ബൂട്ടി കാൾ [മുൻഷി]

Posted by

 

ഡൈവോഴ്സ് കഴിഞ്ഞതും ലോട്ടറി അടിച്ച പോലെ ആയി . ഭാഗ്യദേവത കനിഞ്ഞനുഗ്രഹിച്ചു. ശകുനികൾ മേത്തുന്നൊഴിഞ്ഞു പോയതേ ഗ്രഹപ്പിഴ ഒക്കെ മാറിപ്പോയി. കമ്പനികൾ മാറിമാറി വിളിക്കുന്നു . ആലോചിച്ചപ്പോൾ ഫ്രീലാൻസ് ആയി ജോലി ചെയ്‌താൽ എല്ലാ കമ്പനികളെയും ഗൗനിക്കാം.  അങ്ങനെ ജോലി റിസൈൻ ചെയ്തു . ഫ്രീലാൻസർ ആയി . ധനസ്ഥിതി മെച്ചപ്പെട്ടു . ഫിറ്റ്നസ്സിൽ ഒക്കെ ശ്രദ്ധ ചെലുത്താൻ തുടങ്ങി . കാഷ്വൽ റിലേഷൻസ് മാത്രം കീപ് ചെയ്തു പൊന്നു . ചങ്ങമ്പുഴ പാർക്കിനവിടെ നിന്നും കുറച്ച് ഉള്ളിലേക്ക് മാറി ഒരു ഫ്ലാറ്റ് എടുത്തിട്ടുണ്ട് 3 മുറികൾ ഹാൾ കിച്ചൻ . നല്ല വ്യൂ കിട്ടുന്ന ബാൽക്കണി ( കൊതുക് ഉണ്ടങ്കിലും ) . ഇപ്പോൾ ഇവിടെ സ്ഥിരമാക്കി. 

 

അപ്പൊ ബാക്ക് ടു  ദ പ്രെസെന്റ്. 

 

റി റൈറ്റ് ചെയ്ത കോഡ് ബഗ്ഗ് ടെസ്റ്റ് അടിച്ചു . ഓക്കേ ആയതു നേരെ ഫിറ്റ് പ്രൊ കമ്പനിക്ക് മെയിൽ അയച്ചു. കോണ്ടക്ട് പേഴ്സൺ രൂപാഷിയോട് വിളിച്ചു പറഞ്ഞു . ( രൂപശി ട്രാൻസ് ആണ് ട്ടോ . മുംബൈ ഓഫീസിലാണ് . ചുള്ളത്തിയാണ് … സ്കൈപ് കാളിൽ കണ്ടിട്ടുണ്ട് .. സാനാണ് .. ഉം … )

 

ഞാൻ ഒരു ത്രീഫോർത്തും ഒരു റൗണ്ട് നെക്ക് ടി ഷർട്ടും കേറ്റി. ഫോണും വാലറ്റും കാറിന്റെ കീയും എടുത്ത് ഫ്ലാറ്റും പൂട്ടി ഇറങ്ങി. വണ്ടിയെടുത്ത് അടുത്തുള്ള റിലയൻസ് സൂപ്പർമാർക്കറ്റിലേക്ക് വിട്ടു  .

 

റിലയൻസ് ഫ്രഷിൽ കേറി ഡ്രൈ ഗ്രോസറി, വെജ്, ഫ്രൂട്സ് ഒക്കെ വാങ്ങി വണ്ടിയിൽ വച്ചു. ഐസും . പിന്നെ മറിയ ചിക്കൻ സെന്റർ എന്ന കടയിൽ ചെന്ന് നാലു കോഴി സെരിയാക്കാൻ പറഞ്ഞു . അത് കിട്ടുന്ന നേരം കൊണ്ട് നേരെ കീർത്തിനഗറിലേക്ക് പിടിച്ചു . ദേശാഭിമാനിറോഡിലുള്ള ടോഡി ഷോപ്പിൽനിന്നും 2 ലിറ്റർ കള്ള് പാർസൽ വാങ്ങിച്ചു . കൂടെ കുറച്ചു ഞണ്ടുകറി, കാന്താരിമുളകിട്ട താറാവ് കറിയും . തിരിച്ചു മറിയയിൽ പോയി ചിക്കനും വാങ്ങി ഫ്ളാറ്റിലേക്ക് പൊന്നു  . 

Leave a Reply

Your email address will not be published. Required fields are marked *