“എന്നിട്ട് നീയെന്ത് പറഞ്ഞു?”
“ഞാനെന്ത് പറയാൻ ഇത് പോലെ പൊട്ടിച്ചിരിച്ചു” അവൾ പിന്നെയും ചിരി തുടങ്ങി.
“നിനക്കു പറയാമായിരുന്നില്ലേ ലവ് ആണെന്ന്” ഇനി അവളുടെ ഉള്ളിൽ എന്താണെന്ന് അറിയണമല്ലോ എന്ന രീതിയിൽ ഞാൻ ചോദിച്ചു.
“ആര്?? നിന്നെയാ ” ലവൾ പിന്നെയും ചിരിക്കാൻ തുടങ്ങി.
“അതിന് എനിക്കെന്താടി ഒരു കുറവ്” ഇച്ചിരി പുച്ഛത്തോടെ ഞാൻ ചോദിച്ചു.
“ഒരു കുറവുല്ല എല്ലം കൂടുതലേ ഉള്ളു, ബുദ്ധിയില്ലായ്മയുടെ കൂടുതൽ” വീണ്ടും ചിരി. എന്നാൽ ഇത്തവണ എനിക്കത് അങ്ങട് സുഖിച്ചില്ല. അത് മനസ്സിലാക്കിയവണ്ണം അവൾ തുടർന്നു,
” ഡാ ഞാനത് പറയാൻ വന്നതല്ല, അവൾക്ക് നിന്നോട് എന്തോ ഒരു ചാഞ്ചാട്ടം ഉള്ള പോലെ, തോന്നലല്ല ഉള്ളത് തന്നെ. ”
“അതെങ്ങനെ നിനക്കറിയാം” എന്റെ ചോദ്യം.
“എടാ മണ്ട ശിരോമണി, എനിക്ക് തസ്‌ലിയെ നന്നായി അറിയാം, നീ വരുമ്പോഴും നിന്നെ കാണുമ്പോഴും നിന്നെ കുറിച്ച് പറയുമ്പോഴൊക്കെ അവളിലുണ്ടാവുന്ന മാറ്റം എനിക്ക് മനസ്സിലാവും, ഇത് വരെ സംശയം മാത്രമായിരുന്നു നമുക്കിടയിൽ എന്തേലും ഉണ്ടോ എന്ന് ചോദിച്ചപ്പോഴേ എനിക്കത് ക്ലിയർ ആയി”
ഒന്നും മനസിലാവാത്ത എന്നോട് “ഇനി നിനക്കെങ്ങാനും….?”
ഞാൻ:”ഏയ്, നിനക്കു വട്ടാണോ, ഞാനവളെ അങ്ങനെയൊന്നും കണ്ടിട്ടില്ല”
ഹസ്ന:”ഇനി അങ്ങനെ കാണാല്ലോ, നോക്കിക്കോടാ നല്ല പെണ്ണല്ലേ, നല്ല സ്വഭാവം അല്ലെ നിനക്കു ചേരും. അപ്പൊ ശരി ഡാ നാളെ കാണാം ബൈ ” വീടെത്തിയപ്പോൾ ഇത്രയും പറഞ്ഞു അവൾ പോയി…ബൈ തിരിച്ചു പറയാൻ പറ്റാത്ത രീതിയിൽ എന്റെ മനസ്സ് ഡിസ്റ്റർബ്ഡ് ആയിരുന്നു…എന്നാലും തസ്‌നി എനിക്കൊരു സൂചനയും തന്നില്ലല്ലോ.
അവളെക്കുറിച്ചുള്ള ആകെയുള്ള ഓർമ ഹസ്നയുടെ വീട്ടിൽ ഒരുവട്ടം പാമ്പ് കയറിയപ്പോൾ ഇവൾ നിലവിളിക്കുകയും, അത് കേട്ട് വടിയുമായി ഓടിപ്പോയ ഞാനും കൂട്ടുകാരും, എനിക്ക് പിറകിൽ പേടിച്ചു എന്റെ തൊട്ട് പിറകിലായി എന്റെ ഷർട്ടും പിടിച്ചു നിൽക്കുന്ന തസ്‌നിയെയാണ്. അന്നത് ഞാൻ ശ്രദ്ധിച്ചുവെങ്കിലും അതൊന്നും കാര്യമായി എടുത്തില്ല. എന്നാലും ഇവൾക്കെന്നോട് ഉള്ളത് എനിക്കും മനസ്സിലാക്കാൻ ആയില്ലല്ലോ എന്നും ഇനി ഇത് ഹസ്നയുടെ തോന്നലായിരിക്കാം എന്നും വിചാരിച്ചു ആ വിഷയം ഞാൻ വിട്ടു.