അങ്ങനെ സന്തോഷകരമായ ദിവസങ്ങൾ .. തങ്ങളുടെ പ്രണയം വീട്ടിൽ അറിയുന്നു ആദ്യം ഇരു വീട്ടിലും എതിർപ്പ്, തന്റെ വീട്ടിലെ എതിർപ്പിനെ എങ്ങനെ നേരിടണം എന്ന് തന്നെ ആരും പഠിപ്പിക്കെണ്ട കാര്യം ഇല്ലല്ലോ. ഇളയമകന്റെ എല്ലാ വാശിയും രണ്ടു ദിവസം പട്ടിണി കൂടി കിടന്നപ്പോ അമ്മ ഫ്‌ളാറ്റ്, പിന്നെ പപ്പയെ പറഞ്ഞു സമ്മതിപ്പിക്കേണ്ട ഡ്യൂട്ടി അമ്മയുടെ തലയിൽ വെച്ച് കൊടുത്തു..
അമ്മ അത് കൃത്യമായി ചെയ്യുകയും ചെയ്തു .രേഷ്മയുടെ വീട്ടിൽ നിന്നും പോസറ്റീവ് മറുപടി കിട്ടാൻ ആയിരുന്നു ഏറ്റവും ബുദ്ദിമുട്ട്. അവളുടെ മമ്മി ഒരു കടുംവെട്ട് സ്വഭാവക്കാരിയാണ്. അതുകൊണ്ട് തന്നെ അവരെ ഡീൽ ചെയ്യുക എന്നത് വിചാരിച്ചതിലും ബുദ്ദിമുട്ട് ആയിരുന്നു.
അവളുടെ പപ്പാ ഖത്തറിൽ ഒരു പ്രമുഖ കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി നോക്കുക ആയിരുന്നു.. ഇവരുടെ പ്രണയം അറിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞു ബാങ്കിൽ ഇരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായ ഒരു കാൾ വിദേശനമ്പർ ആണ്
ഹലോ
ബിജോയി അല്ലേ
അതേ ആരായിരുന്നു
ഞാൻ ജോസഫ് ആണ് രേഷ്മയുടെ പപ്പ
ഗുഡ് ആഫ്റ്റർനൂൺ അങ്കിൾ , വിദേശത്തു നിന്നും കസ്റ്റമേഴ്‌സ് കോൾ വരാറുണ്ട് അതുകൊണ്ട് ആരാ എന്ന് മനസിലായില്ല
ഓക്കേ ബാങ്കിൽ ആണോ ഇപ്പൊ
അതെ അങ്കിൾ
ജോലി എങ്ങനെ പോകുന്നു
വലിയ കുഴപ്പമില്ല അങ്കിൾ ഇൻഷുറൻസ് മേഖല ആണ് കസ്റ്റമേഴ്‌സ് കിട്ടിയാൽ ടാർഗറ്റ് തികച്ചു സ്വസ്ഥം ആകാം
ഞാൻ ജോലിത്തിരക്കിനിടയിൽ ഒത്തിരി ശല്യപ്പെടുത്തുന്നില്ല ബിജോയിയും രേഷ്മയും തമ്മിൽ ഉള്ള ബന്ധത്തെക്കുറിച്ചു രേഷ്മയും അവളുടെ അമ്മയും വിളിച്ചു പറഞ്ഞിരുന്നു
അങ്കിൾ എനിക്ക് രേഷ്മയെ ഇഷ്ടം ആണ് ഇപ്പൊ വലിയ തെറ്റില്ലാത്ത ഒരു ജോലി എനിക്കുണ്ട് അവളെ എനിക്ക് കല്യാണം കഴിച്ചു തരണം എന്ന് അഭ്യർത്ഥിക്കാൻ ഞാനോ പപ്പയോ അങ്കിളിനെ വിളിക്കാം എന്ന് പറഞ്ഞതാ അപ്പൊ രേഷ്മ തന്നെയാണ് പറഞ്ഞത് അവൾ തന്നെ നേരിട്ട് സൂചിപ്പിക്കാം എന്ന് അതാ ഞാൻ വിളിക്കാതെ ഇരുന്നത്