വിപിൻ : പിന്നെ എന്ത്
ഞാൻ : ശിൽപയുടെ കോളേജിൽ പോകാം കോളേജ് വിടുന്ന ടൈം ആകുന്നല്ലോ
അനന്തു : അവിടെ പോയിട്ട്.
ഞാൻ : ഒന്നും കിട്ടുമെന്ന് പ്രതീക്ഷ ഇല്ല എന്നാലും ചുമ ഒന്ന് പോയി നോക്കാം.
അങ്ങനെ ഞങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങി കോളേജിൽ പോകുയായിരുന്നു. പോകുന്ന വഴിയാണ് അമ്മയുടെ ബാങ്കും. ഞങ്ങൾ അതിലെ പാസ്സ് ചെയ്തപ്പോൾ ടോണി ബാങ്കിന്റെ മുമ്പിൽ കാറിൽ വന്നു ഇറങ്ങുന്നത് കണ്ട് കൂടെ ആരോ ഉണ്ട്. ഞാൻ അപ്പോൾ ബൈക്ക് നിർത്തി ബാങ്കിലേക്ക് ചെന്ന് കൂടെ അനന്തു വിപിൻ എന്നിവരും വന്നു.
അനന്തു : നീ എന്താ സിദ്ധു വണ്ടി നിർത്തിയത്.
ഞാൻ : ടോണി ആരെയോ കൂടെ ബാങ്കിൽ കേറി പോയി അത് നോക്കാം വാ.
വിപിൻ : ആണോ എന്നാൽ നോക്കിയേകാം.
ഞങ്ങൾ അപ്പോൾ മുകളിൽ ചെന്ന് ബാങ്കിനു അകത്തു കേറി. ഞാൻ നോക്കുമ്പോൾ ടോണി അമ്മയുടെ അടുത്ത് നിന്ന് സംസാരിക്കുന്നു കൂടെ വന്ന സ്ത്രീ പൈസ ഡെപ്പോസിറ്റ് ചെയ്യാൻ കൊടുക്കുന്നത് കണ്ട്. ആ സ്ത്രീ പൈസ കൊടുത്ത ശേഷം തിരിഞ്ഞ് ഞാൻ നോക്കുമ്പോൾ അത് ഷൈനി ടീച്ചർ ആണ്. ഞാൻ ഞെട്ടി ഇവർ എന്താ ടോണിയുടെ കൂടെ. ഞാൻ ഉടനെ ഷൈനിയുടെ അടുത്ത് ചെന്ന് അനന്തുവും വിപിനും വന്നു. ഷൈനിയെ അവർക്കും അറിയാം. ടോണി അപ്പോഴും കാശ് കൗണ്ടറിൽ അമ്മയോട് സംസാരിച്ചു നിന്ന്.
എന്നെ കണ്ടതും ഷൈനി ഒന്ന് അമ്പരന്.എന്നിട്ട് പതിയെ നടന്നു ബാങ്കിന്റെ കൊറിഡോറിൽ വന്നു നിന്ന്. ഞങ്ങളും പുറകെ പോയി.
ഞാൻ : ടീച്ചർ എന്താ ഇവിടെ. കൂടെ ഉള്ള ആരാണ്.
ഷൈനി : മോൻ ആണ് കൂടെ ഉള്ളത് അവനു ഇവിടെ എന്നെ കൊണ്ട് അക്കൗണ്ട് ഉണ്ടാക്കിപ്പിച്ചിട്ട് പൈസ ഇടാൻ കൊണ്ട് വന്നത്.
ഞാൻ അപ്പോൾ ഓർത്തു പഠിപ്പിച്ചു കൊണ്ട് ഇരുന്ന സമയം ഷൈനിയുടെ മകൻ വിദേശത്തു അച്ഛന്റെ ഒപ്പം നിന്ന് പഠിക്കുന്നത് കേട്ടിട്ടുണ്ട്. അപ്പോൾ മഹേഷിനും അറിയില്ല ഷൈനിയുടെ മകൻ ആണ് എന്ന് ഉള്ളത്.