ചേച്ചി ഞാൻ സഹായിച്ചാലോ
എങ്ങനെ
ഞാൻ പറയുന്നത് ചേച്ചി ശ്രദ്ദിച്ചു കേൾക്കണം നമുക്ക് രണ്ടിനും ഗുണം ഉള്ള കാര്യം ആണ് ..എന്റെ ചേട്ടൻ ആഫ്രിക്കയിൽ ആണ് പുള്ളിയും ചേച്ചിയെപ്പോലെ കല്യാണം വേണ്ട എന്ന് പറഞ്ഞു നിൽക്കുകയാണ് ചേച്ചിയും പുള്ളിക്കാരനും ആയുള്ള കല്യാണ ആലോചന ഞാൻ നടത്താം പുള്ളിക്കാരനെ ഞാൻ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാം ആദ്യം ഞങ്ങളുടെ കല്യാണം അതുകഴിഞ്ഞു നിങ്ങളുടേത് എന്ന രീതിയിൽ സെറ്റ് ആക്കാം.. ഞങ്ങളുടെ കല്യാണം കഴിഞ്ഞാൽ ചേട്ടൻ എന്തേലും പറഞ്ഞു കല്യാണത്തിൽ നിന്നും മാറിക്കോളും അപ്പൊ ചേച്ചിക്ക് കാമുകന്റെ കൂടെ കല്യാണം കഴിക്കുകയും ചെയ്യാം
ഇതൊക്കെ നടക്കുന്ന കാര്യം ആണോ സിനിമ പോലെ . അല്ലേലും ബിജോയുടെ ചേട്ടൻ ഇതിനൊക്കെ സമ്മതിക്കുമോ
നല്ല കാര്യം അങ്ങേരു ഭൂലോക ഉടായിപ്പ് ആണ് അതാ പുള്ളി നാട്ടിൽ നിൽക്കാതെ ആഫ്രിക്കയിൽ പോയത് അവിടെ കുടുംബം വല്ലതും ഉണ്ടോ എന്ന് എനിക്ക് സംശയം ഉണ്ട്.. പിന്നെ ഞാൻ എന്ന് വെച്ചാൽ ജീവൻ ആണ് അതുകൊണ്ട് ഞാൻ പറഞ്ഞാൽ സമ്മതിക്കാതെ ഇരിക്കില്ല – ബിജോയ് ചുമ്മാ തട്ടിവിട്ടു
രേഷ്മയുടെ കാര്യം ആയതുകൊണ്ട് ഞാൻ സമ്മതിക്കാം പക്ഷേ കല്യാണത്തിന് ഞാൻ സമ്മതിച്ചാലും അങ്ങേരുടെ കൂടെ ജീവിക്കാൻ പറ്റില്ല ഞാൻ നൗഫലിന്റെ കൂടെ പോകും
അതൊക്കെ ശരിയാക്കാം ചേച്ചി ഞാനും ചേട്ടനും കൂടി നൗഫലിന്റെ കാര്യം നടത്തിത്തരും ചേച്ചി ആദ്യം ചേട്ടനും ആയുള്ള കല്യാണം സമ്മതിക്കൂ
ഓക്കേ
അപ്പൊ ശരി ചേച്ചി ബൈ
കാര്യങ്ങൾ എല്ലാം ഉദേശിച്ചത് പോലെ നടന്നു വരിക ആയിരുന്നു ആദ്യം രേഷ്മയുടെയും ബിജോയുടെയും കല്യാണം തുടർന്ന് ചേട്ടന്റെയും ഗ്രീഷ്മയുടെയും വിവാഹം എന്ന രീതിയിൽ വീടുകളിൽ ഒരുവിധം ഓക്കേ ആക്കി വന്നപ്പോഴാണ് രേഷ്മയുടെ അമ്മയുടെ മൂത്ത ആങ്ങള ഉടക്ക് ഇട്ടത് ..ആദ്യം മൂത്തവരുടെ കല്യാണം പിന്നെ ഇളയവരുടെ കല്യാണം എന്ന രീതി മതി എന്ന് അയാൾ ഉറപ്പിച്ചു പറഞ്ഞു .. ആരുടേയും മുമ്പിൽ മുട്ടുമടക്കാത്ത രേഷ്മയുടെ അമ്മ പോലും പേടിക്കുന്ന മൂത്ത ആങ്ങള അങ്ങനെ പറഞ്ഞപ്പോ ആർക്കും എതിർപ്പ് പറയാൻ പറ്റിയില്ല മാത്രമല്ല പറഞ്ഞതിൽ ലോജിക് ഉണ്ടായിരുന്നു താനും. സ്വന്തം കാര്യം നടത്താൻ വേണ്ടി ഗ്രീഷ്മയെ കൊണ്ട് ബിനുവും ആയുള്ള കല്യാണത്തിന് സമ്മതിപ്പിച്ച ബിജോയി കല്യാണക്കാര്യങ്ങൾ ഉറപ്പിച്ചു കഴിഞ്ഞപ്പോൾ അക്കാര്യമേ മറന്നു രേഷ്മയുമായുള്ള ഭാവിജീവിതസ്വപ്നങ്ങളിൽ മുഴുകി ഇരുന്നു. ബിജോയ് ബിനുവിനോട് എല്ലാം പറഞ്ഞു സെറ്റാക്കി എന്ന ധാരണയിൽ ഗ്രീഷ്മയും ഇരുന്നു. പിന്നീട് കല്യാണം അതിനെത്തുടർന്ന് ഉണ്ടായ പ്രശ്നങ്ങൾ ഇതൊക്കെ തനിക്കും ഗ്രീഷ്മയുടെ പപ്പക്കും അറിയാവുന്ന കാര്യങ്ങൾ ആയിരുന്നു എന്നത് രണ്ടു പേരും മറച്ചു വെച്ചു.. ചുരുക്കി പറഞ്ഞാൽ തന്റെ സ്വാർത്ഥതയാണ് തന്നെ ജീവനെ പോലെ സ്നേഹിച്ച ചേട്ടന്റെ ജീവിതം ഇങ്ങനെ ആക്കിയത് എന്ന ചിന്ത ബിജോയുടെ മനസ്സിൽ കടന്നു വന്നു ..പഴയകാര്യങ്ങളെ കുറിച്ച് ഓർത്തു ഒരു നെടുവീർപ്പിട്ട് ബിജോയി നന്നായി ഉറക്കം പിടിച്ച കുഞ്ഞിനെയും തോളിൽ ഇട്ടു ബിനുവും രേഷ്മയും വരുന്നതിനായി വെയിറ്റ് ചെയ്തു..