വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 11 [Fang leng]

Posted by

 

അമ്മ : ടാ നിനക്ക് ഒന്നു കൂടി വെക്കട്ടെ

 

ആദി : വേണ്ട അമ്മേ ഇത് തന്നെ ധാരാളം

 

അമ്മ : ടി കൊച്ചേ നിനക്ക് ഒന്നുകൂടി വെക്കട്ടെ

 

രൂപ : മതി അ…

 

രൂപ വേഗം തന്റെ വാ പൊത്തി

 

അമ്മ : എന്തിനാ വാ പൊത്തിയത്

 

രൂപ : അത് ഞാൻ.. ഞാൻ അമ്മേന്ന് വിളിച്ചോട്ടെ

 

അമ്മ : 😒

 

ഇത് കണ്ട ആദി അമ്മയെ ദയനീയമായി നോക്കി

 

അമ്മ : ഉം എന്തയാലും നീ വിളിക്കാൻ പോയതല്ലേ ഇനി മാറ്റണ്ട

 

അമ്മ രൂപയോടായി പറഞ്ഞു ഇത് കേട്ട ആദി അമ്മയെ നോക്കി പതിയെ ചിരിച്ചു

 

അമ്മ : എന്തിനാടാ ഇളിക്കുന്നെ മിണ്ടാതിരുന്ന് കഴിക്കാൻ നോക്ക്

 

ആദി : അമ്മ കൂടി ഇരിക്ക് നമുക്ക് ഒന്നിച്ചു കഴിക്കാം

 

ഇത് കേട്ട അമ്മയും അവരോടൊപ്പം ഇരുന്ന് കഴിക്കാൻ തുടങ്ങി

 

അമ്മ : അല്ല ഇപ്പോൾ ക്ലാസ്സ്‌ തുടങ്ങിയിട്ട് ഒരുമാസം പോലുമായില്ലല്ലൊ അതിനുള്ളിൽ നിങ്ങൾ എങ്ങനെയാ ഇത്രയും ഇഷ്ടത്തിലായത്

 

ആദി : അത് പിന്നെ എനിക്കിവളെ നേരത്തെ അറിയാമായിരുന്നു പിന്നെ ഇഷ്ടം തോന്നാൻ അധികം സമയം ഒന്നും വേണ്ടല്ലൊ

 

അമ്മ : അങ്ങനെ വരട്ടെ അപ്പോൾ ഇത് തുടങ്ങിയത് ഇന്നും ഇന്നലയും ഒന്നുമല്ല അല്ലെ ടാ ഇവളുടെ വീടെവിടെയാ

 

ആദി : എന്തിനാ തിരികെ കൊണ്ടാക്കാനാണോ

 

അമ്മ : അല്ലടാ അവരോട് നമുക്കൊന്നു സംസാരിച്ചു നോക്കാം

 

ആദി : അതൊന്നും വേണ്ട അവരൊക്കെ വലിയ ദേഷ്യത്തിലാ കുറച്ചു ദിവസം കഴിയട്ടെ എന്നിട്ട് സംസാരിക്കാം

 

അമ്മ : അതല്ലടാ…

 

ആദി : പ്ലീസ് അമ്മേ കുറച്ചു ദിവസം കഴിയട്ടെ ഒരു ഒന്നൊ രണ്ടോ ആഴ്ച

 

അമ്മ : ഉം ശെരി

 

അല്പ സമയത്തിനു ശേഷം

Leave a Reply

Your email address will not be published. Required fields are marked *