ഒരെണ്ണം അവൾക്കു കൊടുത്തു, ഒന്ന് ഞാൻ തുറന്നു സിപ്പടിച്ചു. അവളും സിപ്പ് സിപ്പായി അടിക്കുന്നുണ്ട്. ഏകദേശം ബിയർ തീരാനായതും ബെല്ലടിച്ചു. ഞാൻ എണീറ്റ് തുറന്നു.ജോബിച്ചേട്ടൻ ചിരിച്ചുകൊണ്ട് നില്കുന്നു. സോമറ്റോക്കറുടെ പോലുള്ള ഒരു ബാഗ് പുറത്ത് ഇട്ടിട്ടുണ്ട്. ഒരെണ്ണം കയ്യിൽ തൂക്കിപ്പിടിച്ചിരിക്കുന്നു. പുള്ളിയെയും കൂട്ടി ഞാൻ കിച്ചണിലേക്ക് നടന്നു. പോണവഴിക്ക് ” ഹലോ ജോബി ചേട്ടോ … സുഗല്ലേ “എന്ന് നിമക്കുട്ടി.
” ആ മോള് വന്നിണ്ടാരുന്നോ ” ന്നു പുള്ളിയും.
പിന്നെ കിച്ചണിൽ പുള്ളി കൊണ്ടുവന്ന ഫോസ്റ്റർസ് ഐസ് ബോക്സിൽ കേറ്റി, കൂടെ കൊണ്ടു വന്ന മൂന്നു ലിറ്റർ സ്പ്രൈറ്റും. മാജിക് മൊമെന്റ്‌സ് ഓവർഹെഡ് ക്യാബിനിൽ കേറ്റി. മറിയയിൽ നിന്നും വാങ്ങിയ ചിക്കൻ മൂന്നെണ്ണം ഒരു പോളിത്തീൻ കവറിൽ ഇട്ട് പുള്ളിക് കൊടുത്തു. നാളെ ചേട്ടത്തിയോട് പറഞ്ഞു ഉച്ചക്ക് കറിവെക്കാൻ, പിന്നെ രാത്രിക്ക് തന്തൂരി ആക്കാനും.
“അച്ചുവേ … കാശു ബാക്കി ഉണ്ടെടാ …. ” ചേട്ടൻ
“അത് ചേട്ടായീടെ കയ്യിത്തന്നെ ഇരുന്നോട്ടെ. പിന്നെ സെറ്റിലാക്കാം ” എന്ന് പറഞ്ഞു ഞാൻ. തിരിച്ചു ഹാളിൽ വന്നു.
” ജോബി ചേട്ടോ.. ചേട്ടത്തി എന്ത് പറയുന്നു. മോളും മോനും ഒക്കെ സുഖമല്ലേ? ” പെണ്ണ് വിശേഷം ചോദിച്ചു.
” ആ മോളെ .. അവൾക്കു കുഴപ്പം ഒന്നും ഇല്ല. മോളിപ്പോ വെല്ലൂർ അവസാന കൊല്ലവല്യോ … ഈ വർഷം കൊണ്ട് പടിപ്പുതീർന്നിറങ്ങും. അങ്ങനെ ഞങ്ങടെ കുടുംബത്തിലും ഒരു ഡോക്ടർ ആവും എന്നേ. മോനെ ഇപ്പൊ ഹോട്ടൽ മാനേജ്‌മെന്റിന് ചേർത്തേക്കുവാ.. അവനു അവന്റെ അമ്മച്ചിടെ കൈപ്പുണ്യം കിട്ടിയിട്ടുണ്ട്. പിന്നെ അവനും അതാ ഇഷ്ടം. ” ചേട്ടൻ
“അത് കൊള്ളാലോ ” പെണ്ണ് പറഞ്ഞു.
“അല്ല മോള് തനിച്ചാണോ വന്നേ. കൊച്ചേന്ത്യേ ? ” ചേട്ടൻ ചോദിച്ചു.
” അവനെ സനലേട്ടന്റെ അച്ഛൻ വന്നു കൊണ്ടുപോയി. നാളെ ചെറിയ നാത്തൂന്റെ വീട്ടിൽ ഒരു കല്യാണം. ഞാനും സനലേട്ടനും അവരുമായി അത്ര സുഖത്തിലല്ല. പിന്നെ മോൻ പോവുന്നെങ്കിൽ പോയിക്കോട്ടേന്നു വച്ചു. ” അവൾ പറഞ്ഞു.