ഞാൻ അത് അങ്ങോട്ട് പറയാൻ തുടങ്ങുക ആയിരുന്നു അങ്കിൾ
ഓക്കേ എന്നാൽ ബൈ
ബൈ
രേഷ്മയുടെ പപ്പാ ഫോൺ വെച്ച ഉടനേ ബിജോയ് രേഷ്മയെ വിളിച്ചു
ഹലോ
ഹലോ പറയെടാ കുട്ടാ
നീ എവിടെയാ
ഞാൻ വീട്ടിൽ എന്താ
ചുമ്മാ വിളിച്ചതാ എന്റെ പൊന്നിന്റെ സ്വരം ഒന്ന് കേൾക്കാൻ
ആണോ ഞാനും ഇപ്പൊ ബിജോയെ പറ്റി ഓർത്തതേ ഉള്ളു
നീ എന്താ ഓർത്തത് നമ്മുടെ ആദ്യരാത്രി ആണോ
ഒന്ന് പോയേ അതൊന്നും അല്ല എന്റെ കുട്ടൻ ഇപ്പൊ എന്തെടുക്കുക ആകും എന്ന്
ഓഹോ അപ്പൊ എന്റെ പെണ്ണ് എന്നെ മാത്രം ഓർത്തിരിക്കുകയാണോ
പിന്നല്ലാതെ ഈ പഞ്ചായത്തിൽ ഉള്ള മറ്റു ചെറുക്കൻമാരെ ഓർക്കണോ
കൊല്ലും ഞാൻ ..എന്നെ മാത്രം ഓർത്താൽ മതി ..ഇനി വിളിച്ച കാര്യം പറയാം
പറ
നിന്റെ പപ്പാ എന്നെ വിളിച്ചിരുന്നു
എന്ത് പറഞ്ഞു
ചേച്ചിയുടെ കല്യാണം കഴിയാതെ നമ്മുടെ കല്യാണം നടത്താൻ പറ്റില്ല എന്ന്
അത് ഞാനും പ്രതീക്ഷിച്ചതാ .നമ്മൾ എന്ത് ചെയ്യും
നിന്റെ ചേച്ചിക്ക് വല്ല ചുറ്റിക്കളിയും ഉണ്ടോ – പപ്പാ പറഞ്ഞ ബന്ധത്തെക്കുറിച്ചു അവൾക്ക് അറിവുണ്ടോ എന്നറിയാൻ വേണ്ടി അവൻ ചോദിച്ചു
ഹേയ് അങ്ങനെ ഒന്നും ഇല്ല അമ്മയെ പേടി ഉള്ളതുകൊണ്ട് ചേച്ചി അങ്ങനെ പോകില്ല ബാംഗ്ലൂർ പഠിക്കാൻ പോകണം എന്ന് പറഞ്ഞതേ അമ്മ പറഞ്ഞതാ ഇക്കാര്യം ..അതുകൊണ്ട് അങ്ങനെ കുടുക്കിൽ പോയി ചാടില്ല ചേച്ചി
നിന്നോട് എങ്ങനെയാ ചേച്ചി
എനിക്ക് വേണ്ടി ചാകാൻ പറഞ്ഞാൽ ചാകുന്ന ചേച്ചിയാ ..എന്നെ അത്ര ഇഷ്ടം ആണ്
എന്നാൽ പിന്നെ അതിൽ തന്നെ പിടിച്ചു കയറൂ
എന്തോന്ന് ..മനസിലായില്ല
എടീ പൊട്ടീ നിനക്ക് വേണ്ടി ചാകാൻ നടക്കുന്ന ചേച്ചി ആണന്നല്ലേ പറഞ്ഞത് നീ കുറച്ചു സെന്റിമെന്റൽ ആയി കാര്യങ്ങൾ അവതരിപ്പിക്കു ..നമ്മുടെ കല്യാണം പെട്ടന്ന് നടന്നില്ല എങ്കിൽ ചത്തുകളയും എന്നൊക്കെ പറ.. ചേച്ചിയോട് ഒരു കല്യാണത്തിന് സമ്മതിപ്പിക്കാൻ അതൊക്കെ പറയുന്നത് കുഴപ്പമല്ല