ്മെന്ന് വിചാരിച്ചു പുറകെ പോയി. ഞാനതിന്റെ വാതിൽ തള്ളി തുറന്ന് അകത്തേക്ക് കയറിയപ്പോൾ കണ്ടത് ”
“എന്താ കണ്ടത് ”
ഞാൻ പറഞ്ഞു മുഴുവനാക്കുമ്പോഴേക്കും അയാള് ചോദിച്ചു.
“അത് ഒരാളുടെ ബോഡി ”
“എന്ത്.. ബോഡിയോ ”
“അതേ സാറേ…ഒരു പ്ലാസ്റ്റിക് ഷീറ്റിൽ ശരീരം മുഴുവൻ ചോരയോലിപ്പിച്ചു നിലത്ത് കിടക്കുന്നുണ്ടായിരുന്നു ”
“അപ്പൊ നിങ്ങൾക്ക് മുന്നേപോയ അയാളെ നിങ്ങൾ കണ്ടില്ലേ “